മംഗലം: തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ മുതിർന്ന ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെ ന്നും ലഹരിമുക്ത സമൂഹത്തിന് സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്നും എം ജി എം തിരൂർ മണ്ഡലം എൻറിച്ച് സംഗമം ആവശ്യപ്പെട്ടു. ചേന്നരയിൽ നടന്ന സംഗമം കെ എൻ എം മർക്കസുദ്ദഅവ ജില്ലാ ട്രഷറർ പി.മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ആയിഷാബി പച്ചാട്ടിരി അധ്യക്ഷത വഹിച്ചു. കെ. സൈനബ റിപ്പോർട്ട് അവതരിപ്പിച്ചു. അവാർഡ് ദാന ചടങ്ങിൽജലത്തിൽ നിശ്ചലനായിപൊങ്ങിക്കിടന്ന്ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ബീരാഞ്ചിറ മുഹമ്മദ് ഹനീൻ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
സി.പി. കുഞ്ഞു മുഹമ്മദ് സാഹിബിനെ മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു
മലപ്പുറം :Mss ന്റെ മുൻ സംസ്ഥാന പ്രസിഡന്റ് ആദരണീയനായ സി. പി. കുഞ്ഞു മുഹമ്മദ് സാഹിബിനെ മലപ്പുറം ജില്ലാ കമ്മിറ്റി 01/12/2024 (ഞായർ ) ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് ജില്ലാ പ്രസിഡന്റ് Dr. ഹസ്സൻ ബാബു ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ് കുട്ടി പൊന്നാട അണിയിച്ചു. സ്റ്റേറ്റ് സെക്രട്ടറി കെ. പി. ഫസലുദീൻ, ജില്ലാ വൈസ് പ്രസിഡന്റ് മാരായ എട്ടുവീട്ടിൽ ഷാഫി, സി. ഇബ്രാഹിം ഹാജി പരപ്പനങ്ങാടി, ജോയിന്റ് സെക്രട്ടറി ടി....
അനധികൃത പെൻഷൻ: സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം
മലപ്പുറം: കേരളത്തിലെ ക്ഷേമ പെൻഷൻ മേഖലയിൽ വലിയ അനാസ്ഥയും ക്രമക്കേടും നടന്ന്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരള സർക്കാർ ഈ വിഷയത്തിൽ ഒളിച്ച് കളി അവസാനിപ്പിച്ച് കുറ്റക്കാർക്കെതിരെ മാതൃകാ പരമായ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി. ജില്ലാ പ്രസിഡന്റ് നാദിർഷ കടായിക്കൽ പത്രകുറിപ്പിൽ ആവശ്യപ്പെട്ടു. സർക്കാർ ജോലി ചെയ്തവർ പോലും ഒരു ലജ്ജയുമില്ലാതെ ഇരട്ട പെൻഷൻ എന്ന രീതിയിൽ സർവ്വീസ് പെൻഷനും ക്ഷേമ പെൻഷനും ,സർവ്വീസ് ശമ്പളവും ക്ഷേമ പെൻഷനുമൊക്കെ വാങ്ങി നാട്ടിൽ വിലസുമ്പോൾ ഇത്തരക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ...
നാടക പ്രവർത്തകർക്ക് ആക്റ്റ് സാമ്പത്തിക സഹായം കൈമാറി
തിരൂർ :നാടകം അവതരിപ്പിച്ചു മടങ്ങവേ കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസ് ട്രൂപ്പിൻ്റെ ബസ്സപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുംതിരൂരിലെ കലാസ്നേഹികളുടെ സഹകരണത്തോടെ തിരൂരിൻ്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ പ്രവർത്തകർ നാടകമേള വേളയിൽ സമാഹരിച്ച സംഖ്യ, തിരൂർ ഗവൺമെൻറ് റസ്റ്റ് ഹൗസിൽ ആക്റ്റ് വൈസ് പ്രസിഡണ്ട് അഡ്വ.വിക്രമകുമാർ മുല്ലശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആക്റ്റ് പ്രസിഡണ്ടും ബഹു: കേരള സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുമായ വി.അബ്ദുറഹിമാൻ ദേവ കമ്മ്യൂണിക്കേഷൻസിന്റെ പ്രതിനിധികളായ സുരീഷ്, മനേഷ് എന്നിവർക്ക് കൈമാറി. ചടങ്ങിൽ...
വിലക്കയറ്റം രൂക്ഷംസർക്കാർ കണ്ണ് തുറക്കണം
പാലക്കാട്: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്നും സർക്കാർ കണ്ണ് തുറക്കണമെന്നും എസ്ഡിപി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്. പാലക്കാട് ജില്ലയിലെ കൊപ്പത്ത് എസ് ഡി പി ഐ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം വില അനിയന്ത്രിതമായി കുതിച്ചുയരുമ്പോഴും സർക്കാർ നിസ്സംഗത പാലിക്കുകയാണ്. അരി, തേങ്ങ, വെളിച്ചെണ്ണ, സവാള, വെളുത്തുള്ളി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാനാവുന്നതിനപ്പുറമാണ്. സർക്കാരിന് വിപണിയിൽ യാതൊരു നിയന്ത്രണവുമില്ല. കഴിഞ്ഞ കാലങ്ങളിൽ സാധാരണക്കാർക്ക് ഏറെ...
ചേലക്കര പഴയ പള്ളി പെരുന്നാൾ തിങ്കളാഴ്ച ആരംഭിക്കും
ചേലക്കര: സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ 220 -ാം മത് പെരുന്നാൾ തിങ്കൾ ചൊവ്വ ,ബുധൻ ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു. ബസ്സേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ പ്രധാന കാർമികത്വത്തിലാണ് വിശുദ്ധ കുർബ്ബാന നടക്കുക. കുന്നംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സഹകാർമ്മികത്വം വഹിക്കും. തിങ്കളാഴ്ച 6.30 ന് സന്ധ്യാ നമസ്കാരം 7.30 ന് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം. ചൊവ്വാഴ്ച 10 ന് കുരിശുപള്ളികളിലേക്ക് വിളംബര ഘോഷയാത്ര 6...
ഗ്രേയ്സി ജോസ് ( 77 ) നിര്യാതയായി
ചേലക്കര: കളപ്പാറ പൂളച്ചോട് മടലിയാങ്കൽ പരേതനായ ജോസ് ഭാര്യ ഗ്രേയ്സി ജോസ് നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 3.30 – പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ – രാജീവ്, മനോജ്, രാജേഷ് മരുമക്കൾ – ജെയ്സി, ബിജി, സിന്ധു
കേരളത്തിൻ്റെ പട്ടിണി മാറ്റിയത് ഗൾഫ് പ്രവാസം
കോഴിക്കോട് :മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടി പോയതോടെയാണ് കേരളത്തിൻ്റെ പട്ടിണിയും ദാരിദ്ര്യവും തീർന്നതെന്ന് സംസ്ഥാന കായിക, ന്യൂന പക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ സംഘടിപ്പിച്ച യു. എ. ഇ ദേശീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു എ ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഭരണാധികളും തൊഴിൽ ദാതാക്കളും പൗരൻമാരും ഇന്ത്യക്കാരോട് അങ്ങേയറ്റത്തെ സ്നേഹവും ബഹുമാനവും വെച്ച് പുലർത്തുന്നവരാണ്.നമുക്ക് ജോലിയും സൗകര്യങ്ങളും സമ്പാദ്യവും ഒരുക്കിത്തരുന്ന...
ഹരിഗോവിന്ദൻ (ബാബു 68 വയസ്സ്) അന്തരിച്ചു
വള്ളികുന്നം :വള്ളിക്കുന്നു നിയോജകമണ്ഡലം മുൻ യുഡിഫ് ചെയര്മാനും കോൺഗ്രസ് നേതാവുമായിരുന്ന പുളിയശ്ശേരി ഹരിഗോവിന്ദൻ (ബാബു 68 വയസ്സ്) അന്തരിച്ചു. അച്ഛൻ: പരേതനായ പി ഐ ജി മേനോൻ അമ്മ: പുളിയശ്ശേരി രത്നപ്രഭാദേവി അമ്മ. ഭാര്യ: ഗീത ( റിട്ടയേർഡ് തപാൽ വകുപ്പ്). മകൾ ആര്യ പി ( മാതൃഭൂമി ന്യൂസ്). മരുമകൻ ആദർശ് ( മനോരമ ദിനപത്രം). സംസ്കാര ചടങ്ങുകൾ ഇന്ന് (ശനിയാഴ്ച 30-11-2024) വൈകിട്ട് 3 മണിക്ക് വള്ളിക്കുന്ന് അത്താണിക്കൽ തറവാട്ടു വളപ്പിൽ (താന്നാട്ട വീട്)....
മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്തുകൾ വരുന്നു
ഡിസംബര്‍ 6 മുതല്‍13 വരെ പരാതികള്‍ നല്‍കാം* മലപ്പുറം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലങ്ങളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ – പരാതി പരിഹാര അദാലത്തുകളിൽ പരിഗണിക്കുന്നതിനുള്ള മലപ്പുറം ജില്ലയിലെ പരാതികൾ ഡിസംബർ 6 മുതൽ 13 വരെ നൽകാം. പരാതികള്‍ ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലും karuthal.kerala.gov.in പോർട്ടൽ വഴി ഓൺലൈനായും നൽകാം. നേരത്തെ ഡിസംബർ 2 മുതൽ അപേക്ഷ സ്വീകരിക്കാനുള്ള തീരുമാനം സർക്കാർ ഉത്തരവ് പ്രകാരം 6...