തിരുവനന്തപുരം: ശമ്പളം നൽകാതെ നരകിപ്പിക്കുന്ന തൊഴിലാളികളെ പകപോക്കൽ സ്ഥലംമാറ്റങ്ങളിലൂടെ ദ്രോഹിക്കുന്ന മാധ്യമം മാനേജ്മെന്റ് പുണ്യമാസത്തിൽ ലോകത്തിന് നൽകുന്നത് മനുഷ്യത്വ വിരുദ്ധമായ നൃശംസതയുടെ സന്ദേശമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. അഞ്ച് മാസമായ ശമ്പള കുടിശ്ശികയ്ക്കായി പത്ര ഉൽപാദനത്തെ ബാധിക്കാതെ സഹന പ്രതിഷേധം നടത്തുന്ന ജീവനക്കാരെയാണ് സ്ഥലം മാറ്റി പീഡിപ്പിക്കുന്നത്. ശമ്പളം കിട്ടാത്തതിനാൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ പ്രയാസപ്പെടുന്ന മനുഷ്യർക്ക് മേൽ അധിക ഭാരവും മാനസിക സമ്മർദങ്ങളും അടിച്ചേൽപ്പിക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നത്. ശമ്പള പ്രതിസന്ധിയുടെ സാഹചര്യത്തിൽ ദ്രോഹ...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
ഇന്ത്യയില്‍ മുസ് ലിംങ്ങള്‍ സുരക്ഷിതരാണെന്ന പ്രസ്താവന ഭരണകൂടത്തെ തൃപ്തിപ്പെടുത്താന്‍
ഇന്ത്യയില്‍ മുസ് ലിംങ്ങള്‍ സുരക്ഷിതരാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന ഭരണകൂടത്തെ തൃപ്തിപ്പെടുത്താന്‍: പി അബ്ദുല്‍ ഹമീദ് തിരുവനന്തപുരം: ഇന്ത്യയില്‍ മുസ് ലിംങ്ങള്‍ സുരക്ഷിതരാണെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവന ബിജെപി ഭരണകൂടത്തെ തൃപ്തിപ്പെടുത്താനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രാജ്യത്തെ യഥാര്‍ഥ സാമൂഹിക, രാഷ്ട്രീയ സാഹചര്യം കണ്ടില്ലെന്ന് നടിക്കുന്ന കാന്തപുരത്തിന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വസ്തുതാ വിരുദ്ധവുമാണ്. സിഎഎ, മുത്വലാഖ്, വഖഫ് ഭേദഗതി നിയമം, വന്ദേമാതരം ആലപിക്കണമെന്ന...
പ്രിൻസിപ്പാൾമാരെ സ്കൂൾ വാച്ച്മാനാക്കിയുള്ള ഉത്തരവ് പിൻവലിക്കണം – AHSTA
പ്രിൻസിപ്പാൾ മാരെ പരീക്ഷാ കാലയളവിൽ സ്കൂൾ വാച്ച്മാനാക്കിയുള്ള ഉത്തരവ് പിൻവലിക്കണം AHSTA.ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ ഫെബ്രുവരി 25 മുതൽ വിതരണം ചെയ്യുമെന്നും, മാർച്ച് 28 വരെ നടക്കുന്ന പരീക്ഷാ കാലയളവിൽ ചോദ്യപേപ്പർ സ്കൂൾ അലമാരയിൽ സൂക്ഷിക്കണമെന്നും,ചോദ്യപേപ്പറിന്റെ സംരക്ഷണത്തിന് രാത്രികാലങ്ങളിൽ ഓഫീസ് അസിസ്റ്റൻറ്, മീനിയൽ, ക്ലാർക്ക്, ലാബ് അസിസ്റ്റൻറ് തുടങ്ങിയവരെ ലഭ്യമാകുന്ന മുറയ്ക്ക് രാത്രി വാച്ച്മാൻ ആയി നിയമിക്കണമെന്നുമുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ,പകൽ സമയങ്ങളിൽ ചോദ്യപേപ്പറിന്റെ സുരക്ഷാ ചുമതല അവധി ദിവസം...
കേരള മുസ്‌ലിം ജമാഅത് കോട്ടൂർ വാർഷിക കൗൺസിൽ ആഘോഷിച്ചു
കോട്ടക്കൽ :കേരള മുസ്‌ലിം ജമാഅത് കോട്ടൂർ സർക്കിൾ വാർഷിക കൗൺസിൽ ഇന്ത്യനൂർ സിറാജുൽ ഹുദാ മദ്രസയിൽ എസ് എം എ സ്റ്റേറ്റ് സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ ഉത്ഘാടനം ചെയ്തു.സൈദലവി മുസ്‌ലിയാർ വെസ്റ്റ് വില്ലൂർ അധ്യക്ഷത വഹിച്ചു.റിപ്പോർട്ടും വരവ് ചിലവ് കണക്കും സത്താർ ഹാജി അവതരിപ്പിച്ചു.അലവി കുട്ടി മുസ്‌ലിയാർ ചെങ്ങോട്ടൂർ, കോയാമു മാസ്റ്റർ കാവതികളം പ്രസംഗിച്ചു.പുതിയ ഭാരവാഹികൾ മുഹമ്മദ് സഖാഫി കോട്ടൂർ (പ്രസിഡന്റ് )സൈദലവി മുസ്‌ലിയാർ വെസ്റ്റ് വില്ലൂർ, ഉസ്മാൻ മുസ്‌ലിയാർ ഇന്ത്യനൂർ, ബീരാവുണ്ണി മുസ്‌ലിയാർ പണിക്കർ കുണ്ട്...
പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോക്ടർ കെ എ സലിം, (86)അന്തരിച്ചു
തിരുവനന്തപുരം:പ്രശസ്ത ഹെമറ്റോളജിസ്റ്റ് ഡോക്ടർ കെ എ സലിം, (86)അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്കാരം നാളെ തിരുവനന്തപുരം പേട്ട ജുമാ മസ്ജിദിൽ. 1963ല്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസും 1966 ൽ ജനറൽ മെഡിസിനിൽ എംഡിയും പാസായ സലിം വിദേശത്ത് പരിശീലനവും പൂർത്തിയാക്കി. 1978 ൽ ലണ്ടൻ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും 1982 ൽ ലണ്ടൻ റോയൽ കോളേജ് ഓഫ് പത്തോളജിസ്റ്റന്റെയും ബിരുദാനന്തര ബിരുദവും നേടി. മറ്റ് പ്രശസ്ത വിദേശ ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്.രോഗി പരിചരണത്തിനൊപ്പം തന്നെ മെഡിക്കൽ...
പുനരധിവാസകേന്ദ്രമായ യൂണിറ്റിക്ക് ഇനി സ്വന്തം കെട്ടിടം
തിരൂർ :തിരൂരിലെ തെക്കൻ അന്നാരയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നഭിന്നശേഷിക്കാരുടെ പുനരധിവാസകേന്ദ്രമായ യൂണിറ്റിക്ക് സ്വന്തം കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് 2026 ഫെബ്രുവരിന് 16 തിങ്കളാഴ്‌ച കാലത്ത് 10 മണിക്ക് ആലത്തിയൂർ പഞ്ഞൻപടിയിൽ തുടക്കം കുറിച്ചു. നാടിന്റെ ഏറെ നാളത്തെ സ്വപ്നമായ കെട്ടിട നിർമ്മാണത്തിന്ആശ്രയകേന്ദ്രത്തിലെ കുട്ടികളുടെ രക്ഷിതാകളായ ഉണ്ണികൃഷ്ണൻ കുഞ്ഞുമൊയ്‌ദീൻ എന്നിവർ ചേർന്നാണ് പ്രവർത്തി ഉദ്ഘടനം നിർവഹിച്ചത്. തിരൂർ തേക്കനന്നാരയിൽ കഴിഞ്ഞ 8 വർഷമായി ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. സാധാരണ വിദ്യാഭ്യാസ സംവിധാനങ്ങളിൽ ഉൾപ്പെടാൻ കഴിയാത്ത ഒരായുസ് മുഴുവൻവീടുകളിൽഒതുങ്ങിപ്പോകേണ്ടി...
പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണം
മലപ്പുറം: പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ക്കുമാത്രം അഞ്ചരക്കോടി രൂപയാണ് പെന്‍ഷന്‍ കൂടിശ്ശിക ഇനത്തില്‍ വിതരണം ചെയ്യാനുള്ളതെന്നും നാലരവര്‍ഷമായി ഇത് വിതരണം ചെയ്യുന്നില്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. സംസ്ഥാന ജന സെക്രട്ടറി കെ പി വിജയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സീനിയര്‍ ജേര്‍ണസില്റ്റ്സ് ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗവും എസ് ജെ എഫ് കെ...
ഇയ്യാത്തുമ്മു ഹജ്ജുമ്മ (85) നിര്യാതയായി
തിരൂർ: നടുവിലങ്ങാടിയിലെ പരേതനായ മുണ്ടേക്കാട്ട് മൊയ്തീൻകുട്ടി മാസ്റ്ററുടെ ഭാര്യ പാറാ പറമ്പിൽ വെള്ളാങ്കോട്ട് ഇയ്യാത്തുമ്മു ഹജ്ജുമ്മ (85) നിര്യാതയായി. ഖബറടക്കം നാളെ, ബുധനാഴ്ച്ച രാവിലെ 9 :15 ന് നടുവിലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മക്കൾ അബ്ദുൽ ഖാദർ ഷെരീഫ് (റിട്ട. എ ഇ, കെ എസ് ഇ ബി, സെക്രട്ടറി എം ഇ എസ് തിരൂർ താലൂക്ക്) പരേതനായ യൂസഫ് (എയർ ഫോഴ്സ് ) ഷമീറുദ്ദീൻ (അഡ്നോക് ഫയർ, അബുദാബി) സുഹറ, സഫിയ, പരേതയായ റൂഖിയ,...
914 ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരത്തിന് ശുഭപര്യവസാനം
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മദ്യനയം തിരുത്തും: വി.ഡി.സതീശൻ മലപ്പുറം: യു.ഡി.എഫ് അധികാരത്തിലെത്തിയാലുടൻ പിണറായി സർക്കാർ അട്ടിമറിച്ച തദ്ദേശ സ്ഥാപനങ്ങളുടെ മദ്യനിയന്ത്രണാധികാരം തിരിച്ച് നൽകുമെന്നും സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ സിലബസിൽ ലഹരി വിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പ് നൽകി. ജനങ്ങളെ പ്രലോഭിപ്പിച്ച് കുടിപ്പിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയം തിരുത്തണം എന്നാവശ്യപ്പെട്ട് 914 ദിവസങ്ങളായി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ കേരള മദ്യനിരോധന സമിതി നടത്തി വന്നിരുന്ന സത്യാഗ്രഹം സമാപിപ്പിക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
ആലിമുസ്ല്യാരുടെ രക്ത സാക്ഷത്വത്തിന് ഇന്ന് 104 വയസ്സ്
കെ.പി.ഒ. റഹ്മത്തുല്ല. ഇന്ന് ഫെബ്രുവരി 17. 104 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നേദിവസമായിരുന്നു 1921 ലെ മഹത്തായ മലബാര്‍ സ്വാതന്ത്യസമരത്തിന്റെ നായകന്‍ ആലിമുസ്ല്യാര്‍ രക്തസാക്ഷിയായത്. ഇന്നത്തെപോലെ അന്നും വെള്ളിയാഴ്ച്ചയായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്വത്വം അദ്ദേഹത്തിന് തൂക്കുകയറാണ് വിധിച്ചതെങ്കിലും അതിനുമുമ്പേ അല്ലാഹു അദ്ദേഹത്തെ തന്റെ അടുക്കലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. തൂക്കികൊല്ലുന്നതിനുമുമ്പേ നമസ്‌കാരത്തിലെ സുജൂദില്‍ മരിച്ചു വീഴുകയായിരുന്നു. എന്നിട്ടും അരിശം തീരാത്ത ഇംഗ്ലീഷുകാര്‍ ആലി മുസ്ലിയാരുടെ മൃതദേഹം എടുത്തുകൊണ്ടുപോയി തൂക്കിലേറ്റി എന്നതാണ് വിരോധാഭാസം. മഹാത്മാഗാന്ധിയുടെ കേരളത്തിലേക്കുള്ള വരവിന് ശേഷം സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട രണ്ടാമത് ഖിലാഫത്ത് ശാഖ...