മലപ്പുറം :തക്കതായ കാരണത്താല്‍ ഹജ്ജിന് അപേക്ഷിക്കാന്‍ കഴിയാതെ വന്ന സ്ത്രീകള്‍ക്ക് അവരുടെ പുരുഷ മെഹ്റം ഹജ്ജിന് ഇതിനകം തിരഞ്ഞെടുക്കപ്പെടുകയും പുരുഷ മെഹ്റം ഹജ്ജിന് പോകുന്നതോടെ പിന്നീട് ഹജ്ജ് നിര്‍വ്വഹിക്കാന്‍ മറ്റു മെഹ്റം ഇല്ലാത്ത സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലൊട്ടാകെ 500 സീറ്റുകളാണ് ഇതിനായി നീക്കി വെച്ചത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുപ്പ് നടക്കും. ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ യോഗ്യരായ സ്ത്രീകള്‍ https://www.hajcommittee.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച് രേഖകള്‍...
FlashNews:
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
എസ് എം എ ഇന്ത്യനൂർ റീജിയണൽ കൗൺസിൽ സമാപിച്ചു
ലോകകപ്പ് ആവേശത്തിൽ എം ഇ എസ് സെൻട്രൽ സ്കൂൾ
Author: Staff Correspondent (Jyobish V)
താലൂക്ക്തല അദാലത്തുകള്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ ജില്ലയില്‍
മലപ്പുറം :പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ – പരാതി പരിഹാര അദാലത്തുകള്‍ മലപ്പുറം ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ 27 വരെ നടക്കും. ജില്ലയിലെ ഏഴ് താലൂക്കുകളിലും ഓരോ ദിവസം വീതം നടക്കുന്ന അദാലത്തുകളില്‍ മന്ത്രിമാരായ പി.എ മുഹമ്മദ് റയാസ്, വി. അബ്ദുറഹിമാന്‍ എന്നിവര്‍ ജനങ്ങളെ നേരില്‍ കേള്‍ക്കും. ഏറനാട് താലൂക്കില്‍ ഡിസംബര്‍ 19 നും നിലമ്പൂരില്‍ 20 നും പെരിന്തല്‍മണ്ണയില്‍ 21 നും തിരൂരില്‍ 23 നും...
ശാഹി ജുമാ മസ്ജിദ്ബാബരി ആവർത്തിക്കാൻ ഇനിയും അനുവദിക്കരുത്
മലപ്പുറം: 500 വർഷമായി മുസ്ലിങ്ങൾ ആരാധന നടത്തുന്ന ഉത്തരപ്രദേശിലെ പുരാതനമായ ശാഹി ജുമാ മസ്ജിദ് കയ്യേറാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ മതേതര വിശ്വാസികൾ രംഗത്ത് വരണമെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആരാധനാലയങ്ങളുടെ കാര്യത്തിൽ രാജ്യം സ്വാതന്ത്ര്യം നേടുമ്പോഴുള്ള സ്റ്റാറ്റസ്കോ നില നിർത്തണമെന്ന 1991 ലെ ആരാധനാലയ സംരക്ഷണ നിയമം നിലനിൽക്കെ സംഘപരിവാർ സഹയാത്രികരായ ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് നടത്തുന്ന നീക്കം രാജ്യത്തിന്റെ അഖണ്ഡതക്കും, ഭരണഘടനക്കും എതിരാണെന്നും ശാഹി മസ്ജിദിന് ബാബരി മസ്ജിദിന്റെ അവസ്ഥ വരാതിരിക്കാൻ രാജ്യം...
വഖഫ് ഭേദഗതി ബിൽ പാസാക്കുന്നത് തടയണം
മലപ്പുറം :വഖഫ് നിയമത്തെ കുറിച്ച് ഭരണഘടനയിൽ പരാമർശമില്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് പ്രസിഡൻ്റ് മൗലാനാ സയ്യിദ് അർഷദ് മദനി. പട്‌നയിൽ സംഘടിപ്പിച്ച “ഭരണഘടനയും ദേശീയ ഐക്യവും സംരക്ഷിക്കുക” എന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, വഖഫ് ഭേദഗതി ബിൽ പാസാക്കുന്നത് തടയണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോടും മദനി ആവശ്യപ്പെട്ടു. പാർലമെൻ്റിൻ്റെ അടുത്ത സമ്മേളനത്തിൽ മോദി സർക്കാരിന് ഈ ഭേദഗതി ബിൽ...
താൽക്കാലിക വ്യാപാര അനുമതിക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകുക
തിരൂർ :തിരൂർ നഗരസഭാ സ്റ്റേഡിയത്തിന്റെ മുൻവശത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ താൽക്കാലിക വ്യാപാര അനുമതിക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകുക..തിരൂരിൽ വർദ്ധിച്ചു വരുന്ന തെരുവ് വ്യാപാരങ്ങൾ അടിയന്തിരമായി നിർത്തലാക്കുക..അതിനു വേണ്ട ഉത്തരവുകൾ ഇറക്കുക….നഗരസഭ വ്യാപാരികളോട് കാണിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് നവംബർ 26 ചൊവ്വ കാലത്ത് 10 മണിക്ക് തിരൂർ നഗരസഭയിലേക്ക് നടത്തിയ ബഹുജന മാർച്ച് നടത്തി. ചേമ്പർ ജനറൽ സെക്രട്ടറി സമദ് പ്ലസന്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പി.എ. ബാവ അദ്ധ്യക്ഷത വഹിച്ചു,...
വഖ്ഫ് വിഷയത്തിൽ ജാഗ്രത വേണം’
കൊച്ചി: വഖ്ഫ് വിഷയം കൈകാര്യം ചെയ്യുന്നതിൽ പണ്ഡിതരുടെ കൂടി ഉപദേശം തേടണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി. കബളിപ്പിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും വേണം. അവരെ ചേർത്തുപിടിക്കുന്നതിൽ എല്ലാവരും ഉണ്ടാകണമെന്നും ഡോ. അസ്ഹരി വ്യക്തമാക്കി.കേരള വഖ്‌ഫ് സംരക്ഷണ സമിതി ഭാരവാഹികൾ എ പി അബ്ദുൽ ഹക്കീം അസ്ഹരിയുമായി നടത്തിയ ചർച്ചയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.പ്രശ്‌നങ്ങളെ വർഗീയമായ ചുറ്റുപാടിലേക്ക് കൊണ്ടുപോകുന്നതിൽ ജാഗ്രത വേണമെന്ന് അദ്ദേഹം വഖഫ് സംരക്ഷണ സമിതി...
ഇസ്ലാമി കേരള ഘടകം ശക്തമായി പ്രതിഷേധിക്കുന്നു
മലപ്പുറം:ഉത്തർപ്രദേശിലെ ശാഹി ജുമാ മസ്ജിദ് സംഭവത്തിൻ്റെ ഉത്തരവാദിത്തം മസ്ജിദിൽ സർവ്വേ നടത്താൻ ഉത്തരവിറക്കിയ കോടതിക്കുള്ളതാണ് . മുസ്ലിം ജനവിഭാഗത്തെ പ്രകോപിപ്പിക്കും വിധം മതവികാരം വ്രണപ്പെടുത്തിയദുരൂഹമായ കോടതി ഉത്തരവിനെ കുറിച്ചും നിരപരാധികൾ കൊല്ലപ്പെടാനുണ്ടായ ദാരുണ സംഭവത്തെ കുറിച്ചും സുപ്രീം കോടതിയും മനുഷ്യാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് വഹ്ദത്തെ ഇസ് ലാമി ഹിന്ദ് കേരള ഘടകം ആവശ്യപ്പെട്ടു. പക്ഷപാതപരമായഈ അന്യായ വ്യവഹാരം അത്യന്തം ദുരുപദിഷ്ടവും പ്രതിഷേധാർഹവും മുസ് ലിം ജനവിഭാഗത്തെ പ്രകോപിതരാക്കാനുള്ള ഹിന്ദുത്വഫാസിസ്റ്റു ശക്തികളുടെ ഗൂഢാലോചനയുമാണ്. ഈ ഫാസിസ്റ്റു ഗൂഢാലോചനയെ...
പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു
തിരൂർ : യോഗി ഭരിക്കുo ഉത്തർപ്രദേശിൽ സംഭാൽ മസ്ജിദിന്റെ പേരിൽ അന്യായമായ സർവേ നടത്തുന്നതിൽ പ്രതിഷേധിച്ച പൗരന്മാരെ പോലീസ് വെടി വെച്ച് കൊന്നതിൽ പ്രതിഷേധിച്ചു കൊണ്ട് രാജ്യവ്യാപകമായി നടക്കുന്ന പ്രധിഷേദത്തിന്റെ ഭാഗമായി എസ്, ഡി, പി, ഐ തിരൂർ മുനിസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധിഷേധ പ്രകടനം താഴെപാലത്തു നിന്നും തുടങ്ങി നഗരം ചുറ്റി തിരൂർ ബസ്റ്റാന്റിൽ സമാപിച്ചു. സാമാപന പ്രധിഷേധ യോഗം ഉത്ഘാടനം ചെയ്തു കൊണ്ട് എസ്, ഡി, പി, ഐ തിരൂർ മണ്ഡലം...
ചേംബർ ഓഫ് കൊമേഴ്സിൻ്റെ തീരുമാനം അംഗീകരിക്കാനാവില്ല
തിരൂർ: തിരൂർ ഗൾഫ് ബസാറിലെഫ്രൈഡെ മാർക്കറ്റ് നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും വഴിയോര കച്ചവടക്കാർക്കെതിരെ നടപടി എടുക്കണമെന്ന തിരൂർചേംബർ ഓഫ് കൊമേഴ്സിൻ്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു ഭാരവാഹികൾ പറഞ്ഞു. വഴിയോര കച്ചവടം നടത്തുന്നതിന് നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. ഇവ നിയന്ത്രിക്കാൻ തിരൂർ നഗരസഭയിൽസ്ട്രീറ്റ് വെൻറിംഗ് കമ്മിറ്റി ഉണ്ട്. വഴിയോര കച്ചവടക്കാരുടെസർവ്വേ നടപടികൾപുരോഗമിക്കു കയാണ്. കച്ചവടക്കാരെ ഒഴിപ്പിക്കാൻവെൻറിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ ഈ നീക്കം സംഘടനയിലെ തർക്കം മറച്ചു വക്കാനാണെന്നും നിയമം...
ടി.കെ.സദാശിവൻ (79)നിര്യാതനായി
പുറത്തൂർ :ശാന്തിനഗർ സുമി നിവാസിൽ TK സദാശിവൻ (79)നിര്യാതനായി.തിരൂർ GMUP സ്കൂൾ അധ്യാപകനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പുറത്തൂർ പൊതു സ്മശാനത്തിൽ നടക്കും,പുറത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ, KSTA ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, തിരൂർ റീജനൽ എംപ്ലോയീസ് കോ :ഓപ്പറേറ്റീവ് സോസൈറ്റി പ്രസിഡന്റ്, താന്നാളൂർ മോർട്ടോർ സഹകരണ സംഘം പ്രസിഡന്റ്, KSKTU തീരുർ ഏരിയ വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, പുറത്തൂർ ഗവ :ഹയർ സെക്കണ്ടറി...