Author: Staff Correspondent (Jyobish V)

Post

വക്കം ഖാദർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു

തിരൂർ :തുഞ്ചൻ മെമ്മോറിയൽ കോളേജിൽ എ ഐ ഡി എസ് ഒ സംഘടിപ്പിച്ച ഐ എൻ എ ഹീറോ വക്കം ഖാദർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റ് സമാപിച്ചു. കേരളാ ഭഗത്സിംഗ് എന്ന് അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വക്കം ഖാദറിൻ്റെ തമസ്കരിക്കപ്പെട്ട ചരിത്രം വിദ്യാർത്ഥികളെ പരിചയപ്പെടുത്തികൊണ്ടാണ് ഫുട്ബോൾ ടൂർണമെൻ്റ് നടന്നത്. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് വക്കം ഖാദർ മെമ്മോറിയൽ ട്രോഫി കരസ്ഥമാക്കി. മുഹമ്മദ് റമീസ് ഗോൾഡൻ ബൂട്ടിന് അർഹനായി. സമാപന സമ്മേളനത്തിൽ എഐ ഡി എസ് ഒ സംസ്ഥാന...

Post

കുടുംബയോഗങ്ങൾ സംഘടിപ്പിച്ചു

മറ്റത്തൂർ:മറ്റത്തൂർ പഞ്ചായത്ത് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴസ് യൂണിയൻ്റെ ആഭിമുഖ്യത്തിൽ 8 സ്ഥലങ്ങളിലായി കുട്ടംബയോഗങ്ങൾ സംഘടിപ്പിച്ചു.മറ്റത്തൂർ കുന്ന് നിന്ന് ആരംഭിച്ച യോഗം അവിട്ടപ്പിള്ളിയിൽ സമാപ്പിച്ചു.അവിട്ടപ്പിള്ളിയിൽ ടി. ബാലകൃഷ്ണ മേനോൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ വൈസ് പ്രസിഡണ്ട് എ.തങ്കം ടീച്ചർ ഉൽഘാടനം ചെയ്തു.കെ.വി. രാമകൃഷ്ണൻസി.വി. വിദ്യാധരൻഐ.ആർ ബാലകൃഷ്ണൻസി.പി. ത്രേസ് ടീച്ചർഎം.കെ.വിജയൻ അന്നം പൗലേസ് തുടങ്ങിയവർ സംസാരിച്ചു. പെൻഷൻകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്നാം ഒറ്റകെട്ടായി നിൽക്കുവാൻ യോഗം പ്രതിജ്ഞ എടുത്തു.

Post

കെ.എൻ.എം മർക്കസുദ്ദഅവ കുടുംബ സംഗമം സംഘടിപ്പിച്ചു

സ്ത്രീകളെ അധിക്ഷേപിക്കുന്ന വാക്കുകൾ ജനപ്രതിനിധികളിൽ നിന്ന് ഉണ്ടാവരുത് തലക്കാട് : സ്ത്രീകളെപൊതു സമൂഹത്തിൽ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകൾ ജനപ്രതിനിധികളിൽ നിന്ന് ഉണ്ടാവരുതെന്നുംപൊതു പ്രവത്തന രംഗത്ത് സ്ത്രീകൾ മാതൃകയാകണമെന്നുംകെ.എൻ.എം മർക്കസുദ്ദഅവ സ്നേഹ സ്മിതം കുടുംബ സംഗമം ആവശ്യപ്പെട്ടു. “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ.എൻ. എം മർകസുദ്ദഅവ: സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായിതെക്കൻ കുറ്റൂർ മേഖല സമിതി കുറ്റൂർഐ.ഇ.സി ഹാളിൽ സംഘടിപ്പിച്ച സ്നേഹ സ്മിതം ഫാമിലി സംഗമം കെ.എൻ.എം മലപ്പുറം ജില്ലാ ട്രഷറർപാറപ്പുറത്ത് മുഹമ്മദ് കുട്ടി...

Post

പി ജമീലയെ എസ്ഡിപിഐൽ നിന്നും പുറത്താക്കി

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പി ജമീല പ്രവർത്തിച്ചു എന്ന പരാതിയിൽ മേൽ സംസ്ഥാന ഭാരവാഹികൾ നടത്തിയ അന്വേഷണ റിപ്പോർട്ട് 2025 നവംബർ 11 ന് കൂടിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്തിരുന്നു. ഉത്തരവാദപ്പെട്ട ഭാരവാഹി എന്ന നിലയിൽ പാർട്ടി തീരുമാനം അംഗീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം ലംഘിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണ് എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സെക്രട്ടറി പി ജമീലയെ...

Post

തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം വിശദീകരിച്ച് sdpi കൺവൻഷനുകൾ സംഘടിപ്പിക്കുന്നു

തദ്ദേശസ്ഥാപനത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ നടത്തിയ മുന്നേറ്റം വിശദീകരിച്ച് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുകയാണ് എസ്ഡിപിഐ. രക്തസാക്ഷി കെ എസ് ഷാൻ അനുസ്മരണം എന്ന പേരിലാണ് പഞ്ചായത്ത് തലത്തിൽ പ്രവർത്തക കൺവൻഷനും കുടുംബ സംഗമങ്ങളും നടത്തുന്നത്. ഒരു മുന്നണികളുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച് 102 സീറ്റ് നേടാൻ കഴിഞ്ഞ ആത്മ വിശ്വാസത്തിലാണ് പാർട്ടി. ഗ്രാമപഞ്ചായത്ത്പാർട്ടി ചിഹ്നത്തിൽ – 87, സ്വതന്ത്ര ചിഹ്നത്തിൽ : 4 ആകെ 91, നഗരസഭ പാർട്ടി ചിഹ്നത്തിൽ 7, സ്വതന്ത്ര ചിഹ്നത്തിൽ 1, ആകെ...

Post

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം

മലപ്പുറം ജില്ലയില്‍ 99.99% ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 99.99% എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലും ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി. കൊണ്ടോട്ടി, തിരൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവാനുള്ളത്. ഇവയും ഉടൻ പൂർത്തിയാക്കും. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തീവ്ര വോട്ടര്‍ പട്ടിക പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ...

Post

32-ാമത് മാമാങ്ക മഹോത്സവം സാമൂതിരി പരസ്യ പത്രിക പുറത്തിറക്കി

തിരുന്നാവായ :കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണ ഒരുക്കിക്കൊണ്ട് മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി നടത്തുന്ന 32മത് മാമാങ്ക മഹോത്സവത്തിന്റെ പരസ്യ പത്രിക കോഴിക്കോട് സാമൂതിരി പി കെ കേരള വർമ രാജ പുറത്തിറക്കി.ഫെബ്രുവരി 1 2 3 തീയ്യതികളിലാണ് നടക്കുക. അങ്കവാൾപ്രയാണം ,കലാ രാത്രി ,ചരിത്രസഭ, കായിക സായാഹ്നം , മാമാങ്കസ്മൃതി ദീപം തെളിയിക്കൽ , ഘോഷയാത്ര, കളരിപയറ്റ് , കൂറ നാട്ടൽ , തിരുനാവായ കവി...

Post

താനൂർ ബ്ലോക്ക്‌ മങ്ങാട് ഡിവിഷനിൽ ആഫിയ നൗഫലിന്റെത് തിളക്കമാർന്ന വിജയം

താനുർ : താനൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക്നിറമരുതൂർ പഞ്ചായത്തിലെമങ്ങാട് ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായിമത്സരിച്ചു വിജയിച്ച ആഫിയ നൗഫലിന് തിളക്കമാർന്ന വിജയം’ കഴിഞ്ഞതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പോളാട്ട് നാസർ 815 വോട്ടിന് ജയിച്ചു വന്ന നിറമരുതൂർ ഡിവിഷൻ ഇപ്പോൾ പേരുമാറ്റി മങ്ങാട് ഡിവിഷൻ എന്നാക്കി മാറ്റി.കഴിഞ്ഞതവണ ഉണ്ടായിരുന്ന യുഡിഎഫിന് മുൻതൂക്കമുള്ള നൂർ മൈതാനം വാർഡ് (11) ഈ ഡിവിഷനിൽ നിന്ന് ഒഴിവാക്കുകയും കഴിഞ്ഞതവണ കാളാട് ഡിവിഷനിൽ ആയിരുന്ന ഉണ്ണിയാൽ (വാർഡ് 19) ഈ ഡിവിഷനിൽ ഉൾപ്പെടുത്തിയെങ്കിലും ആകെ 4426...

Post

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ബാഡ്മിന്റൺ

സുല്ലമുസ്സലാം സയൻസ് കോളേജ് ചാമ്പ്യൻമാർ അരീക്കോട്: കാലിക്കറ്റ് സർവകലാശാല ഇന്റർ-സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സുല്ലമുസ്സലാം സയൻസ് കോളേജ് ചാമ്പ്യന്മാരായി. കോഴിക്കോട് ദേവഗിരി കോളേജിൽ നടന്ന മത്സരത്തിൽ പുരുഷ വിഭാഗം ടീം ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തിയാണ് സുല്ലമുസ്സലാം സയൻസ് കോളേജ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്. വിദ്യാർത്ഥികളായ റോബൻസ് വി. റോണി, കമൽ കൃഷ്ണൻ, അഥിൻ കെ. അജയ്, ഹരിപ്രസാദ് വി.സി, ജാസിം എം.പി., ഹംദാൻ ഇ, റസൽ അഹമ്മദ് സി.കെ തുടങ്ങിയവരാണ് ഫിസിക്കൽ എഡ്യൂക്കേഷൻ...

Post

പാട്ടു പറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവം ബ്രോഷർ പ്രകാശനം ചെയ്തു

ബി.പി. അങ്ങാടി : തെക്കും മുറി പാട്ടു പറമ്പ് ഭഗവതിക്കാവിൽ ജനുവരിയിൽ നടക്കുന്ന ക്ഷേത്രോത്സ ബ്രോഷർ അഡ്വ. സി. നന്ദകുമാർ ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ നാരായണൻ നമ്പൂതിരി, പ്രസിഡണ്ട് കിഴക്കാത്ത് സുരേഷ് ബാബു, നിർമ്മൽ കുമാർ തുടങ്ങി ക്ഷേത്ര സമിതി അംഗങ്ങളും, മാത്യ സമിതി അംഗങ്ങളും ഭജനങ്ങളും പങ്കെടുത്തു.