Author: Staff Correspondent (Jyobish V)

Post

ജിഎം വിളകൾക്കെതിരെ കേരളം

തിരൂർ:- കേരളാ ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തിൽ തിരൂർ ഗാന്ധിയൻ പ്രകൃതിജീവനകേന്ദ്രത്തിൽ വെച്ച് “ജനിതകമാറ്റം വരുത്തിയ വിളകൾ – പാരിസ്ഥിതിക കാർഷിക ആരോഗ്യ പ്രത്യാഘാതങ്ങൾ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗാന്ധിയൻ പ്രകൃതിജീവനകേന്ദ്രം ഡയറക്ടർ ഡോ. പി.എ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളാ ജൈവ കർഷക സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഖദീജ നർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. സതീശ് കുമാർ, സംസ്ഥാന ഭരണസമിതി അംഗം നിളാചന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസ്സ് എടുത്തു. താലൂക്ക് സെക്രട്ടറി കെകെ...

Post

സ് ഡി പി ഐ പ്രവർത്തകന് വേട്ടേറ്റത്തിൽ പോലീസ് പ്രതികളെ സംരക്ഷിക്കുന്നു

തിരൂർ :സ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചു.ഇന്നലെ 26. 12 .2024രാത്രി 7 മണിക്ക് കോതപ്പറമ്പ് കടൽ തീരത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലും ഓട്ടോയിലും ആയി വാളും ഇരുമ്പ് പൈപ്പും അടക്കം ഉള്ള മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച്‌. തലക്കും കൈയ്യിലും കാലിലും ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയിമൂന്ന് ദിവസങ്ങൾക്ക് മുമ്പും ഇതേ രീതിയിൽ മാരകായുധങ്ങളുമായി പ്രതികൾ വന്ന് അഷ്കറിനെ അക്രമിച്ചിരുന്നു. ഇതിനെതിരെ തിരൂർ സർക്കിൾ ഇൻസ്പെക്ടർക്കും തിരൂർ സബ് ഇൻസ്പെകടർക്കും...

Post

പത്രവായനയുടെ അഭാവം, വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നു

തിരുവനന്തപുരം,സമൂഹമാധ്യമങ്ങളിലുള്ള അമിതഭ്രമംപുതു തലമുറയെ പത്രവായനയിൽ നിന്നടക്കം അകറ്റാനിടയാക്കിയത് വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെയടക്കംസാരമായി ബാധിച്ചിട്ടുണ്ട്.പാo പുസ്തകത്തിനപ്പുറംവിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട പൊതുവായ അറിവുകൾ സ്വയത്തമാക്കാനുളള മികച്ച വഴിയായിരുന്നു പ്രതിദിനമുള്ള പത്ര വായന. ചുറ്റുപാടുമുള്ള കാര്യങ്ങൾ മനസ്സിലാക്കി അപഗ്രഥിക്കുകയും സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും നിലപാടുകളും രൂപപ്പെടുത്താനും പത്രവായനയോളം മികച്ചതും എളുപ്പവുമായ മറ്റൊരു മാധ്യമവുമില്ല. വിദ്യാർത്ഥികളിലെ മാതൃഭാഷപരമായ പരിജ്ഞാനവും പദസമ്പത്തും വർദ്ധിപ്പിക്കാനാകുന്നത് പത്രവായനയിലൂടെയാണ്. ആയതിനാൽപ്രതിദിന പത്രവായനയും അപഗ്രഥനവും പാഠ്യപദ്ധതിയുടെ ഭാഗമാക്കി മാറ്റിയുള്ള പരിഷ്കരണം സംസ്ഥാന പാഠ്യപദ്ധതിയിൽ ഉണ്ടാകണം. യു.പി തലം മുതൽ ഹൈസ്കൂൾ തലം വരെ...

Post

നികത്താനാകാത്ത നഷ്ടം:മന്ത്രി വി അബ്ദുറഹിമാൻ

തിരൂർ: മലയാളത്തിനും മലയാളിക്കും നികത്താനാകാത്ത നഷ്ടമാണ് എം ടി വാസുദേവൻനായരുടെ വേർപാടെന്നു ന്യൂനപക്ഷക്ഷേമ – കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. നക്ഷത്ര തുല്യമായ വാക്കുകളും പ്രയോഗങ്ങളും തലമുറകള്‍ക്കായി കാത്തുവെച്ച മലയാളഭാഷയുടെ സുകൃതമാണ് വിടവാങ്ങിയത്. ഒരു കാലഘട്ടവും ജീവിതസമസ്യകളും നെഞ്ചുലയ്ക്കുന്ന തീവ്രതയോടെ കടലാസിലേക്കു പകര്‍ത്തിയ അതുല്യ പ്രതിഭാസമായിരുന്നു എം ടി. ഏതു സാധാരണക്കാരനിലേക്കും അനായാസം കടന്നുകയറുന്ന രചനാശൈലിയാണ് അദ്ദേഹത്തെ തലമുറകളുടെ പ്രിയങ്കരനാക്കിയത്. ജീവിത യാഥാര്‍ത്ഥ്യങ്ങൾ ആ രചനകളിലെല്ലാം നിറഞ്ഞുനിന്നു. അതുകൊണ്ടാണ് കാലത്തിലെ സേതുവും നാലുകെട്ടിലെ അപ്പുണ്ണിയും മലയാളിയുടെ...

Post

പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി

തിരൂർ:പൂഴിക്കുന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ആയതിൻറെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി. ട്രസ്റ്റ് പ്രസിഡണ്ട് ഹനീഫ അടിപ്പാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗാനാലാപനത്തിലൂടെ വളർന്നു വരുന്ന സോഷൃൽ മീഡിയ സ്റ്റാർ മാസ്റ്റർ ശ്രീഹരി.പാറശ്ശേരി പരിപാടി ഉൽഘാടനം ചെയ്തു. ട്രസ്റ്റ് ട്രഷറർ ശശികുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി സലീം കൈരളി റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് മെംപർ മണികണ്ഠൻ മാസ്റ്റർ മുഖൃ പ്രഭാഷണം നടത്തി. ഭാരവാഹികളായ നാസർ , പ്രകാശദാസ്,ഹക്കീം മാസ്റ്റർ,ബേബി നായർ,കുഞ്ഞാപ്പു മുഗൾ ,രാജേഷ്...

Post

എംടിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു

തിരൂർ: മലയാള സാഹിത്യത്തിൻറെ മഹാനായ എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ തിരൂർ മുനിസിപ്പൽ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ചേർന്ന അനുശോചന യോഗത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു. കേരളക്കരയുടെ അഭിമാനത്തിന്റെ പ്രതീകമാണ് എം ടി വാസുദേവൻ നായരെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മോണിംഗ് സ്റ്റാർ തിരൂർ മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി പറഞ്ഞു. ചെയർമാൻ ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ ഈസാ മാസ്റ്റർ, ശരീഫ് മുണ്ടേക്കാട്, കെ എം നൗഫൽ, വികെസി അബ്ദുറഹ്മാൻ,...

Post

എംടി എന്ന രണ്ടക്ഷരം ലോക മലയാളികൾക്ക് അഭിമാനമായ മഹാരഥൻ

തിരൂർ :എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ തിരൂർ സൗഹൃദവേദി അനുശോചിച്ചു. മലയാള സാഹിത്യത്തിലെ കുലപതിയായിരുന്ന എംടി വാസുദേവൻ നായരുടെ നിധിയാണത്തിൽ തിരൂർ സൗഹൃദവേദി അനുശോചിച്ചു. മലയാളഭാഷയും സാഹിത്യവും നിലനിൽക്കുന്നിടത്തോളം കാലം ഈ മഹാപ്രതിഭയെ എല്ലാവരും ഓർക്കുമെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെകെ റസാക്ക് ഹാജി , അബ്ദുൽ ഖാദർ കൈനിക്കര, ഷമീർ കളത്തിങ്ങൽ, കൂടാത്ത് മുഹമ്മദ്കുട്ടി ഹാജി, ഹമീദ് കൈനിക്കര മുനീർ കുറുമ്പടി , പാറയിൽ ഫസലു...

Post

എം.ടി.യുടെ നിര്യാണം NCP മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു

മലപ്പുറം : മലയാളത്തിൻ്റെ അക്ഷര പൗർണ്ണമിയും,ഭാഷാ സുകൃതവുമായ മനുഷ്യ ഗാഥയുടെ കഥാകാരനും എം.ടി എന്ന രണ്ടക്ഷരങ്ങളിലൂടെ ഏകാകികളുടെ ശബ്ദമായ് മലയാളത്തിൻ്റെ ഖ്യാതി ലോകാതിരുകൾ കടത്തിയ എഴുത്തുകാരനായിരുന്നു എം.ടി വാസുദേവൻ നായർ എന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് NCP മലപ്പുറം ജില്ലാ പ്രസിഡണ്ട് നാദിർഷ കടായിക്കൽ അനുസ്മരിച്ചു. യോഗത്തിൽ NCP സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എ ജബ്ബാർ അധ്യക്ഷം വഹിച്ചു , സംസ്ഥാന ജനറൽ സിക്രട്ടറിമാരായ റഹ്മത്തുള്ള കുപ്പനത്ത്, പാർത്ഥ സാരഥി , ജില്ലാ സിക്രട്ടറി...

Post

തിരുർ മണ്ഡലം സി ഐ ഇ ആർസർഗോത്സവം

തിരുർ : സി ഐ ഇ ആർ തിരുർ മണ്ഡലം മദ്രസ സർഗോത്സവം പുല്ലൂർ എ. എം. എൽ.പി. സ്ക്കൂൾ കാമ്പസിൽ നടന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. ഇസ്മായിൽ ഉദ്ഘാനം ചെയ്തു. തിരൂർ ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ടി.വി.റംഷീദ ടീച്ചർ സമ്മാന വിതരണം നടത്തി. കെ എൻ എം ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിൽ അഞ്ച് വേദികളിലായി സ്റ്റേജിതര , സ്റ്റേജിന മത്സരങ്ങളും...

Post

എൻ എസ് എസ് വൃക്ഷ തൈകൾ നട്ടു

തേഞ്ഞിപ്പലം:ചേളാരി ഗവ: വൊക്കേഷണൽ ഹയർ സെ ക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് ക്യാമ്പിൻ്റെ ഭാഗമായ് വൃക്ഷ തൈകൾ നട്ടു. കൃഷിസമൃദ്ധി പദ്ധതിക്ക് പിന്തുണയായി ഹരിത പ്രവർത്തനങ്ങളുടെ സംഘാടന ത്തിനായ് ഭൂമിജം എന്ന ന്ദേശം ഉയർത്തിയാണ് വൃഷ തൈകൾ നട്ടുപിടിപ്പിച്ചത്. സംഘാടക സമിതി ട്രഷറർ എം പി മുഹമ്മദ് കുട്ടി വൃക്ഷ തൈകൾ കൈമാറി ഉദ്ഘാട നം ചെയ്തു.സംഘാാടക സ മിതി വൈസ് ചെയർമാൻ മാരായ വേലായുധൻ പി മൂ ന്നിയൂർ,സി രവീന്ദ്രൻ, പ്രിൻ സിപ്പാൾ എ...