എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേർസ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ഹയർ സെക്കന്ററി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയആര്യാടൻ മുഹമ്മദ് സ്മാരക പുരസ്‌കാരംനാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുളത്തൂരിലെ സുവോളജി അദ്ധ്യാപകൻ സുമേഷ് KS അർഹനായി.നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ കലാകായിക മേഖല കളിലെയും അക്കാദമിക് മേഖല കളിലെയും മികച്ച പ്രകടനങ്ങളിൽ ശ്രീ സുമേഷിന്റെ പങ്ക് വളരെ വലുതാണ്. നാഷണൽ സർവീസ് സ്കീം, കാരിയർ ഗൈഡൻസ് മേഖലകളിലും ശ്രദ്ദേയമായ പ്രകടനമാണ് ഇദ്ദേഹത്തിന്റേത് എന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി. മികച്ച...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര് യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര് പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
എസ് എം എ കോട്ടക്കൽ സോൺ എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു
കോട്ടക്കൽ : സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ)കോട്ടക്കൽ സോൺ എക്സിക്യൂട്ടീവ് ക്യാമ്പ് ചങ്കുവെട്ടി യൂത്ത് സ്ക്വയറിൽ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് തങ്ങളുടെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ക്ഷേമ കാര്യ സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു.സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ സെക്രട്ടറി മുഹമ്മദ് അലി സഖാഫി വള്ളിയാട് വിഷയാവതരണം നടത്തി.ഹംസ കടമ്പോട്ട്,മജീദ് മുസ്‌ലിയാർ ചാപ്പനങ്ങാടി പ്രസംഗിച്ചു.മൊയ്‌ദീൻ മുസ്‌ലിയാർ പുതുപറമ്പ്, ബാവ ആട്ടീരി,കോയ മുസ്‌ലിയാർ പൊട്ടിക്കല്ല്,അലവി കുട്ടി മുസ്‌ലിയാർ തങ്ങൾ പടി, ഉമ്മർ ഹാജി ക്ലാരി, കുഞ്ഞിമോൻ ഹാജി കുറുക,...
സി പി മുഹമ്മദ് കേയി ( 84) നിര്യാതനായി
പരപ്പനങ്ങാടി :തോട്ടത്തിൽ കുഞ്ഞാലികുട്ടി നഹയുടെയും സാറാ കേയിയുടെയും മകൻ സി പി മുഹമ്മദ് കേയി (റിട്ട. പ്രഫസർ ഗവ. എഞ്ചിനിയറിംഗ് കോളേജ് ത്രിശൂർ) 84 വയസ്സ് നിര്യാതനായി.മാപ്പുട്ടിൽ റോഡിലെ തോട്ടത്തിൽ തറവാട്ടിലാണ് താമസം.ഭാര്യ പരേതയായ ആയിശ ( മുൻ എം എൽ എ ക്കുഞ്ഞാലി കുട്ടി കേയിയുടെ മൂത്ത മകൾ ) നഫീസു കുറുമ്പടിമക്കൾ ഡോക്ടർ മുനീർ മുഹമ്മദ്( മാനേജ്മെന്റ് കൺസൽടന്റ് – ബാംഗ്ലൂർ )സാബിറ (ദുബായ് )മരുമകൻ ഷാനവാസ് (റിട്ടയേർഡ് ഡയറക്ടർ ജോൺസൻ കൺട്രോൾസ് )...
തെക്കും മുറി ശ്രീ. പാട്ടു പറമ്പ് ഭഗവതിക്കാവിൽ കളമെഴുത്ത് പാട്ട്
തിരൂർ:തിരൂർ തെക്കുംമുറി പാട്ടുപറമ്പ് ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കളമെഴുത്തും പാട്ടും നടത്തി. നെല്ലുവായ് ഗോവിന്ദകുറുപ്പ്, കൊളപ്പുള്ളി ഗോപേഷ് കുറുപ്പ് എന്നിവർ ചേർന്നാണ് ഭഗവതിക്ക് കളം വരച്ചത്. എഴുന്നള്ളിപ്പ്, കളം പ്രദക്ഷിണം, തിരി ഉഴിച്ചിൽ, കളം മായ്ക്കൽ എന്നിവയും നടത്തി. ക്ഷേ ത്രോത്സവചടങ്ങുകൾ കാണാനും ദർശനത്തിനുമായി നിരവധി ഭക്തർ ക്ഷേത്രത്തിലെത്തുന്നുണ്ട്. 27, 28, 29 തീയതികളിൽ പ്രസാദ ഊട്ടുണ്ട്. 29 ന് നാട്ടുതാലപ്പൊലി മഹോത്സവം.
റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു
ആലത്തിയൂർ :ആലത്തിയൂർ ദാറുൽ ഖുർആനിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ പ്രൊ: ആബിദ് ഹുസൈൻ തങ്ങൾ , എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജ്യം 77 മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ ഭരണഘടനയെയും രാജ്യ ശില്പികളെയും ഓർക്കണം എന്നും,ഭരണ ഘടനയുടെ ചരിത്രവും, മഹത്വവും പുതു തലമുറ വ്യക്തതയോടെ തിരിച്ചറിയണമെന്നും ചരിത്രം മറക്കാതിരിക്കുക എന്നതാണ് കാലഘട്ടത്തിന് ആവശ്യം എന്നും ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു. തൃപ്രങ്ങോട് ഗ്രാമ പഞ്ചയത്ത് പ്രസിഡൻ്റ് മുജീബ് പൂളക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. ചരിത്ര താളുകളിൽ...
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ റിപ്പബ്ലിക് ദിനാചരണം നടത്തി
തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗം പുറത്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുമായി സഹകരിച്ച് റിപ്പബ്ലിക് ദിനചാരണം നടത്തി. ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസിർ ഡോ: മുബാറക് നദീർ ദേശീയ പതാക ഉയർത്തി. ശേഷം,ഐ ഡി എ തിരൂർ കമ്മ്യൂണിറ്റി ഡെന്റൽ ഹെൽത്ത് വിഭാഗത്തിന്റെ, പ്രത്യേക പ്രൊജക്റ്റ് ആയ “പ്രത്യാശ” യുടെ ഭാഗമായിതിരൂർ ബി ആർ സി ക്കു കീഴിലുള്ള കെയർ സെന്ററിലെ ഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് വേണ്ടി ” ഭിന്ന ശേഷിക്കാരിലെ...
SIR ആശങ്ക ദൂരീകരിക്കണം
മലപ്പുറം :എസ് ഐ ആർ പ്രവർത്തനം വോട്ടർ പട്ടിക തയ്യാറാക്കാൻ മാത്രമായിരിക്കണമെന്നും അത് പൗര്വത പട്ടികയായി മാറുമോ എന്ന ജനങ്ങളുടെ ആശങ്കക്ക് സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും പരിഹാരം കാണണമെന്നും വഹ്ദത്തെ ഇസ്‌ലാമി കേരള ഘടകം ആവശ്യപ്പെട്ടു.മലപ്പുറം യൂണിറ്റി സെന്ററിൽ നടന്ന സംസ്ഥാന സമിതി, ഖുർആൻ വിജ്ഞാന മത്സര പരീക്ഷ വിപുലമായി നടത്താനും പ്രവത്തനങ്ങൾ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. 24/25 തിയ്യതികളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ഡോക്ടർ പി. മുഹമ്മദ് ഇസ്‌ഹാഖ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ജലാലുദ്ധീൻ...
പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ നഷ്ടപ്പെട്ട സംഭവം ദുരൂഹം
കൃഷ്ണൻ എരഞ്ഞിക്കൽ പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ സാങ്കേതിക തകരാർ മൂലം നഷ്ടപ്പെട്ടത് ദുരൂഹവും പ്രതിഷേധാർഹവുമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്ന പേരിൽ രാജ്യത്തെ ലക്ഷക്കണക്കിന് വോട്ടർമാരെ ആശങ്കപ്പെടുത്തുകയും അനേകം പേരെ പട്ടികയിൽ നിന്നും പുറത്താക്കുകയും ചെയ്തു. പട്ടികയിൽ നിന്നും പുറത്തായവർ പേര് ഉൾപ്പെടുത്തുന്നതിന് വില്ലേജുകളിൽ ഹിയറിങ് ഉൾപ്പെടെയുള്ള സങ്കീർണമായ നടപടികൾ ഒരു ഭാഗത്ത് നടക്കുമ്പോഴാണ് പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ നഷ്ടപ്പെട്ടു എന്ന വിവരം പുറത്തുവരുന്നത്. ജോലിത്തിരക്കിനിടയിൽ വളരെ ബുദ്ധിമുട്ടിയാണ്...
മസ്ജിദുൽ മനാർ പള്ളി നിർമാണ പ്രവൃത്തി ഉദ്ഘാടനം ജനുവരി 30 ന്
തിരൂർ: പറവണ്ണ ജം ഇയ്യത്തു സ്സലഫിയ്യീൻ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മസ്ജിദുൽ മനാറിന്റെ പുനർ നിർമാണ പ്രവൃത്തി ഉദ്ഘാടനം ജനവരി 30 വൈകുന്നേരം 4.30 ന് നടക്കും. കെ.എൻ.എം. വൈസ് പ്രസിഡണ്ട് ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരള ജംഇയ്യത്തുൽ ഉലമ (മർ കസുദഅവ) ജനറൽ സെക്രട്ടരി ഡോ.എ.കെ.അബ്ദുൽ ഹമീദ് മദനി, വിസ്ഡo ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടരി യു. മുഹമ്മദ് മദനി, ഡോ.സി.എം. സാബിർ നവാസ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ആലത്തിയൂർ KHMHSS സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
ആലത്തിയൂർ :രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്. സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ ദേശീയ പതാക ഉയർത്തി നിർവ്വഹിച്ചു. ഭരണഘടനാ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ഓരോ വിദ്യാർത്ഥിയും സന്നദ്ധരാകണമെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.പി.ടി.എ. പ്രസിഡന്റ് ടി.എൻ. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ സബ് ഇൻസ്‌പെക്ടർ നസീർ തിരൂർക്കാട് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു എം. സ്വാഗതം ആശംസിച്ചു. സ്കൂളിലെ എസ്.പി.സി., ജെ.ആർ.സി., ലിറ്റിൽ...