Author: Staff Correspondent (Jyobish V)

Post

കാലിക്കറ്റില്‍ ദേശീയ ശാസ്ത്ര സമ്മേളനത്തിന് തുടക്കമായി

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം : കാലിക്കറ്റില്‍ ദേശീയ ശാസ്ത്ര സമ്മേളനം തുടങ്ങി.മറ്റെല്ലാ ശാസ്ത്രശാഖകളുമായി അഗാധബന്ധം പുലര്‍ത്തുന്നത് ജീവശാസ്ത്രമാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ജന്തുശാസ്ത്ര പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര സമ്മേള നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിസിക്‌സ്, കെമിസ്ട്രി, സ്‌പേസ് സയന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ ശാസ്ത്ര ശാഖകളും അടി സ്ഥാനപരമായി ജീവശാസ്ത്രത്തിന്റെ പ്രായോഗികതലത്തിലാണുള്ളത്. ശാസ്ത്ര ഗവേഷണ രംഗത്തും ഉന്നതപഠനത്തിലും വനിതകളുടെ വര്‍ധന അഭിനന്ദനാര്‍ഹമാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു....

Post

മരക്കാർ ഹാജി (73 )നിര്യാതനായി

തിരുന്നാവായ : പല്ലാർവൈരങ്കോട് എരഞ്ഞിക്കാട്ട് മരക്കാർ ഹാജി (73 )നിര്യാതനായി . പിതാവ്: മുഹമ്മദ് കുട്ടി മാസ്റ്റർ,മാതാവ്: പാത്തുമ്മു. ഭാര്യ: കദീജ.മക്കൾ: അബ്ദുൽ അസീസ്, അബ്ദു റഹിമാൻ, റഹിയാനത്ത്, തെസ്നി . മരുമക്കൾ: കുഞ്ഞുമുഹ് യുദ്ധീൻ , അബൂബക്കർ, ഫാത്തിമ്മ സുഹറ, റാഹില . സഹോദരൻ:, അബ്ദു റസാക്ക് മാസ്റ്റർ, ഹവ്വാ ഉമ്മ,പരേതനായ മുഹമ്മദ് ഉണ്ണി

Post

അഭിഭാഷകനായി എൻറോൾ ചെയ്ത സുലൈമാൻ പഞ്ചിളിക്ക് ആദരം

പ്രായം തടസ്സമല്ല അട്ടീരി:ഔപചാരിക വിദ്യാഭ്യാസ സൗകര്യങ്ങളില്ലാതെ ജീവിതം ആരംഭിച്ചിട്ടും, അചഞ്ചലമായ പരിശ്രമവും ആത്മവിശ്വാസവും കൈമുതലാക്കി നാല്പത്തിയൊന്നാം വയസ്സിൽ അഭിഭാഷകനായി എൻറോൾ ചെയ്ത അഡ്വ. സുലൈമാൻ പഞ്ചിളിയെ എസ്.ഡി.പി.ഐ അട്ടീരി ബ്രാഞ്ച് അനുമോദിച്ചു.ദേശീയ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ വഴി പ്ലസ് ടു വിൽ ഉന്നത വിജയം നേടിയ അദ്ദേഹം, തുടർന്ന് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻറോൾ ചെയ്യപ്പെട്ടു. പ്രായമോ സാഹചര്യങ്ങളോ പഠനത്തിനും ലക്ഷ്യസാധനത്തിനും തടസ്സമാകില്ലെന്ന സന്ദേശമാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.. അനുമോദന ചടങ്ങിൽ...

Post

മലപ്പുറം പ്രസ്‌ക്ലബ്ബ് കുടുംബ സംഗമം

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബ് കുടുംബ സംഗമം വളാഞ്ചേരി വെങ്ങാട് ഫ്‌ളോറ ഫാന്റസിയ പാര്‍ക്കില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഫ്‌ളോറ ഫാന്റസിയ മാനേജിംഗ് ഡയറക്ടര്‍ ബാപ്പുട്ടി കോനിക്കലിനുള്ള പ്രസ്‌ക്ലബ്ബിന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. സംഗമത്തോടനുബന്ധിച്ചു നടന്ന കലാകായിക മത്സരങ്ങളിലെ വിജയികളേയും വിവിധ മേഖലകളില്‍ ഉന്നത വിജയവും പുരസ്‌കാരവും...

Post

തിരൂര്‍ കേബിള്‍ വിഷന്‍ – ടിസിവിയുടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു

തിരൂർ: കേബിള്‍ ടിവി രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന തിരൂര്‍ കേബിള്‍ വിഷന്‍ ഇന്ന് ഇന്റര്‍നെറ്റ് – ബ്രോഡ്ബാന്‍ഡ് രംഗത്തെ സജീവ സാന്നിധ്യമാണ്. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയില്‍ പിറവികൊണ്ട തിരൂര്‍ കേബിള്‍ വിഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് മിതമായ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനും, ഡിജിറ്റല്‍ കേബിള്‍ ടിവി സര്‍വീസും നല്‍കുന്നതിനോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി ഒരു ബദല്‍ മാധ്യമ പ്രസ്ഥാനമാകാനും കഴിഞ്ഞിട്ടുണ്ട്. 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തിരൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വിവിധ പരിപാടികളാണ് നടന്നത്. പൊതുസമ്മേളനം അഡ്വ....

Post

മുൻ വൈസ് ചാൻസലറുടെ കോടതിച്ചെലവ്

സിൻഡിക്കേറ്റിന്റെ നിലപാട് അറിയിക്കാൻ ഗവർണറുടെ നിർദേശം. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് തന്റെ നിയമനവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾക്കായി സർവ കലാശാല ഫണ്ടിൽ നിന്ന് കൈപ്പറ്റിയ തുക തിരിച്ചു പിടിക്കണമെന്ന ആവശ്യം വീണ്ടും വിവാദമാകുന്നു.ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നതിൽ സർവകലാശാല സിൻഡിക്കേറ്റിന് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ ഉടൻ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസ് സർവകലാശാ ലയ്ക്ക് കത്തയച്ചു. സെനറ്റ് അംഗങ്ങളായ വി. കെ.എം. ഷാഫിയും അ ബ്ദുൽ ഗഫൂർ കെ.യും...

Post

ഹ്യൂമൻ ലൈബ്രറി നാളെ തുടങ്ങും

വേലായുധൻ പി മൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്ക്‌ മുന്നിൽ പ്രദർശിപ്പിക്കുന്ന ശാസ്ത്രയാൻ 2025-26 ന്റെ ഭാഗമായി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് സംഘടിപ്പിക്കുന്ന ഹ്യൂമൻ ലൈബ്രറിക്ക് നാളെ തുടക്കം. കാലിക്കറ്റ്‌ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫസർ പി. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.പഠനവകുപ്പ് മേധാവിയും സിൻഡിക്കേറ്റംഗവുമായ പ്രൊ. കെമുഹമ്മദ്‌ ഹനീഫ അദ്ധക്ഷത വഹിക്കും. മുഖ്യ പുസ്തകമായി എ ത്തുന്ന പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ഇൻഫ്ലുവൻസറുമായ സി. പി. ഷിഹാബുദീൻ തന്റെ ജീവിതാനുഭവങ്ങൾ...

Post

കെ.എസ്.എസ്.പി.യു. സമ്മേളനം

തിരൂർ :കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരൂർ ടൗൺ ബ്ലോക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി സി.ജി താരാനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നാരായണൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി ബാബു മലോൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.കെ.കെ ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സമ്മേളം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.വി.കെ ഗിരിജ ടീച്ചർ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.ടി.എ ഉണ്ണിക്കൃഷ്ണൻ, വി.പി എൻ നമ്പീശൻ, വി.സി രവീന്ദ്രൻ, പി.ആർ പുഷ്ക്കരാക്ഷൻ,...

Post

കാലിക്കറ്റിൽ വിമുക്ത ഭടന്മാർക്കും അർദ്ധ സൈനികർക്കും അവസരം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിൽ വിമുക്ത ഭടന്മാർക്കും അർദ്ധ സൈനികർക്കും കരിയർ അവസരം.ആദ്യമായി അർദ്ധസൈനികർക്കായി വാക്-ഇൻ ഇന്റർവ്യൂ. കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനായി വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.ജനുവരി 30-നാണ് അഭിമുഖം സംഘടിപ്പിക്കുന്നത്. ഈ നിയമന പ്രക്രിയയിൽ 15 വർഷം സേവനം പൂർത്തിയാക്കിയ വിമുക്ത ഭടന്മാർക്കും അർദ്ധസൈനികർക്കുമാണ് അവസരം ലഭിക്കുന്നത്. പ്രത്യേകിച്ച്, അർദ്ധസൈനികർക്കായി ആദ്യമായി വാക്-ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയും ഈ നിയമനത്തിനുണ്ട്.അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 50 വയസാണ്.സംവരണ വിഭാഗക്കാർക്ക് നിലവിലുള്ള നിയമാനുസൃതമായ വയസിളവ്...

Post

പല്ലാർ അംഗനവാടിയിൽ റിപ്പബ്ലിക് ദിന ആഘോഷം

തിരുന്നാവായ: റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായിപല്ലാർ – വൈരങ്കോട് അംഗനവാടിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ പതാക ഉയർത്തി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് നിയുക്ത അംഗം കെ.പി. ബുഷറ റിപ്പബ്ലിക് ദിന സന്ദേശം നൽകി. അംഗനവാടി അധ്യാപിക എ. ബിന്ദു റിപ്പബ്ലിക് ദിന പ്രതിജ്ഞചൊല്ലി കൊടുത്തു.ജനാധിപത്യ ബോധവൽക്കരണം, റാലി, വിവിധ കലാപരിപാടികൾ എന്നിവ നടന്നു. സി. മൊയ്തീൻ, പി.വി. സുലൈഖ, വി.കെ. പ്രസീത, ജസ്നിയ മുളക്കൽ ,സി. മൊയ്തീൻ കുട്ടി,...