എൻ എ മുഹമ്മദ് കുട്ടി എൻസിപി രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് തുടക്കമായി കാഞ്ഞങ്ങാട്: പകുതി വില തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണമാണ് അനിവാര്യമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. പകുതി വില തട്ടിപ്പിൽ ഉത്തരവാദിത്തപ്പെട്ട പല രാഷ്ട്രീയപാർട്ടികളിലെയും നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും പുറത്തുവരുന്ന തട്ടിപ്പിന്റെ കഥകൾ ഞെട്ടിക്കുന്നതാണ്. എൻസിപി ഇതിന്റെ വസ്തുനിഷ്ഠമായ കണക്കെടുപ്പ് നടത്തുകയാണ്. അത് എത്രയും പെട്ടെന്ന് പൂർണമായും വെളിപ്പെടുത്തും. രാഷ്ട്രീയ നേതാക്കൾക്ക് സംഭാവനയായി കൊടുത്തുവെന്ന് അനന്തു വെളിപ്പെടുത്തുന്ന പണം വൻകിട...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
കാളി മഠത്തിൽ ഹനീഫ നിര്യാതനായി
തിരൂർ: സൗത്ത് അന്നാര പരേതനായഖാലിദ് മുസ്ല്യാരുടെ മകൻ കാളി മഠത്തിൽ ഹനീഫ നിര്യാതനായി.താജു, ഹമീദ്, ഹൈദർ, ആബി എന്നിവർ സഹോദരങ്ങളാണ്മയ്യിത്ത് ഖബറടക്കം ഇന്ന്( ചൊവ്വാഴ്ച) വൈകിട്ട് 4 മണിക്ക് സൗത്ത് അന്നാര ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
ഈത്തപ്പഴ ചലഞ്ചിന് തുടക്കം കുറിച്ച് താനാളൂർ
താനാളൂർ : നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് എന്ന ആശയവുമായി താനാളൂർ മീനടത്തൂരിലെ സി എച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ചിന് താനാളൂർ പഞ്ചായത്തിൽ ഉജ്ജ്വലമായ തുടക്കം. തിരൂർ സിറ്റി ആശുപത്രി മാനേജിങ്ങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ഓൺലൈൻ വരിക്കാരനായി ചേർന്ന് താനാളൂരിൽ ചലഞ്ചിന് ഔദ്യോഗിക തുടക്കം കുറിച്ചു. ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ പ്രതീക്ഷ പകർന്ന് നൽകുന്ന കാരുണ്യ പ്രവർത്തനമാണ് നാടിനാവശ്യമെന്ന് കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ ചെയർമാൻ കെ എൻ...
എസ്ഡിപിഐ വഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും
17 ന് കൊല്ലത്തും 19ന് മലപ്പുറത്തും വഖഫ് സ്വത്തുക്കള്‍ നിയമാനുസൃതം കവര്‍ച്ച ചെയ്യുകയെന്ന ഗൂഢലക്ഷ്യം വെച്ചാണ് വഖഫ് ഭേദഗതി ബില്‍ 2024 തയ്യാറാക്കിയിട്ടുള്ളതെന്ന് അതിന്റെ വ്യവസ്ഥകളില്‍ നിന്നുതന്നെ വ്യക്തമാണ്. ഇത് ആര്‍.എസ്.എസ് അജണ്ടയുടെ ഭാഗമാണ്. ഭരണഘടനാ സംവിധാനങ്ങള്‍ക്കു പോലും യാതൊരു വിലയും നല്‍കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സംയുക്ത പാര്‍ലമെന്റ് സമിതി (ജെപിസി) യുടെ അഭിപ്രായങ്ങളും പ്രതിപക്ഷ ആവശ്യങ്ങളും പാടെ അവഗണിച്ചത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞ് ഭരണാനുകൂലികളുടെ നിര്‍ദേശങ്ങള്‍ മാത്രം പരിഗണിച്ച് ഫെബ്രുവരി ഇരുപതോടെ പാര്‍ലമെന്റില്‍...
ആയിരം പേരെ പങ്കെടുപ്പിക്കും
താനൂർ : വഖഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക് എന്ന തലക്കെട്ടിൽ എസ്.ഡി. പി.ഐ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഫെബ്രുവരി 19 ന് മലപ്പുറത്ത് നടത്തുന്ന വഖഫ് മഹാസമ്മേളനത്തിലേക്കും റാലിയിലേക്കും താനൂർ മണ്ഡലം എസ് ഡി പി ഐ വഖഫ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയിരംപേരെ പങ്കെടുപ്പിക്കാൻ താനൂർ മണ്ഡലം വഖഫ് സംരക്ഷണ സമിതി മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മുന്നൊരുക്ക യോഗം ജില്ലാ സെക്രട്ടറി എ.കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ സി....
കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം തൃശ്ശൂരിൽ നടന്നു
തൃശ്ശൂർ :പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി പെൻഷൻ, ഇൻഷുറൻസ് പരിരക്ഷ എന്നിവ നടപ്പാക്കുന്നതിന് സർക്കാരിനോട് ആവശ്യപ്പെടുന്നതിനും പ്രാദേശിക മാധ്യമപ്രവർത്തകക്ക് നേരെയുണ്ടാകുന്ന അക്രമങ്ങളെ ശക്തമായി നേരിടാനും കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൃശ്ശൂർ മോത്തിമഹൽ ഹാളിൽ നടന്ന കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഗോപി ചക്കുന്നത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി മനോജ് കടമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഷോബി...
തിരൂർ സ്വദേശി ഹൈദരാബാദിൽ നിര്യാതനായി
തിരൂർ: തിരൂർ സ്വദേശി യാത്രയ്ക്കിടയിൽ ഉണ്ടായ അവശതയെ തുടർന്ന് ഹൈദരാബാദിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു. തൃപ്രങ്ങോട് ആനപ്പടി പുല്ലത്ത് അബ്ദുൽസലാം (65) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് യാത്രയ്ക്കിടെ കൊൽക്കത്തയിൽ വെച്ച് ഇദ്ദേഹത്തിന് രോഗം ബാധിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം പിന്നീട് വിമാനമാർഗ്ഗം നാട്ടിലേക്ക് പുറപ്പെട്ടെങ്കിലും യാത്രക്കിടയിൽ വീണ്ടും അവശനിലയിൽ ആയതോടെ വിമാനം അടിയന്തിരമായി ഇറക്കി അവിടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടയിൽ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. മയ്യത്തുമായി ആംബുലൻസിൽ ബന്ധുക്കൾ ഹൈദരാബാദിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് കൈനിക്കര...
കേന്ദ്രത്തിന്റെ അവഗണക്കെതിരെ കേരള മാതൃക കേളി
റിയാദ് : കേരള ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച അഞ്ചാമത്തെ ബജറ്റ്, ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര ബജറ്റിനെതിരെയുള്ള കേരള മാതൃകയാണെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഇന്ത്യയുടെ ഒരു സംസ്ഥനമാണെന്ന പരിഗണന പോലും നൽകാതെ കേരളത്തെ തീർത്തും അവഗണിച്ചപ്പോൾ, കേരള സർക്കാർ അവതരിപ്പിച്ച ബജറ്റ് ദുർബ്ബല വിഭാഗങ്ങളെയും പ്രവാസികളെയും ചേർത്ത് പിടിക്കുന്ന ബജറ്റായി മാറി. ഇന്ത്യ അടുത്തകാലത്ത് നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ വയനാട് ചൂരൽ...
ഡൽഹി തിരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികളുടെ അനൈക്യം വിളിച്ചുവരുത്തിയതെന്ന്
പ്രവാസി വെൽഫെയർ അബഹ (സൗദി അറേബ്യ): സംഘ്പരിവാർ വിരുദ്ധ ചേരി ഒറ്റക്കെട്ടായി നിന്നില്ലെങ്കിൽ കനത്ത പരാജയം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഡൽഹി തെരഞ്ഞെടുപ്പ് ഫലം നൽകുന്നതെന്ന് പ്രവാസി വെൽഫെയർ അസീർ റീജിയണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യ ഇന്ത്യയുടെ മുന്നിലെ ഏറ്റവും വലിയ ഭീഷണി ബിജെപിയാണെന്ന തിരിച്ചറിവോടെ മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ലോക്സഭ – നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഒരുമിച്ചു നിൽക്കാൻ കഴിയുന്ന രാഷ്ട്രീയ പ്രവർത്തന പദ്ധതിയുണ്ടാക്കാൻ ഇന്ത്യ മുന്നണിക്ക് കഴിയാത്തത് ദൗർഭാഗ്യകരമാണ്. ഈ കാര്യത്തിൽ മുൻകൈയ്യെടുക്കേണ്ട കോൺഗ്രസ്...
ശാസ്താ എ.എൽ.പി.സ്കൂൾ നൂറാം വാർഷികാഘോഷം’ദേശ്മൽഹാർ’,ലോഗോ പ്രകാശനം
പുറത്തൂർ:പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൻ്റെ നൂറാം വാർഷികോത്സവംദേശ്മൽഹാറിൻ്റെ ലോഗോ പ്രകാശനം നടന്നു.ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് തിങ്കളാഴ്ച്ച തുടക്കമാകും.ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ നിർവഹിച്ചു. തിങ്കളാഴ്ച്ച ഘോഷയാത്ര,സാംസ്കാരിക സമ്മേളനം,കലാപരിപാടികൾ എന്നിവയുണ്ടാകും.പിന്നണി ഗായകനും കേരള ഫോക്ലോർ അക്കാദമി അംഗം ഫിറോസ് ബാബു മുഖ്യാതിഥിയാകും.ചൊവ്വാഴ്ച്ച വൈകിട്ട് നൂറാം വാർഷികോത്സവത്തിൻ്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും സബ് കലക്ടർ ദിലീപ് കെ.കൈനിക്കര ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശന ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ് സജിത്ത് ഷൈൻ,എച്ച്.എം ഇൻ ചാർജ് എം.ബിന്ദു,എം.ടി.എ പ്രസിഡൻ്റ് സി.പി.നാസിയ,ദിനേശ്...