Author: Staff Correspondent (Jyobish V)

Post

പലസ്തീന്‍’ പുസ്തകംപ്രകാശനം ചെയ്തു

മലപ്പുറം: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകര്‍ പാലോളി അബ്ദുറഹിമാന്‍ രചിച്ച ‘പലസ്തീന്‍’ പുസ്തക പ്രകാശനം കെ.ടി. ജലീല്‍ എം.എല്‍.എ സി.പി.എം ജില്ലാ സെക്രട്ടറി വി.പി.അനിലിനു നല്‍കി നിര്‍വ്വഹിച്ചു. നമ്മുടെ നിശബ്ദതയ്ക്കു മീതെയാണു ഗസില്‍ ചോരപ്പുഴ ഒഴികിയത് എന്നു ലേഖന സമാഹാരം സമര്‍ത്ഥിക്കുന്നത്. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദര്‍ ആമുഖപ്രഭാഷണം നടത്തി. ഷിബു ടി.ജോസഫ് പുസ്‌ക പരിചയം നിര്‍വഹിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്...

Post

ഇംഗ്ലീഷ് റെസിഡൻഷ്യൽ ക്യാമ്പ് നടത്തി

ഇടുക്കി :ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ഇടുക്കിയിലെ രാമക്കൽമേട്ടിൽ മൂന്ന് ദിവസത്തെ ഇംഗ്ലീഷ് റെസിഡൻഷ്യൽ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗങ്ങളിലെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടന്ന ക്യാമ്പിൽ 38 പേർ പങ്കെടുത്തു.ക്യാമ്പിന് പി.ടി.എ പ്രസിഡന്റ് ടി എൻ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ സിദ്ദീഖുലക്ബർ,സി ടി റാഷിദ് , പി കെ സഹീർ, എം.കെ സുബൈദ ക്യാമ്പിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആറു മെന്റർമാർ ക്യാമ്പിൽ സജീവമായിരുന്നു.

Post

പ്രതീക്ഷയുടെ നായകൻ: രാഹുൽ ഗാന്ധി

പ്രതീക്ഷയുടെ നായകൻ: രാഹുൽ ഗാന്ധി, ഭരണഘടന, രാഷ്ട്രത്തോടുള്ള കൂറ്​ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മതേതര മൂല്യങ്ങളും ഭരണഘടനയുടെ അടിസ്ഥാന ശിലകളും സംരക്ഷിക്കപ്പെടേണ്ട ഒരു നിർണ്ണായക ഘട്ടത്തിലാണ് നാം ഇന്ന് നിലകൊള്ളുന്നത്. ഈ ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് വരുന്ന നേതാവാണ് രാഹുൽ ഗാന്ധി. രാഷ്ട്രത്തോടുള്ള കൂറിൻ്റെയും, മതസൗഹാർദ്ദത്തിൻ്റെയും പ്രാധാന്യം വിളിച്ചോതുന്ന മഹാരഥന്മാരുടെ വാക്കുകൾക്ക് കരുത്തു പകർന്നുകൊണ്ട്, അദ്ദേഹത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നു.​ തളരാത്ത പോരാളി: ആശയങ്ങളുടെ വ്യക്തതയും മതേതരത്വവും​രാഹുൽ ഗാന്ധി ഉയർത്തിപ്പിടിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ സന്ദേശം, ഇന്ത്യയുടെ ആത്മാവായ...

Post

സംസ്ഥാന ഗണിതശാസ്ത്രമേളയിൽ മിന്നും ജയം

സംസ്ഥാന ഗണിതശാസ്ത്രമേളയിൽ വിവിധയിനങ്ങളിൽ എ ഗ്രേഡ് നേടിയവർ (വി അദീബ് റഷ്ദാൻ, പി പി നർമദ്, കെ പി കീർത്തന ) എല്ലാവരും കെ. എച്ച്. എം. എച്ച്. എസ് എസ് ലെ വിദ്യാർത്ഥികൾ

Post

കച്ചവടത്തെ തുടർന്നുണ്ടായ തർക്കം ക്വട്ടേഷൻ നൽകിയ ജസ്റ്റിൻ റിമാൻഡിലേക്ക്

രവിമേലൂർ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു സി എൽ ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്തിക്കാട് : ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് എതിര്‍ കച്ചവടക്കാരനെ ഒഴിപ്പിക്കുന്നതിനായി ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതി അറസ്റ്റില്‍. അന്തിക്കാട് പടിയം സ്വദേശി പള്ളിപ്പാടന്‍ വീട്ടില്‍ ജസ്റ്റിന്‍ 38 വയസ് എന്നയാളാണ് അറസ്റ്റിലായത്. കണ്ടശ്ശാംകടവ് മാര്‍ക്കറ്റിനടുത്ത് 10 വര്‍ഷമായി പന്നി ഇറച്ചി കച്ചവടം നടത്തുന്ന ആളാണ് ജസ്റ്റിന്‍. തന്റെ കടക്ക് സമീപത്തായി കണ്ടശാംകടവ് കരികോടി...

Post

സുഹൃത്തിനെ കുത്തിക്കൊന്നു

മേലൂർ – അടിച്ചിലി,ആലക്കാപ്പിള്ളിയിൽ സുഹൃത്തുക്കൾ തമ്മിൽ കാലത്ത് മുതൽ മദ്യപിച്ച് സുഹൃത്തിനെ കുത്തിക്കൊന്നു രവിമേലൂർ ചാലക്കുടി –മേലൂർ / അടിച്ചിലി ആലക്കാപ്പിള്ളിയിൽ ഇന്ന് കാലത്ത് മുതൽ അയൽക്കാരും കൂട്ടുകാരുമായവർ തമ്മിൽ ഇരുന്ന് മദ്യപിക്കുന്നതിനിടയിൽ തർക്കം വരികയും, കൂട്ടുകാരനായ മംഗലത്ത് സുധാകരനെ (60) കൂട്ടുകാരനായ പ്രതിയെന്ന് സംശയിക്കുന്ന ശോഭനൻ – കെവീട്ടി കുന്നപ്പിള്ളി എന്ന വൃക്തിയാണ് കുത്തിയതെന്നാണ് നാട്ടുകാരുടെയും – പോലീസിൻ്റെയും നിഗമനം, പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല!

Post

ഐ പി സാജിറക്ക് ജവഹർ പുരസ്കാരം

തിരൂർ:ആധുനിക ഇന്ത്യയുടെ ശില്പിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിൻ്റെ സ്മരണാർത്ഥം തിരുവനന്തപുരം കേന്ദ്രമായി കഴിഞ്ഞ 11 വർഷമായി പ്രവർത്തിച്ചു വരുന്ന ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിനെഹ്റുവിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെമികച്ച വനിത ജനപ്രതിനിധിക്ക് നൽകുന്ന ജവഹർ പുരസ്ക്കാരത്തിന്തിരൂർ നഗരസഭ കൗൺസിലർഐ പി സാജിറ അർഹമായി.കഴിഞ്ഞ 10 വർഷംകക്ഷി രാഷ്ട്രിയത്തിനധിതമായി ജനപ്രതിനിധി എന്ന നിലയിൽ നടത്തിയജനകീയ ഇടപെടലുകൾമുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് ജൂറി കമ്മിറ്റി അറിയിച്ചു.കഴിഞ്ഞ 5 വർഷം തനിച്ച് സ്വതന്ത്രയായി മത്സരിച്ചാണ്ഐ പി സജിറ വിജയിച്ചിരുന്നത്. നെഹ്റുവിൻ്റെ ജന്മദിനമായ...

Post

തിരൂർ മുനിസിപ്പൽ ഭരണം തിരിച്ചു പിടിക്കുമെന്ന് എൽ.ഡി.എഫ്. നേതാക്കൾ

തിരൂർ: വരുന്ന തെരഞ്ഞെടുപ്പിൽ തിരൂർ മുനിസിപ്പാലിറ്റി ഭരണം തിരിച്ചു പിടിക്കുമെന്ന് തിരൂർ മുനിസിപ്പൽ ഇടതു നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വളരെ ഒത്തൊരുമയോടെയും ആത്മവിശ്വാസത്തോടും കൂടി നേതാക്കളും പ്രവർത്തകരും പ്രവർത്തിക്കുമെന്നും നേതാക്കൾ അറിയിച്ചു. ആകെയുള്ള 40 സീറ്റുകളിൽ ആറ് സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകാൻ ധാരണയായി . 23, 29. 39 വാർഡു കളിൽ സി.പി.ഐ.യും 18-ാം വാർഡിൽ ഐ.എൻ.എൽ ഉം 13-ാo വാർഡിൽ ജനതാ ദളും 24ാം വാർഡിൽ എൻ.സി.പി.യും മത്സരിക്കും. 34 സീറ്റുകളിൽ സി,...

Post

ടീം തിരൂർ യു. എ. ഇ (അബൂദാബി കമ്മിറ്റി) ജഴ്സികൾ സംഭാവന നൽകി

തിരൂർ :ടീം തിരൂർ യുഎ.ഇ അബൂദാബി കമ്മിറ്റിയുടെ വകയായി ഏഴൂർ ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്. വളണ്ടിയർമാർക്കാവശ്യമായ നൂറോളം ജഴ്സികൾ സംഭാവന നൽകി. സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ വെച്ച് ടീം തിരൂർ യു.എ.ഇ അബൂദാബി കമ്മിറ്റിയുടെ പ്രതിനിധി മുളക്കൽ ജലീൽ സ്കൂൾ അധികൃതർക്ക് ജഴ്സികൾ കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ടി.കെ കുഞ്ഞവറാൻകുട്ടി ചടങ്ങിൽ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡൻ്റ് മനാഫ് പൂന്തല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുഹൈൽ ടി.സി, റഹീം മേച്ചേരി ജലീൽ...

Post

10 ഗ്രാം മെത്താംഫിറ്റാമിനുമായി ഒരാൾ അറസ്റ്റിൽ

തിരൂർ :തിരൂർ പറവണ്ണ യിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 10 ഗ്രാം മെത്താംഫിറ്റാമിനുമായി പറവണ്ണ പുത്തങ്ങാടി കുട്ടാത്ത്പുത്തൻപുരയിൽ വീട്ടിൽ സമീർ മകൻ അലി അസ്കർ (18 വയസ്) എന്നയാളെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സാദിഖും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ക്വാഡും തിരൂർ സർക്കിൾ റെയിഞ്ച് ഓഫീസുകളും സംയുക്തമായാണ് പരിശോധന നടത്തിയത്.മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു.ഉത്തരമേഖല സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ,അംഗങ്ങളായ സിവിൽ എക്സൈസ്...