Author: Staff Correspondent (Jyobish V)

Post

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതി റിമാന്റിൽ

കൊടുങ്ങല്ലൂർ : 23.12.2025-ന് രാത്രി 9.30 മണിയോടെ അഴീക്കോട് പേ ബസാർ സ്വദേശി നാസ്സർ 58 വയസ് എന്നയാളുടെ പേ ബസാറിലെ വീട്ടിലേക്ക് മാരകായുധമായ വാൾ കൈവശം വെച്ച് അതിക്രമിച്ച് കയറി നാസ്സറിനെ കൈ കൊണ്ടും നാസ്സറിന്റെ മകനെ കൈ കൊണ്ടും വാൾ കൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും തിരിച്ച് പോയ പ്രതികൾ വീണ്ടും രാത്രി 11.30 മണിയോടെ നാസറിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി നാസ്സറിന്റെ മകനെ ഇഷ്ടിക, പുച്ചെട്ടി എന്നിവ കൊണ്ട് എറിഞ്ഞും വാൾ...

Post

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ പ്രതി റിമാന്റിൽ

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ പന്ത്രണ്ട് ക്രിമിനൽക്കേസിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ മിഥുൻ റിമാന്റിൽ ഇരിങ്ങാലക്കുട : 23-12-2025 തിയ്യതി രാത്രി 07.00 മണിയോടെ ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ എസ് ഐ മാരായ അഭിലാഷ് ടി, സോജൻ എ കെ, ജി എസ് സി പി ഒ അഭിലാഷ് സി എം എന്നിവർ ഇരിങ്ങാലക്കുട ബീവറേജ്‌സ്ന് സമീപം വാഹന പരിശോധന നടത്തി വരവെ അതുവഴി വന്ന ഈസ്റ്റ്‌ കോമ്പാറ സ്വദേശി തണ്ടാശ്ശേരി വീട്ടിൽ നിഖിൽ 24...

Post

അക്ബറലി മമ്പാട് ജീവചരിത്ര പ്രകാശനവും അനുസ്മരണ സമ്മേളനവും

തിങ്കളാഴ്ച തിരൂരിൽ ( ഡിസംബർ 29 ) തിരൂർ : തിരൂരിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിലെ നിറസാന്നിധ്യമായിരുന്ന അക്ബർ അലി മമ്പാടിൻ്റെ ജീവചരിത്ര പ്രകാശനവും അനുസ്മരണ സമ്മേളനവും സൗഹൃദവേദി, തിരൂർ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. ഡിസംബർ 29 തിങ്കളാഴ്ച ഉച്ചക്ക് 3.30ന് തിരൂർ പൂങ്ങോട്ടുകുളം ഡോക്ടേഴ്സ് ഹാളിൽ വച്ച് പരിപാടി നടക്കും. അക്ബറലി മമ്പാട് ആത്മസുഹൃത്തുക്കളായിരുന്ന കുഞ്ഞുമുഹമ്മദ് പാണ്ടികശാല,ഹക്കീം ചോലയിൽ, അക്ബറലി കാഞ്ഞിരാല, പിടി ബഷീർ എന്നിവർ ചേർന്ന് തയ്യാറാക്കിയ ചരിത്രത്തിൽ അക്ബർ അലി മമ്പാട്...

Post

ഭിന്നശേഷിക്കാരെ ചേർത്തു പിടിക്കും

സത്യപ്രതിജ്ഞക്ക് ശേഷം ആദ്യംഎത്തിയത്കിൻഷിപ്പിൽ താനൂർ: ജില്ലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടെയുണ്ടാവുമെന്ന്മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായഎ പി സ്മിജി പറഞ്ഞു. സത്യപ്രതിഞ്ജ ചെയ്ത്അംഗമായ ശേഷം മങ്ങാട് കിൻഷിപ്പിലെഭിന്നശേഷിക്കാരായ കുട്ടുകാരോട് നന്ദി പറയാനായി എത്തിയതായിരുന്നുഅവർ.എപി സ്മിജി തിരഞ്ഞെടുപ്പ്പ്രചരണം തുടങ്ങിയത്കിൻഷിപ്പിൽ നിന്നായിരുന്നു.കിൻഷിപ്പിലെഅംഗങ്ങൾക്ക്ഒപ്പം കേക്ക് മുറിച്ച് ക്രിസ്തുമസുംന്യൂ ഇയറും ആഘോഷിച്ചു.ചടത്തിൽ നാസർ കുറ്റുർ അധ്യക്ഷനായി.താനൂർ ബ്ലോക്ക് പഞ്ചായത്ത്അംഗം ആഫിയ നൗഫൽ, കെ.എൻമുത്തുക്കോയ തങ്ങൾ,മുജീബ് താനാളുർ,കൂടാത്ത് മുഹമ്മദ് ക്കുട്ടി ഹാജി,ഗായികസമിത റഹ്മാൻ,പി അഷറഫ്,അഫ്സൽ കെ പുരം,സുധീഷ് നായത്ത്എന്നിവർ സംസാരിച്ചു.

Post

ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നു സിപിഐ

ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നു സിപിഐ ജില്ലാ കൗണ്‍സില്‍. ചെങ്ങന്നൂര്‍, മാവേലിക്കര മേഖലകളില്‍ ചിലയിടങ്ങളില്‍ സിപിഎം ബിജെപിയെ സഹായിച്ചെന്നാണ് ആരോപണം. സിപിഐ ജയിക്കണമെന്ന താല്‍പര്യം പലയിടത്തും സിപിഎമ്മിന് ഉണ്ടായിരുന്നില്ല. സിപിഐ മത്സരിച്ച പലയിടത്തും സിപിഎം വിമതര്‍ ഉണ്ടായിരുന്നു. കുട്ടനാട്ടില്‍ സിപിഎം-സിപിഐ ഭിന്നത തോല്‍വിക്കു കാരണമായെന്നും ജില്ലാ കൗണ്‍സില്‍ വിലയിരുത്തി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചില പ്രസ്താവനകളെ എതിര്‍ക്കാതിരുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫില്‍ വിശ്വാസം കുറയാന്‍...

Post

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അക്രമങ്ങൾ; sdpi പ്രതിഷേധിച്ചു

മലപ്പുറം: രാജ്യത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരേ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കതിരെ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പ്രതിഷേധം ഉദ്‌ഘാടനം ചെയ്തു. ബിജെപി ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ അക്രമങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയാണ്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായ കരോൾ സംഘങ്ങൾക്കെതിരെ കേരളത്തിൽ അടക്കം രാജ്യത്തിൻ്റെ പലഭാഗത്തും സംഘപരിവാർ സംഘടനകൾ അക്രമണം അഴിച്ചു വിട്ടിരിക്കുകയാണ്. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും അൻവർ പഴഞ്ഞി പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ...

Post

രാഷ്ട്രീയ ലാഭവും ക്രൈസ്തവന്റെ അരക്ഷിതാവസ്ഥയും

രാഷ്ട്രീയ ലാഭവും ക്രൈസ്തവന്റെ അരക്ഷിതാവസ്ഥയും: പി.സി. ജോർജിന് ഒരു തുറന്ന കത്ത്​ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം കഴിഞ്ഞ കാൽനൂറ്റാണ്ടായി നേരിട്ടുകൊണ്ടിരിക്കുന്ന കൊടും പീഡനങ്ങളുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും പി.സി. ജോർജ് ഇന്ന് സ്വീകരിക്കുന്ന നിലപാടുകളിലെ വൈരുദ്ധ്യം ബോധ്യപ്പെടും. സ്വന്തം സമുദായം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മണിപ്പൂരിലും നിരന്തരമായ വേട്ടയാടലുകൾക്ക് ഇരയാകുമ്പോൾ, അക്രമകാരികൾക്ക് രാഷ്ട്രീയമായി കുടപിടിക്കുകയും മറ്റൊരു വിഭാഗത്തിനെതിരെ വിദ്വേഷം വിതയ്ക്കുകയും ചെയ്യുന്ന ജോർജിന്റെ രാഷ്ട്രീയം ആരെയാണ് സംരക്ഷിക്കുന്നത്?​ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ1999 ജനുവരി 23-ന് ഒഡീഷയിലെ മനോഹർപൂരിൽ മിഷനറി...

Post

ആദർശ രംഗത്ത് സമസ്തക്ക് വിട്ടുവീഴ്ചയില്ല-ജിഫ്രി തങ്ങൾ

തിരൂർ:സ്ത്രീ വിദ്യാസത്തിന് ഒരിക്കലും സമസ്ത എതിര് നിന്നിട്ടില്ലെന്നും സ്ത്രീ വിദ്യാസം പ്രോത്സാഹിപ്പിക്കാൻ സമസ്തയുടെ കീഴിൽ തന്നെ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.തിരൂരിൽ സമസ്ത ശതാബ്ദി സന്ദേശ യാത്രക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആത്മീയതിയിൽ ഊന്നിയ വിദ്യാഭ്യാസമാണ് സ്ത്രീകൾക്ക് നൽകേണ്ടത്.സ്ത്രീ സുരക്ഷിതത്വം ഉറപ്പ് വരുത്തണം.രാജ്യത്തിന്റെ നന്മക്ക് വേണ്ടിപ്രവർത്തിച്ച് ജനാധിപത്യ ശക്തിപ്പെടുത്തണം.വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് കമ്മീഷൻ അനുവദിക്കപ്പെട്ട സമയത്ത് രേഖകൾ ശരിയാക്കി പേര് ഉൾപ്പെടുത്താൻ ശ്രമം നടത്തണം.റാഫി പെരുമുക്ക്...

Post

ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

പരിഭ്രാന്തിയിൽ നാട്ടുകാർ ​മലപ്പുറം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇന്ന് (23.12.2025) രാത്രിയോടെ ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. മലപ്പുറത്തിന്റെ വിവിധ മേഖലകളിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങി.​പ്രകമ്പനം അനുഭവപ്പെട്ട പ്രധാന സ്ഥലങ്ങൾ:​വേങ്ങര, കോട്ടക്കൽ​പുതുപ്പറമ്പ്, കോഴിച്ചെന​ഊരകം, ആട്ടിരി​മറ്റത്തൂർ, ക്ലാരി സൗത്ത്​മൂച്ചിക്കൽ, സ്വാഗതമാട്​ഭൂമിക്കടിയിൽ നിന്നും വലിയ സ്ഫോടനത്തിന് സമാനമായ ശബ്ദമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പലയിടങ്ങളിലും വീട്ടുപകരണങ്ങൾ കുലുങ്ങുകയും പാത്രങ്ങൾ നിലത്തുവീഴുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായി ഭൂചലനം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പുകൾ നാഷണൽ...

Post

കുഞ്ഞാപ്പു (68) നിര്യാതനായി

തിരൂർ : ബി പി അങ്ങാടി: പുളിഞ്ചോട് മണ്ണാറാട് റോഡിൽ വളപ്പിൽ അബൂബക്കർ എന്ന കുഞ്ഞാപ്പു (68) നിര്യാതനായി. ഭാര്യ: വല്ലൂർ സൽമത്ത് (പുല്ലൂർ) മക്കൾ : നിഷാദ് എന്ന തെസി (ഷാർജ ), സാബു (മസ്കത്ത് ), ഫാരിസ എന്ന ബേബി (പത്തംമ്പാട് ),നബീൽ മരുമക്കൾ : അബ്ബാസ് (ഷാർജ) ഖദീജ (പത്തംമ്പാട് )റഫീന (ആലിങ്ങൽ) സഹോദരൻ: ഹുസൈൻ. മയ്യിത്ത് ഡിസംബർ 23 ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ബിപി അങ്ങാടി ജാറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ...