മംഗലം : മംഗലം ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ബഡ്‌സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ. റഫീഖ നിർവഹിച്ചു.ഡിവിഷൻ മെമ്പർ ഫൈസൽ എടശ്ശേരി അധ്യക്ഷത വഹിച്ചു. ബഡ്‌സ് സ്കൂളിനായി തന്റെ വീട്ടു വളപ്പിൽ നിന്ന് 15 സെന്റ് സ്ഥലം സൗജന്യമായി നൽകിയ മംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. പി. കുഞ്ഞുട്ടി മുഖ്യാതിഥിയായി.ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ...
FlashNews:
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാപാഠങ്ങൾ പകർന്ന് ആസ്റ്റർ മിംസ് കോട്ടക്കൽ
Author: Staff Correspondent (Jyobish V)
കാറില്‍ കുഴൽപണം കടത്തിയ യുവാവിനെ പിന്തുടർന്ന് പോലീസ് പിടികൂടി
അരീക്കോട്- കാറില്‍ കുഴൽപണം കടത്തിയ യുവാവിനെ പിന്തുടർന്ന് പോലീസ് പിടികൂടി. കോഴിക്കോട് താമരശേരി പൂനൂർ ചാലക്കര മോയത്ത് മുനീർ (42) ആണ് അറസ്റ്റിലായത്.ജില്ല പോലീസ് മേധാവി ആർ വിശ്വനാഥന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് പത്തനാപുരത്ത് വെച്ച് 59,000,00 രൂപ (അമ്പത്തി ഒമ്പത് ലക്ഷം) കുഴൽപണം പിടികൂടിയത്.കാറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ കാലത്ത് തന്നെ പോലീസ് പ്രതിക്കായി വലവിരിച്ചിരുന്നു.കൊണ്ടോട്ടി ഡി വൈ എസ്പി സേതുവിന്റെ...
തിരുവില്വാമല കോലടി വീട്ടിൽ സൈമൺ (86)നിര്യാതനായി
തിരുവില്വാമല :തിരുവില്വാമല കോലടി വീട്ടിൽ സൈമൺ 86.നിര്യാതനായി.സംസ്കാരം തിരുവില്വാമല സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ 31/12/2024 വൈകിട്ട് 4 മണിക്ക് ഭാര്യ പരേതയായ ഡാർലിമക്കൾ റീന (പരേത)റീജ, റിൻസി,റിൻ്റോ മരുമക്കൾ:രാജൻ (പരേത)കൊച്ചുമോൻ,ജോബി,സിമി.
അവശ നിലയിൽ കണ്ടെ ത്തിയ മയിലിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി
തേഞ്ഞിപ്പലം:വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വെള്ളേപ്പാടം പൊതുകുളത്തിന് സമീപത്ത് അവശ നിലയിൽ കണ്ടെത്തിയ മയിലിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി.തൊഴിലുറപ്പ് തൊഴിലാളിയുടെ ശ്രദ്ധയിൽപെട്ട മയിലിനെ നാട്ടുകാരായ ജിതേഷ്, വിജേഷ്,സജീഷ്, അ ക്ഷയ്,വിപിൻ തുടങ്ങിയവരുടെ സഹായത്തോടുകൂടി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.തുടർന്ന് വാർഡ് മെമ്പർ കെ.വി അജയ്ലാൽ നിലമ്പൂർ ആർ. ആർ.ടി യുമായി ബന്ധപ്പെട്ടതി ന്റെ അടിസ്ഥാനത്തിൽ അധികൃതരുടെ നിർദ്ദേശപ്രകാരം ഫോറസ്റ്റ് വകുപ്പിന് കീഴി ലുള്ള സർപ്പവളണ്ടിയർ മുനീർ പരപ്പനങ്ങാടി സ്ഥലത്തെത്തി മയിലിനെ ഏറ്റുവാങ്ങി.
കാലിക്കറ്റിൽ നാലുവർഷ ബിരുദം ഒന്നാംസെമസ്റ്റർ ഫലം പ്രസിദ്ധീക രിച്ചു.
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാല നാലുവർഷം ബിരുദം ഒന്നാം സമർ ഫലം പ്രസിദ്ധീകരിച്ചു.കാലിക്കറ്റില്‍ നാലുവര്‍ഷ ബിരുദംഒന്നാം സെമസ്റ്ററില്‍ 64.82 ശതമാനം ആണ് ജയം.പരീക്ഷാഭവനില്‍ ഇന്നലെ നടന്ന ചടങ്ങില്‍ വൈസ് ചാന്‍ സലര്‍ ഡോ.പി രവീന്ദ്രനാണ് ഫലം പ്രഖ്യാപിച്ചത്. സര്‍വകലാശാലക്കു കീഴിലെ 309 കോളേജുകളില്‍ 92 പ്രോഗ്രാമുകളിലായി 566 പരീക്ഷ കളാണ് നാലുവര്‍ഷ ബിരുദ പ്രകാരം നടന്നത്. 58067 പേര്‍ എഴുതി യതില്‍ 37642 പേര്‍ ജയിച്ചു. ഇതില്‍ 25549 പെണ്‍കുട്ടികളും 12091 ആണ്‍കുട്ടികളും രണ്ട് ട്രാന്‍സ് ജെന്‍ഡറും ഉള്‍പ്പെടും....
പി.ആർ രാമകൃഷ്ണൻ രക്തസാക്ഷി ദിനാചരണം
കൊരട്ടി: ആർ. എസ്. എസ്-ബി.ജെ പി പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയ സി.പി.ഐ (എം) പ്രവർത്തകൻ പി.ആർ രാമകൃഷ്ണൻ്റെ 14ാം രക്തസാക്ഷി ദിനാചരണം കോനൂരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ പൊതുയോഗം സി.പി.ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം കെ.പി. തോമാസ് ഉദ്ഘാടനം നിർവ്വഹിച്ചു. സി.പി. ഐ (എം) കൊരട്ടി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ ത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി. ബിജു ഉദ്ഘാടനം...
സി.പി.ഐ(എം)നേതൃത്വത്തിൽ കൊരട്ടിയിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് ക്ലബ്ബ് ആരംഭിച്ചു
കൊരട്ടി:സി പി ഐ (എം) കൊരട്ടി ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ കൊരട്ടി ആസ്ഥാനമായി പെയിൻ ആൻ്റ് പാലിയേറ്റീവ് യൂണിറ്റും, പാലിയേറ്റീവ് ഉപകരണങ്ങളുടെ ബാങ്കും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം സി പി ഐ (എം) ചാലക്കുടി ഏരിയ കമ്മിറ്റി അംഗം അഡ്വ കെ.ആർ സുമേഷ് നിർവ്വഹിച്ചു. സി.പി.ഐ (എം) കൊരട്ടി വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ പാലിയേറ്റിവ് രോഗികൾക്ക് വേണ്ട കട്ടിലുകൾ, വീൽചെയറുകൾ, വാക്കറുകൾ, ഏയർ ബെഡുകൾ വാട്ടർ ബെഡുകൾ സൗജന്യമായി പഞ്ചായത്ത്...
പരപ്പനങ്ങാടി നവജീവൻ വായനശാല എം. ടി. അനുസ്മരണം നടത്തി
പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവൻ വായനശാല എം. ടി. അനുസ്മരണം നടത്തി ഡയറ്റ് അധ്യാപിക നിഷ പന്താവൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. എം. ടി യുടെ എഴുത്തുകൾ പകർന്നുതന്ന കാഴ്ചകൾ, കേൾവികൾ, മണങ്ങൾ പോലും മലയാളികൾ ഉള്ളിൽ കൊണ്ടുനടക്കുന്നതായി നിഷ സൂചിപ്പിച്ചു. എം. ടി യുടെ കഥകളിൽ ആരും പരാമർശിക്കാത്ത ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടെന്ന് ഉദാഹരണസഹിതം ഇന്ദു രമ വാസുദേവൻ പറഞ്ഞു. പ്രത്യക്ഷമായി രാഷ്ട്രീയനിലപാടുകൾ എടുക്കാറില്ലെങ്കിലും പ്രതികരിക്കേണ്ടിടത്ത് ശക്തമായി തന്നെ ചെയ്തിട്ടുണ്ടെന്നും അവർ സൂചിപ്പിച്ചു. എം. ടി...
തിരൂർ നഗരം അക്ബറലി മമ്പാടിനെ അനുസ്മരിച്ചു:
തിരൂർ :തിരൂരിൻ്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ. മേഖലകളിൽ മുന്നണി പോരാളിയായി പ്രവൃത്തിച്ച അക്ബറലി മമ്പാടിനെ സൗഹൃദ വേദി തിരൂർ അനുസ്മരിച്ചു. തിരൂരിലെ സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടി അത്യധ്വാനം ചെയ്ത വ്യക്തിയായിരുന്നു അക്ബറലി എന്ന് അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൗഹൃദ വേദി തിരൂർ പ്രസിഡൻ് കെ പി ഒ റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു. പി ആർ ഡി മുൻ ജോയിൻ്റ് ഡയറക്ടർ പി...
ഇരയായ തന്നെ കാപ്പ ചുമത്തുമെന്ന് തിരൂർ സി.ഐ.യുടെ ഭീഷണി
ഇരയായ തന്നെ കാപ്പ ചുമത്തുമെന്ന് തിരൂർ സി.ഐ.യുടെ ഭീഷണി മാരക മുറിവിനെക്കാൾ ഭീകരം: ആശാൻ പടിയിൽ ലീഗ് ആക്രമത്തിന് ഇരയായ യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപെടുത്തൽ. തിരൂർ : നിരന്തരം സഹോദരിയേയും, തന്നെയും അക്രമിച്ച മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ പരാതിയുമായി ചെന്നതിന് തന്നെ കാപ്പ ചുമത്തി ജയിലിലടക്കുമെന്ന് തിരൂർ സി.ഐ. ജിനേഷ് പറഞ്ഞത് വെട്ടിനേക്കാൾ വലിയ മുറിയാണന്ന് കഴിഞ്ഞ ദിവസം തിരൂർമംഗലം ആശാൻ പടിയിൽ മുസ്ലീം ലീഗ് പ്രവർത്തകരുടെ ആക്രമത്തിനിരയായ അഷ്കർ . തവനൂർ മണ്ഡലത്തിലെ മംഗലം ആശാൻ...