Author: Staff Correspondent (Jyobish V)

Post

നാടിൻറെ അഭിമാനമായി മാറിയ സുരേട്ടനെ മാതൃക ചാരിറ്റബിൾ സൊസൈറ്റി അഭിനന്ദിച്ചു

ചമ്രവട്ടം :സ്വന്തം ജീവൻ പണയപ്പെടുത്തി വിദ്യാർത്ഥിയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടുത്തി ഒരു നാടിൻറെ അഭിമാനമായി മാറിയ സുരേട്ടനെ മാതൃക ചാരിറ്റബിൾ സൊസൈറ്റി അഭിനന്ദിച്ചു. നമ്മുടെ പ്രിയപ്പെട്ട സുരേട്ടൻ ചമ്രവട്ടത്തിന്റെ ഹീറോയും അഭിമാനവും ആണ്. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ തെരുവുനായ കടിക്കാൻ വന്നപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ മുന്നിലേക്ക് ചാടി നായയുടെ ആക്രമണത്തിൽ നിന്നും വിദ്യാർത്ഥിയെ രക്ഷിച്ച സുരേഷേട്ടൻ ഇന്ന് ചമ്രവട്ടത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ്. മാതൃക ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തകർ അദ്ദേഹത്തെ വീട്ടിൽ എത്തി അഭിനന്ദനം...

Post

പഴമയുടെ പ്രൗഡിയിൽ മാമാങ്ക കൂറ നാട്ടി

തിരുന്നാവായ :പഴമയുടെ പ്രൗഡി ഉണർത്തികൊണ്ട്മൂപ്പത്തിരണ്ടാം മാമാങ്ക ഉത്സവത്തി ന്‌ തുടക്കമായി. കേരള ചരിത്രത്തിന്റെ സാമൂഹികവും സാംസ്കാരികവും പൈതൃകവും മതേതരവുമായ മാമാങ്ക മഹോത്സവത്തിന്റെ സ്മരണയുണർത്തി വഞ്ഞേരി മനയിലെ പത്മിനി ഘോഷാണ് കൂറ നാട്ടൽ നടത്തിയത്.ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ അധ്യക്ഷതവഹിച്ചു.. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റീ എക്കൗയും സംയുക്തമായി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ട് വർഷമായി മാമാങ്കോമഹോത്സം സംഘടിപ്പിച്ച്‌ വരുന്നു. ചരിത്ര രേഖകൾ പ്രകാരം മാമാങ്ക ഉത്സവത്തിന് തിരുന്നാ വായയിലെ പതിനഞ്ച് സ്ഥലങ്ങളിൽ കൂറ നാട്ടിയിട്ടുണ്ട്. രാജമന്ദിർപരിസരത്ത് നിന്നും ആരംഭിച്ച കൂറ എഴുന്നളളത്തിന്...

Post

സംസ്ഥാന ഭിന്നശേഷി അവാർഡിൽ തിളങ്ങി മലപ്പുറം

മലപ്പുറം :സംസ്ഥാന ഭിന്നശേഷി അവാർഡിൽ തിളങ്ങി മലപ്പുറം. സംസ്ഥാനത്തിന് തന്നെ മാതൃകയാവുന്ന തരത്തിൽ ഭിന്നശേഷി മേഖലയിലുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും മികച്ച ജില്ലാ ഭരണകൂടത്തിനുള്ള അവാർഡ് ഉൾപ്പെടെ ആറു സംസ്ഥാന അവാർഡുകൾ തലസ്ഥാനത്ത് വെച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ മലപ്പുറം ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള ജില്ലാ അഡ്മിനിസ്ട്രേഷൻ അവാർഡ് മലപ്പുറം ജില്ലാ കലക്ടർ വി.ആർ.വിനോദ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹ്യനീതി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ഷീബ മുംതാസ്, സാമൂഹ്യ...

Post

സസ്യശാസ്ത്ര അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി

മലപ്പുറം : സർവ്വീസിൽ നിന്നും വിരമിക്കുന്ന ബോട്ടണി അധ്യാപകർക്ക് മലപ്പുറം ബോട്ടണി ടീച്ചേഴ്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി.ഹയർ സെക്കൻഡറി മലപ്പുറം ജില്ലാ കോർഡിനേറ്റർ ഷാജു വി പി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം. ബി ടി എ എ പ്രസിഡൻ്റ് പ്രകാശ് എം അദ്ധ്യക്ഷത വഹിച്ചു . ഷാം കെ ( പ്രിൻസിപ്പൽ ഇ എം ഇ. എ കൊണ്ടോട്ടി ),മനോജ് ജോസ്, സജീഷ് വർക്കി,റാണി വർഗീസ്. ജാഫർ പി, ഉസ്മാൻ പി എം...

Post

SDPI ദേശീയ പ്രതിനിധി സഭ 20, 21 തീയതികളിൽ മംഗലാപുരത്ത് നടക്കും

​എസ്ഡിപിഐ ആറാമത് ദേശീയ പ്രതിനിധി സഭ ജനുവരി 20, 21 തീയതികളിൽ മംഗലാപുരത്ത് വെച്ച് നടക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റും ദേശീയ പ്രവർത്തക സമിതി അംഗവുമായ പി അബ്ദുൽ ഹമീദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയാണിത്.​രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. അടുത്ത ടേമിലേക്ക് പാർട്ടിയെ നയിക്കേണ്ട പുതിയ ദേശീയ ഭാരവാഹികളെയും വർക്കിംഗ് കമ്മിറ്റിയെയും ഈ യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കും.​കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും രാജ്യത്തെ നിലവിലെ...

Post

കാലിക്കറ്റ്’വിസി നിയമന കൂടിക്കാഴ്ച ഇന്നും നാളെയും

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാല വിസി നിയമത്തിന് ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി അപേക്ഷ കരുമായുള്ള കൂടിക്കാഴ്ച ഇന്നുംനാളെയുമായി നടക്കും.തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ചാണ് കൂടി കാഴ്ച നടക്കുന്നത്.സുപ്രീം കോടതി ഉത്തരവ് പ്രകാരമായിരുന്നു ഡിജിറ്റൽ,സാങ്കേ തികസർവ്വകലാശാലകളുടെ വിസി നിയമന കമ്മിറ്റി രൂപീകരിച്ചത്.എന്നാൽ കാലിക്കറ്റ് സർവകലാശാല സേർച്ച്‌ കമ്മറ്റി ഗവർണർ നേരിട്ട് നി യമിക്കുകയായിരുന്നു.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് പ്രതി നിധിയെ നൽകാൻ തീരുമാനിച്ചതോടെ യൂണിവേഴ്സിറ്റി നിയമപ്രകാരമുള്ള സേർച്ച്‌ കമ്മിറ്റി ഗവർണർ രൂപീകരി ക്കുകയായിരുന്നു. ഗവർണറുടെ(ചാൻസിലർ)...

Post

വ്യാപാരി കെയർ സമർപ്പണവും സംഗീത വിരുന്നും ജനുവരി 19 തിങ്കളാഴ്ച്ച വൈകിട്ട് 5ന്

അരീക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അരീക്കോട് യൂണിറ്റ് യൂത്ത് വിംഗ് & വനിതാ വിംഗ് വ്യാപാരി കെയർ സമർപ്പണവും സംഗീത വിരുന്നുo ജനുവരി 19 തിങ്കൾ വൈകിട്ട് അഞ്ച് മണിക്ക് അരീക്കോട് ബസ്റ്റാൻഡിൽ നടത്തുന്ന പരിപ്പാടി ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.സഹജ മലപ്പുറം നേതൃത്വം നൽകുന്ന സംഗീതവിരുന്നും ഘോഷയാത്രയും നടത്തും.മെഡിക്കൽ ഉപകരണങ്ങൾ മൊബൈൽ ഫ്രീസർ അടക്കം രോഗബാധിതരെയും പ്രയാസം അനുഭവിക്കുന്നവരെയും സഹായിക്കാൻ വ്യാപാരി കെയർ പദ്ധതി ജനു:19 ആം തീയതി തിങ്കളാഴ്ച...

Post

വട്ടംകുളം ഹൈദരലി മാസ്റ്റർ (89)അന്തരിച്ചു

എടപ്പാൾ: വട്ടംകുളം സ്വദേശിയും പഴയ പൊന്നാനി താലൂക്കിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ നേതൃത്വം നൽകിയവരിൽ അവസാന കണ്ണിയായ വട്ടംകുളം ഹൈദരലി മാസ്റ്റർ നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖം മൂലം ദീർഘ കാലമായി തൃശ്ശൂർ ചേലക്കരയിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 89 വയസ്സായിരുന്നു. ഇപ്പോൾ തൃശ്ശൂർ ആശ്വനി ആശുപത്രിയിലുള്ള മൃതദേഹം ചേലക്കരയിലെ വീട്ടിൽ എത്തിക്കുകയും നാളെ രാവിലെ വട്ടകുളത്ത് എത്തിച്ച് ഉച്ചക്ക് 12മണിക്ക് വട്ടംകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. കെ എസ് ടി യു...

Post

എസ് ഐ ആർ ൽ പേര് ചേർക്കാൻ സൗകര്യമൊരുക്കി മുസ്ലിം ലീഗ് ഓഫീസ്

തലക്കടത്തൂർ ഓവുങ്ങലിലെ മുസ്ലിം ലീഗ് – കെ എം സി സി ആസ്ഥാന മന്ദിരമായ പി പി മമ്മി ഹാജി – പി പി ഖാദർ ബാവ സ്മാരക സൗധത്തിൽ എസ് ഐ ആർ ലിസ്റ്റിൽ പേര് ചേർക്കാൻ പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കിയത് പ്രദേശവാസികൾക്ക് ആശ്വാസമായി. ഓവുങ്ങൽ മേഖല മുസ്ലിം ലീഗ് കമ്മിറ്റി അവധി ദിവസമായ ഞായറാഴ്ച ഒരുക്കിയ ഈ സേവനം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമായി. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേരാണ് ഈ അവസരം ഉപയോഗപ്പെടുത്തിയത് ....

Post

പൊന്നാനിയിൽ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ കപ്പൽ നിർമാണശാല വരുന്നു

ടെൻഡർ നടപടികൾ പൂർത്തിയായി മലബാറിൻ്റെ വികസനക്കുതിപ്പിന് കരുത്ത് പകർന്ന് കൊണ്ട് പൊന്നാനി തുറമുഖത്ത് വൻകിട കപ്പൽ നിർമാണശാല വരുന്നു. കേരള മാരി ടൈം ബോർഡിൻ്റെ അധീനതയിൽ പൊന്നാനി ഫിഷിങ് ഹാർബറിന് പടിഞ്ഞാറു വശത്തായി കടലോരത്തുള്ള 29 ഏക്കറോളം ഭൂമിയിലാണ് കപ്പൽ നിർമാണശാല വരുന്നത്. പൊതു – സ്വകാര്യപങ്കാളിത്തത്തോടെയാണ് കൊച്ചി കഴിഞ്ഞാൽ സംസ്ഥാനത്തെ രണ്ടാമത്തെ കപ്പൽശാല പൊന്നാനിയിൽ യാഥാർഥ്യമാവുന്നത്. കപ്പൽ നിർമാണവുമായി ബന്ധപ്പെട്ടുള്ള ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂഷനും ആരംഭിക്കും. കപ്പൽ യാർഡ് തുടങ്ങുന്നതിന് പിന്നാലെ ചരക്ക് നീക്കവും ആരംഭിക്കും. പദ്ധതിയുടെ...