ഡാറ്റാ മോഷണത്തിനെതിരെ:(AHSTA) മലപ്പുറം : ഡി.എ കുടിശ്ശിക അനുവദിച്ചതിനോടനുബന്ധിച്ച് സ്പാർക്കിൽ (SPARK) നിന്നും സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി മുഖ്യമന്ത്രിയുടെ പേരിൽ വാട്സാപ്പ് സന്ദേശം അയക്കുന്നത് നിയമവിരുദ്ധമാണെന്ന് എയിഡഡ് ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (AHSTA) മലപ്പുറം ജില്ലാ കമ്മിറ്റി. ഔദ്യോഗിക ആവശ്യങ്ങൾക്കായി മാത്രം ശേഖരിക്കപ്പെട്ട വിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണത്തിനായി മേലുദ്യോഗസ്ഥർക്കും ഫിനാൻസ് ഡിപ്പാർട്ട്‌മെന്റിനും മാത്രം കൈകാര്യം ചെയ്യാൻ അധികാരമുള്ള സ്പാർക്കിലെ ഫോൺ നമ്പറും...
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
Author: Staff Correspondent (Jyobish V)
തിരൂർ നഗരസഭ CDS UDF നിലനിർത്തി
തിരൂർ :തിരൂർ നഗരസഭ സി ഡി എസ് തെരെഞ്ഞെടുപ്പിൽ യു ഡി എഫ് പാനൽ വൻ വിജയം നേടി . ചെയർ പേഴ്സണായി മുസ്ലിം ലീഗിലെ പാറയിൽ ഫാത്തിമത്ത് സജ്നയും വൈസ് ചെയർപേഴ്സണായി കോൺഗ്രസിലെ ഫസീല നവാസും തെരെഞ്ഞെടുക്കപ്പെട്ടു. വരണാധികാരി എൻ നാരായണൻ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ശ്രീ. രാജ് മോഹൻ പി.ടി ക്ക് പ്രത്യേക പുരസ്കാരം ലഭിച്ചു
‘ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ 2024- 25 വർഷത്തെ സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി സി.ബി ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപകനും ,മലപ്പുറം വെസ്റ്റ് ജില്ലാ കൺവീനറുമായ ശ്രീ. രാജ് മോഹൻ പി.ടി ക്ക് പ്രത്യേക പുരസ്കാരo ലഭിച്ചു. നിർധനരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹ ഭവന നിർമ്മാണം, ലഹരി ,മാലിന്യ മുക്ത ബോധവൽക്കരണ പ്രവർത്തനങ്ങൾ , പ്ലാസ്റ്റിക് ഉൽപ്പനങ്ങൾക്ക് ബദൽ, വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വായനാ ഹബുകൾ, വൻതോതിലുള്ള പെയിൻ ആൻഡ് പാലിയേറ്റീവ്...
വഖഫ് ബോര്‍ഡില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം
മലപ്പുറം : വഖഫ് ബോര്‍ഡുകളില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക എന്നതാണ് മുതവല്ലിമാരുടെ ഉത്തരവാദിത്വം. അതിനുവേണ്ടിയാണ് മുതവല്ലീസ് അസോസിയേഷന്‍ രൂപീകരിച്ചിട്ടുള്ളത്. നൂറും അമ്പതും അതിലധികവും ഏക്കര്‍ കണക്കിന് സ്വത്തുക്കള്‍ വഖഫ് ചെയ്ത പുരാതന മുസ്ലിം കുടുംബങ്ങള്‍ ഒരുപാടുണ്ട്. 1962ല്‍ വഖഫ് ബോര്‍ഡ് ഇത്തരം കുടുംബങ്ങളിലെ മുതവല്ലിമാരെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മത സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ സ്വന്തം ഭൂമി നല്‍കിയ മുതവല്ലിമാരെ...
കദിയാമു (79) നിര്യാതയായി
ആട്ടീരി സ്കൂൾ പടി സ്വദേശി പരേതനായ വടക്കേതിൽ അലവികുട്ടി എന്നവരുടെ ഭാര്യ ചെവിടിക്കുന്നൻ കദിയാമു (79) മരണപ്പെട്ടു ,മക്കൾ മനാഫ്, ഷിഹാബുദ്ധീൻ, മുനീറ, മരുമക്കൾ സിദ്ധീഖ്, സക്കീന, സുമയ്യ, ജനാസ നമസ്കാരം നാളെ രാവിലെ 9മണിക്ക് ആട്ടീരി ജുമാമസ്ദിൽ വെച്ച്.
കെ എം ബഷീര്‍ കൊലപാതക കേസ് വിചാരണ ഏപ്രില്‍ 16 ന് തുടങ്ങും
ആദ്യദിനം മൂന്ന് സാക്ഷികള്‍ ഹാജരാകണം സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ഐ എ എസ് ഉദ്യേഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ നരഹത്യാ കേസില്‍ വിചാരണ ഏപ്രില്‍ 16ന് തുടങ്ങുമെന്ന് കോടതി. കേസിലെ പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് വിചാരണ നേരിടുന്നത്. വിചാരണ കോടതി തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ്പ്രതിയെ വിചാരണ ചെയ്യുന്നത്. വിചാരണക്കായി മൂന്ന് സാക്ഷികളോട് ഏപ്രില്‍ 16 ന് ഹാജരാകാന്‍ കോടതി...
താനൂർ ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു
താനൂർ: ഉണ്ണിയാലിൽ കനോലി കനാലിന് കുറുകെയുള്ള ഉണ്ണിയാൽ പാലം പുനർനിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.‘അഞ്ച് വർഷം കൊണ്ട് 60 ശതമാനം ബി.എം ആൻഡ് ബി.സി റോഡുകൾ നിർമ്മിക്കാൻ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 ഓളം കിലോമീറ്റർ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. തീരദേശഹൈവേ, മലയോരഹൈവേ,...
മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്
കേസെടുത്ത നടപടി ആർഎസ്എസ് അജണ്ട – വെൽഫെയർ പാർട്ടി മലപ്പുറം: പുത്തനത്താണിയിലെ കുംഭമേളയോടനുബന്ധിച്ച് നടന്ന പ്രസംഗത്തിൽ മുസ്ലിം വിരുദ്ധ, മലപ്പുറം വിരുദ്ധ വംശീയ പ്രസ്താവനകൾ നടത്തിയതിൽ പ്രതികരിച്ചുകൊണ്ട് മുബാറക്ക് പുത്തനത്താണി ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ മലപ്പുറം എസ്പിയുടെ നിർദേശത്തിൽ സ്വമേധയാ കേസെടുത്ത നടപടി ആർഎസ്എസ് അജണ്ടയുടെ ഭാഗമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കുറ്റപ്പെടുത്തി. മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ എന്ത് വംശീയ പ്രചാരണം നടത്തിയാലും കേസെടുക്കാതിരിക്കുകയും അതിനെതിരെ പ്രതികരിക്കുന്നവർക്ക് നേരെ കേസെടുക്കുകയും ചെയ്യുക എന്നത് കേരളത്തിൽ പതിവായിരിക്കുകയാണ്. കുറച്ചുകാലമായി...
പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദറിന്റെ ധീരരക്തസാക്ഷിത്വത്തിന് 104 വയസ്സ്
കെ .പി. ഒ .റഹ്മത്തുല്ല 1921 ലെ മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയതിന് 1922 ഫെബ്രുവരി 20ന് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ താനൂര്‍ സ്വദേശി ഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദറിന്റെ ധീര രക്ത സാക്ഷിത്വത്തിന് 104 വയസ്സ് തികയുന്നു. താനൂരിലെ പ്രമുഖ വ്യവസായിയും ധനാഢ്യനുമായിരുന്ന കുഞ്ഞിക്കാദര്‍ മഹാത്മാഗാന്ധിയുടെ പ്രചോദനത്താലാണ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളില്‍ സജീവമാകുന്നത്. 1920ല്‍ താനൂരില്‍ രൂപീകരിക്കപ്പെട്ട കോണ്‍ഗ്രസ്ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം താനൂരിനെ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റത്തിന്റെ കേന്ദ്രമാക്കി മാറ്റി. 1921 ആഗസ്റ്റ് 20ന്...
പടവ് യുവ സംഗമവും ശുഹൈബ് ശരത് ലാൽ കൃപേഷ് അനുസ്മരണവും സംഘടിപ്പിച്ചു
തിരൂർ : മുൻ യൂത്ത്കോൺഗ്രസ്സ് തിരൂർ മണ്ഡലംപ്രസിഡന്റ് റിഷാദ് വെളിയമ്പാട്ട് നിയുക്ത പ്രസിഡന്റ് താജുദ്ധീൻ കീഴേടത്തിലിനു മിനുട്സ് ബുക്ക് നൽകി അധികാരം കൈമാറിയശേഷം തിരൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടവ് യുവ സംഗമവും ഷുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ ഉദ്ഘാടനം നിർവഹിച്ചു.താജുദ്ധീൻ കീഴെടത്തിൽ അദ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകളും സംഘടനാ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്, DCC...