Author: Staff Correspondent (Jyobish V)

Post

പി.ടി അബ്ദുറഹ്മാൻ സ്മാരക പുരസ്കാരം കാനേഷ് പൂനൂരിന്

മലപ്പുറം :കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നാലാമത് അരീക്കോട് പി.ടി അബ്ദുറഹ്മാൻ സ്മാരക പുരസ്കാരം കവിയും, എഴുത്തുകാരനുമായ കാനേഷ് പൂനൂരിന്.മോയിൻകുട്ടി വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി, ഒ.എം കരുവാരകുണ്ട്,ഫൈസൽ എളേറ്റിൽ എന്നിവരടങ്ങുന്ന ജൂറിയാണ് കാനേഷിനെ തെരഞ്ഞെടുത്തത്.ഒട്ടേറെ മാപ്പിളപ്പാട്ടുകൾ എഴുതിയ കാനഷ് പതിനാലാംരാവ്,പഴശ്ശിരാജ, മധുചന്ദ്രലേഖ, ഉൾപ്പെടെ മലയാളചലചിത്രങ്ങൾക്കും ഒട്ടേറെ ടി.വി സീരിയലുകൾക്കും ഗാനങ്ങൾ രചിച്ചി ട്ടുണ്ട്.എഴുത്തുകാരനും കോളമിസ്റ്റുമായ കാനേഷ് ഗ്രന്ഥകാരനും സാഹിത്യ രംഗത്തെ സജീവ സാന്നിധ്യവുമാണ്.13ന് അരീക്കോട്നടക്കുന്ന മുണ്ടമ്പ്ര മഹോൽസവത്തിൽപി.ടിയുടെ കുടുംബത്തിൻ്റെ...

Post

കായിക താരങ്ങൾക്കുള്ള ജേഴ്സി വിതരണം ചെയ്തു

ഇസാഫ് ബാലജോതി ക്ലബ്ബിൻറെ നേതൃത്വത്തിൽ കായിക താരങ്ങൾക്കുള്ള ജേഴ്സി കായിക അധ്യാപകൻ എം ഷാജിര്‍ മാസ്റ്റർ കായികതാരങ്ങൾക്ക് കൈമാറി. ഫുട്ബോൾ കോച്ച് ടി നുഫൈൽ അധ്യക്ഷനായിരുന്നു. മുപ്പതോളം വരുന്ന കായികതാരങ്ങൾക്കാണ് ജയ്സി കൈമാറിയത്.

Post

കേരള മദ്യ നിരോധന സമിതി :തിരൂർ താലൂക്ക് മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി

തിരൂർ: മദ്യാധികാര വാഴ്ച്ചക്കെതിരെജനാധികാര വിപ്ലവം എന്ന പ്രമേയത്തിൽ കേരള മദ്യനിരോധന സമിതി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിന്തുടക്കമായി.തിരൂർ താലൂക്ക് കാമ്പയിൽ ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ. ഉദയകുമാർ – കോയ മാസ്റ്ററെ മെമ്പർഷിപ്പ് ചേർത്ത് നിർവ്വഹിച്ചു. പഞ്ചായത്ത് തലകൺവെൻഷൻ, തലക്കാട് ബാർ വിരുദ്ധ രണ്ടാം ഘട്ട സമരം , മദ്യ നിരോധന സമിതി ശില്പശാല എന്നിവ നടത്താൻ തീരുമാനിച്ചു. മജീദ് മാടമ്പാട്ട് സമരപരിപാടികൾ വിശദീകരിച്ചു.ഖദീജ നർഗീസ് മുഖ്യ പ്രഭാഷണം നടത്തി.സഹീർ താനൂർ ,വി.പി.നാസർ,ഉബൈദുല്ല താനാളൂർ, വി.പി കുഞ്ഞു ,ജലീൽ...

Post

പത്രപ്രവർത്തക പെൻഷൻ വർദ്ധിപ്പിക്കണം സീനിയർ ജേണലിസ്റ്റ്സ് ഫോറം

കോഴിക്കോട്: വരാനിരിക്കുന്ന ബജറ്റിൽ പത്രപ്രവർത്തക പെൻഷൻ 15000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻ്റെ മെഡിസെപ്പ് പദ്ധതിയിൽ മുതിർന്ന മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും ആശ്രിത പെൻഷൻ നിലവിലുള്ള പെൻഷൻ്റെ പകുതിയാക്കി വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ യു. ഡി.എഫ് അധികാരത്തിൽ വന്നാൽ പത്രപ്രവർത്തക പെൻഷൻ വർധിപ്പിക്കാൻ ശക്തമായി ഇടപെടുമെന്ന് അദ്ദേഹം ഉറപ്പുനൽകി....

Post

സൗഹൃദ ചായ ” ഡോ: മധുസൂദനൻ ഉൽഘാടനം നിർവ്വഹിച്ചു

തിരൂർ: “കുടുംബം സ്വർഗ്ഗ കവാടം ” എന്ന പ്രമേയത്തെ ആസ്പദമാക്കി കെ.എൻ. എം മർക്കസ്സുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ 2026 ഏപ്രിൽ 19 ന് കോട്ടക്കലിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പറവണ്ണ മേഖല കെ.എൻ.എം. മർക്കസ്സുദ്ദഅവ പഞ്ചാരമൂലയിൽ സംഘടിച്ച ” സൗഹൃദ ചായ ” ഡോ: മധുസൂദനൻ ഉൽഘാടനം നിർവ്വഹിച്ചു. ടി.പി. കാസിം ഹാജി അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ആഫിയ നൗഫൽ,നിറമരുതൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.കെ. അനിൽ, ഫൈസൽ ശാന്തിനഗർ, ഷമ്മ...

Post

പത്ത് വയസുകാരൻ റയാൻ്റെ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കനിവ് തേടി കുടുംബം

പുത്തനത്താണി: പത്ത് വയസുകാരനായ റയാൻ്റെ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കനിവ് തേടി കുടുംബം. ആതവനാട്പഞ്ചായത്തിലെ കരിപ്പോൾ ഗവ. ഹൈസ്കൂളിലെ 5-ാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് റയാൻ്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി നാട് ഒന്നിക്കുന്നു. 6 വർഷമായി റയാൻ അർബുദരോഗ ചികിത്സയിലാണ്. ഇപ്പോൾ തലശ്ശേരി മലബാർ കാൻസർ സെൻ്ററിലാണ്. ചികിത്സക്ക് 25 ലക്ഷം രൂപ ചെലവ് വരും. പട്ടർകല്ല് സ്വദേശികളായ പിലാത്തോട്ടത്തിൽ ഷാഹുൽ ഹമീദിന്റെയും പഞ്ചായത്ത് മുൻ അംഗം പി.ടി. ഫൗസിയയുടെയും മകനാണ്. കരിപ്പോൾ ഗവ. ഹൈസ്കൂളിലെ...

Post

അവിശുദ്ധ കൂട്ടുകെട്ടുകൾ കൊണ്ട് പാർട്ടിയെ തകർക്കാനാവില്ല സിപിഎ ലത്തീഫ്

തൃശ്ശൂർ: ഇടത് -വലത്- ബിജെപി കക്ഷികൾക്കിടയിലെ രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് എസ്ഡിപിഐ എന്ന നമുന്നേറ്റത്തെ തകർക്കാനാവില്ല എന്നു തെളിയിച്ച തെരഞ്ഞെടുപ്പാണ് 2025ലെ ലോക്കൽ ബോഡി ഇലക്ഷൻ എന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ ലത്തീഫ് പറഞ്ഞു. തൃശ്ശൂർ ജവഹർ ബാലഭവൻ കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാനത്തെ എസ്ഡിപിഐ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജനപ്രതിനിധികൾ എന്ന നിലയിൽ എല്ലാക്കാലത്തും മികച്ച മാതൃകകൾ സൃഷ്ടിച്ചവരാണ് എസ്ഡിപിഐ അംഗങ്ങൾ. അഴിമതിയില്ലാത്ത വിവേചനം ഇല്ലാത്ത ജനപക്ഷ വികസനം...

Post

കേന്ദ്ര നയങ്ങൾക്കെതിരെ അധ്യാപക-ജീവനക്കാരെ അണിനിരത്തണം

അരീക്കോട്: രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും കരുത്തുറ്റ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് കെഎസ്ടിഎ മലപ്പുറം ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. അരീക്കോട് ചെമ്രക്കാട്ടൂർ ഫോറ ഓഡിറ്റോറിയത്തിലെ ബി. സുരേഷ് മാസ്റ്റർ നഗറിൽ നടന്ന 35-ാം ജില്ലാ പ്രതിനിധി സമ്മേളനം മുൻ കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ മൂല്യങ്ങളെയും ഫെഡറൽ തത്വങ്ങളെയും കാറ്റിൽ പറത്തി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി....

Post

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

അരീക്കോട് :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അരീക്കോട് യൂണിറ്റ് കമ്മിറ്റി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. വ്യാപാര ഭവനിൽ വച്ച് നടന്ന പരിപാടി യൂണിറ്റ് ജനറൽ സെക്രട്ടറി അൽമോയ റസാഖ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡണ്ടും ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ജോളി സജീർ ഉദ്ഘാടനം ചെയ്തു. ആനന്ദ സഞ്ചാരം എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം കെടി അഷ്റഫ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ആയിഷ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ...

Post

തിരൂർ മലബാർ ജ്വല്ലറി ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

തിരൂർ:നഗരസഭയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് തിരൂർ മലബാർ ഗോൾഡൻ ഡയമണ്ട്സ് ജ്വല്ലറി സ്വീകരണം നൽകി. പ്രത്യേകം തയ്യാറാക്കിയ അങ്കണത്തിൽ നടന്ന പരിപാടിയിൽ സോണൽ ഹെഡ് ടി .കെ. അശ്മർ അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭാ ചെയർപേഴ്സൺ ഇബ്രാഹിം ഹാജിയെ സ്റ്റോർഹെഡ് കെ. സി. ദിനേശ്, വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി ഡെപ്യൂട്ടി സ്റ്റോർ ഹെഡ് നസീഫും ആദരിച്ചു. ഭവന നിർമ്മാണ ധനസഹായോൽഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ ഇബ്രാഹിം ഹാജി നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി കൗൺസിലർ മാരായ...