Author: Staff Correspondent (Jyobish V)

Post

ബി.എൽ.ഒ. യെ നീക്കി

തവനൂർ :പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയതായി ശ്രദ്ധയിൽ പെട്ടതിനാൽ തവനൂർ മണ്ഡലം 38-ാം നമ്പർ ആനപ്പടി വെസ്റ്റ് എൽ.പി.സ്കൂൾബൂത്തിലെ ബി.എൽ. ഒ.യെ ചുമതലയിൽ നിന്ന് നീക്കിയതായി ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. വിഷയത്തിൽ ഉദ്യോഗസ്ഥനോടു വിശദീകരണം തേടും. ചെറിയ പരപ്പൂർ എ.എം.എൽ.പി.സ്കൂൾ അധ്യാപിക പ്രസീനയ്ക്ക് പകരം ബി. എൽ.ഒ ചുമതല നൽകി.

Post

വാർത്ത നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിയെ മർദ്ദിച്ചത് കാടത്തം

തിരുവനന്തപുരം: മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി വഞ്ചിയൂർ വാർഡിലെ തെരഞ്ഞെടുപ്പ് അവലോകനം നൽകിയതിന് തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി പി.ആർ പ്രവീണിനെ വഞ്ചിയൂർ വാർഡിലെ ഇടത് സ്ഥാനാർത്ഥിയായ വഞ്ചിയൂർ പി ബാബുവും കൂട്ടാളികളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതിൽ തിരുവനന്തപുരം പ്രസ്ക്ലബ് പ്രതിഷേധിച്ചു. പ്രവീണിനെ രക്ഷിക്കാൻ ശ്രമിച്ച പ്രസ് ക്ലബ് മുൻ സെക്രട്ടറിയും കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ എം. രാധാകൃഷ്ണനും മർദ്ദനമേറ്റു. വാർത്ത നൽകിയതിനെതിരേ അസഭ്യ വർഷം ചൊരിഞ്ഞായിരുന്നു ബാബുവും കൂടെയുള്ളവരും പ്രവീണിനെ മർദിച്ചത്. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് മുന്നിൽ...

Post

ഹാരിസ് കോടേരീ മുസ്ലിം ലീഗിൽ നിന്ന് രാജി വെച്ചു

തിരൂർ :ഞാന്‍ പഴയ കാല മുസ്ലിം ലീഗ് നേതാവും പാര്‍ട്ടിയുടെ തിരൂരില്‍ നിന്നുളള ആദ്യത്തെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന മദിരാശി അബൂബക്കര്‍ സാഹിബിന്റെ മകനാണ്. പാര്‍ട്ടിക്കു വേണ്ടി ജയില്‍വാസം വരെ അനുഭവിക്കേണ്ടി വന്ന എന്റെ പിതാവ് എക്കാലത്തും മതേതര നിലപാടുകള്‍ ഉയര്‍ത്തിപിടിക്കാനും വര്‍ഗ്ഗീയ ശക്തികളില്‍ നിന്നും കൃത്യമായ അകലം പാലിക്കാനും ബദ്ധ ശ്രദ്ധ പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ചില തിരഞ്ഞെടുപ്പുകളിലായി മുസ്ലിം ലീഗ് നേതൃത്വം കേവലം തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമാക്കി വര്‍ഗ്ഗീയ ശക്തികളുമായി...

Post

ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉത്ഘാടനവും, പ്രവർത്തക കൺവെൻഷനും

തിരൂർ : എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി ഇലക്ഷൻ പ്രവർത്തക കൺവെൻഷനും, നാലാം വാർഡ്‌ ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉത്ഘാടനവും നടന്നു. ഓഫീസ് ഉത്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. പി. ഒ റഹ്മത്തുള്ള നിർവഹിച്ചു.മറ്റു ചില പാർട്ടികളിൽ പാർട്ടിയ്ക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നവരെ സ്ഥാനാർഥി പട്ടികയിൽ നിന്നും മാറ്റി നിർത്തി തറവാടിന്റെ മഹിമ പറഞ്ഞു മറ്റു ചിലർ സ്ഥാനാർഥി പട്ടികയിൽ കയറി കൊണ്ടിരിക്കുന്ന അവസ്ഥയാണ് മുൻസിപ്പാലിറ്റിയിൽ നാലാം വാർഡ് ഉൾപ്പെടെയുള്ള...

Post

അഖണ്ഡനാമയജ്ഞം തെക്കുമ്മുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ 30 ന്ന്

തിരൂർ : തെക്കുമ്മുറി ശ്രീ പാട്ടുപറമ്പ് ഭഗവതിക്കാവിൽ 2025 നവംബർ 30 ഞായാഴ്ച നടക്കുന്ന അഖണ്ഡനാമയജ്ഞത്തിന്റെ വിപുലമായ നടത്തിപ്പിനായി ക്ഷേത്ര സമിതി യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. ക്ഷേത്രം സെക്രട്ടറി മണികണ്ഠൻ, പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസിഡന്റ് പ്രകാശൻ എന്നിവർ സംസാരിച്ചു.

Post

ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് (ലിംഗ്വാ ഗസ്‌റ്റോ -25) ഓവറോൾ കിരീടം തിരൂർ mes ന്ന്

മഞ്ചേരി എയ്സ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന മലപ്പുറം സെൻട്രൽ സഹോദയ ഇംഗ്ലീഷ് കലോത്സവത്തിൽ ( ലിംഗ്വാ ഗസ്‌റ്റോ-25) തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചു. മുപ്പതോളം സ്കൂളുകൾ പങ്കെടുത്ത മേളയിൽ തിരൂർ എം ഇ എസ്സ് സെൻട്രൽ സ്കൂളിന് 217 പോയിന്റ് ലഭിച്ചു. 199 പോയിന്റോടെ പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 197 പോയിന്റോടെ സൈത്തൂൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം...

Post

യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം :കെഎസ്എസ്പി എ

പരുതൂർ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ യു ഡി എഫ് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് കെ എസ് എസ് പി എ പരുതൂർ പഞ്ചായത്ത്‌ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുത്ത ഇടതുപക്ഷത്തെ പരാജയപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ്‌ ഒ പി ഉണ്ണിമേനോൻ പറഞ്ഞു. ദാസ് പടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി കെ ഉണ്ണികൃഷ്ണൻ, കെ മൂസക്കുട്ടി, കെ...

Post

എസ് ഡി പി ഐ സ്ഥാനാർഥിയായി കോൺഗ്രസ് വനിത നേതാവ്

അമ്പലപ്പുഴ: സീറ്റ് നിഷേധിച്ച കോൺഗ്രസ് വനിതാ നേതാവ് എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിക്കും. പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയും സേവാദൾ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയുമായ ഷാഹിദ പുറക്കാടാണ്‌ പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് പഴയങ്ങാടിയിൽ സ്ഥാനാർഥിയായത്. കോൺഗ്രസ് പുറക്കാട് മണ്ഡലം സെക്രട്ടറികൂടിയായ ഷാഹിദ ബ്ലോക്കിലോ പഞ്ചായത്തിലോ സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേതൃത്വം ആവശ്യം നിഷേധിച്ചതോടെയാണ് ഷാഹിദ എസ്ഡിപിഐയിൽ ചേർന്ന് സ്ഥാനാർഥിയായത്. സിപിഐ എമ്മിലെ അഡ്വ. വി എസ് ജിനുരാജാണ് എൽഡിഎഫ് സ്ഥാനാർഥി

Post

മേലൂർ LDF തെരഞ്ഞെടുപ്പ് കൺവൻഷൻ

രവിമേലൂർ ചാലക്കുടി – മേലൂർ പഞ്ചായത്ത് LDF കൺവൻഷൻ മേലൂർ പള്ളിനട പഞ്ചായത്ത് ഹാളിൽ CPI ലോക്കൽ സെക്രട്ടറി സ: മധു തുപ്രത്തിൻ്റെ അദ്ധ്യക്ഷതയിൽ CPIM ജില്ലാ സെക്രട്ടറി സ: M Mവർഗ്ഗീസ് ഉൽഘാടനം നിർവഹിച്ചു ! സ : M S സുനിത സ്വാഗതം ചെയ്തു! മറ്റ് LDF നേതാക്കൾ ആശംസകൾ അർപ്പിച്ചു ! LDF സംഘാടക സമിതി രൂപീകരിച്ചു ! കല്ലുകുത്തിയിൽ LDF മുഖ്യ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉൽഘാടനം നിർവഹിച്ചു ! ജില്ലാ...

Post

സ്വരലയ കലാവേദിക്ക് പുതിയ കമ്മിറ്റി

പ്രവാസി കലാരംഗത്ത് ഒരു പുതിയ പുതുക്കാറ്റ് ജിദ്ദ :പ്രവാസി ഹൃദയങ്ങളിൽ സംഗീതത്തിന്റെ നിറമിളക്കാൻ, കലാത്മാവിനെ പ്രോത്സാഹിപ്പിക്കാൻ, പുതുചുവടുകളോടെ സ്വരലയ കലാവേദി പുതിയ നേതൃത്വവുമായി മുന്നോട്ടു വരുന്നു. പ്രവാസി കലാരംഗത്ത് കൂടുതൽ അവസരങ്ങളും മികവുറ്റ വേദികളും സൃഷ്ടിക്കണമെന്നും സംഗീതത്തിന്റെ പുതു വഴികൾ തുറക്കണമെന്നും ലക്ഷ്യമിട്ടാണ് പുതിയ കമ്മിറ്റി രൂപംകൊണ്ടത്. കലയും സംസ്കാരവും ചേർന്ന് സ്‌നേഹത്തിന്റെ ഒരു വലിയ തിരമാല ഉയർത്തുന്ന ഈ സംഘടന, ‘പ്രവാസികൾക്കായുള്ള ഒരു കുടുംബവേദി’ എന്ന നിലയ്ക്ക് തന്നെ പുതിയ തീരുമാനം കൈക്കൊള്ളുന്നു. ജിദ്ദയിലെ വിവിധ...