കല്പകഞ്ചേരി : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്. എസ് , യു .എസ്.എസ് പരീക്ഷകൾ വിദ്യാർത്ഥികൾക്ക് എളുപ്പമാക്കുന്നതിൻ്റെ ഭാഗമായി കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ല സമിതിയുടെനേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മാതൃകാ പരീക്ഷ നടത്തി. ഉപജില്ല തല ഉദ്ഘാടനം പറവന്നൂർ ഇ എം എ പി സ്ക്കൂളിൽ കല്പകഞ്ചേരിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെപി . വഹീദ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് അടിയാട്ടിൽ ബഷീർ, വി. രാജേഷ് , എം. യൂനുസ് , കെ.പി. ഷഫീക്ക...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Staff Correspondent (Jyobish V)
ചേരുരാൽ സ്ക്കൂളിൽദേശീയ ഉർദു ദിനം ആഘോഷിച്ചു
അനന്താവൂർ: ചേരൂരാൽ ഹയർ സെക്കൻ്ററി സ്കൂൾ ഗസൽ ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ‘ദേശീയ ഉർദു ദിനം’ അഘോഷിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പ്രധാനാധ്യാപകൻ പി.സി അബദു റസാഖ് ഉദ്ഘാടനം ചെയ്തു. പി ടി. റസാഖ് ആധ്യക്ഷ്യനായി. കെ. ശാന്തകുമാരി , അസ് ലം മയ്യേരി, പി. ഫാത്തിമ റഫ , സി.വി. ഫാത്തിമ ലിബ, കെ. ശാഫി സംസാരിച്ചു. ഗഫൂർ ചുള്ളിപ്പാറ സ്വാഗതവും എ. മിത്ര സുരേഷ് നന്ദിയും പറഞ്ഞു.
എസ്.എം.എഫ് നവോത്ഥാന സമ്മേളനം2025 ഫെബ്രുവരി 17 തിങ്കള്‍ വെള്ളി ദിവസങ്ങളിൽ
5.00 PMസയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നഗര്‍, സെന്‍ട്രല്‍ ജങ്ഷന്‍ തിരൂര്‍ തിരൂർ :പരിശുദ്ധ പ്രവാചക ശ്രേഷ്ഠരുടെ കാല ഘട്ടത്തില്‍ തന്നെ ഇസ്ലാം പ്രചരിക്കപ്പെട്ട കേരളത്തില്‍ 1920 കള്‍ക്ക് ശേഷം രൂപം കൊണ്ട ചില പുതിയ പ്രസ്ഥാനങ്ങള്‍ അതുവരെ ആരും ഉന്നയിക്കാത്ത പല നവീന വാദങ്ങളുമുയര്‍ത്തി, ആക്കാലമത്രയും നിരാക്ഷേപം അനുവര്‍ത്തിച്ചു വന്നിരുന്ന യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസ ആചാരങ്ങളെ വികലമാക്കാന്‍ ശ്രമം നടത്തിയ പ്രത്യേക സാഹചര്യത്തില്‍ ആണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെട്ടത്. മുന്‍ഗാമികള്‍ പകര്‍ന്നു നല്‍കിയ...
എസ്.ഡി.പി.ഐ നേതാക്കൾ വീട് സന്ദർശിച്ചു
താനൂർ : കഴിഞ്ഞ ദിവസം സൗദിയിൽ ജോലിക്കിടെ അപകടം സംഭവിച്ച് മരണപെട്ട താനൂർ കാരാട് സ്വദേശി സി.പി നൗഫലിന്റെ വീട്എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു.പാർട്ടിയുടെ തുടക്കകാലം മുതൽ തന്നെ എസ്.ഡി.പി.ഐ യുടെ സജീവ പ്രവർത്തകനായിരുന്ന നൗഫൽ നാട്ടിലും പ്രവാസ ലോകത്തും സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷൻ സി.പി.എ ലത്തീഫ്. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി,ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ, ജില്ലാ കമ്മിറ്റി അംഗം ഉസ്മാൻ ഹാജി, മണ്ഡലം...
നിവേദനം സമർപ്പിച്ചു
കോട്ടകൽ : കലങ്ങളായി പൂട്ടിക്കിടന്നു നശിച്ചു കൊണ്ടിരിക്കുന്നആട്ടീരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു ആട്ടീരി ബ്രാഞ്ച് എസ്.ഡി.പി.ഐ ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡണ്ട് കടമ്പോട്ട് മൂസ, വൈസ് പ്രസിഡൻ്റ് ഫൗസിയ എന്നിവർക്ക് നിവേദനം നൽകി. പത്താം വാർഡ് മെമ്പർ നാസർ കോറാടൻ എന്നവരുടെ സാന്നിധ്യത്തിൽ ആട്ടീരി SDPI ഭാരവാഹികളായ അബ്ദുൽ മജീദ് വടക്കേതിൽ, ശിഹാബലി നരിമടക്കൽ എന്നിവരാണ് നിവേദനം നൽകിയത്. ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം കുത്തിവെപ്പിന് പോലും മതിയായ സൗകര്യമില്ലാത്ത അംഗനവാടികളെ ആശ്രയിക്കേണ്ട രീതിയാണ്...
പരപ്പനങ്ങാടിയിൽ തീവണ്ടിയിൽ നിന്ന് യുവാവ് തെറിച്ചു വീണു
പരപ്പനങ്ങാടി : ഓടുന്ന തീവണ്ടിയിൽ നിന്ന് യുവാവ് തെറിച്ച് വീണു. പരപ്പനങ്ങാടി അയ്യപ്പൻ കാവിന് സമീപത്ത് വെച്ച് രാവിലെ 6.30 ഓടെയാണ് അപകടം തീവണ്ടിയിൽ നിന്ന് വീണത് ശ്രദ്ധയിൽ പെട്ടനാട്ടുകാർ സാമൂഹ്യ പ്രവർത്തകൻ ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണ്കോഴിക്കോട് മങ്ങാട് ഉണ്ണികുളം നേരോത്ത് മുജീബ് റഹ്മാൻ എന്ന യുവാവാണന്ന് ലഭിച്ച ആധാർ കാർഡിലെ വിവരം.
കെയർ പാലിയേറ്റീവ് തലക്കാട്
ആസ്ഥാന മന്ദിര ഉദ്ഘാടനം ഞായറാഴ്ചമാറാരോഗങ്ങൾ കൊണ്ടോ അപകടങ്ങളാലോ പ്രായാധിക്യം മൂലമോ ജീവിത സ്വപനങ്ങളും ആഗ്രഹങ്ങളും അസ്തമിച്ച് വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ അകപ്പെട്ടവർക്ക് അന്തസുറ്റ പരിചരണം അവരുടെ കട്ടിലിനരികിലെത്തി നൽകുകയും ഇത് സമുഹത്തിൻ്റെ ബാധ്യതയാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന സംവിധാനമാണ് പാലിയേറ്റീവ് കെയർ. ഒരുക്കാം നമുക്ക് സ്നേഹത്തണൽ എന്ന സന്ദേശമുയർത്തി പത്ത് വർഷകാലമായി തലക്കാട പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശത്തും സാന്ത്വന പരിചരണം നടത്തി കൊണ്ടിരിക്കുന്ന കെയറിന് സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 16 ന് കാലത്ത്...
ചേരുരാൽ സ്ക്കൂളിന് രാജ്യപുരസ്കാർ പരീക്ഷയിൽ തിളക്കമാർന്ന വിജയം
തിരുന്നാവായ : ചേരുരാൽ ഹയർ സെ ക്കൻ്ററി സ്ക്കൂളിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികളുടെ രാജ്യ പുരസ്കാർ പരീക്ഷയിൽ തിളക്കമാർന്ന വിജയം. ഇരുപത്തി ഒൻപത് കുട്ടികളാണ് രാജ്യ പുരസ്കാർ അവാർഡ് നേടി എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കിന് അർഹരായത് . ജില്ലയിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന ചേരുരാൽ സ്ക്കൂളിലെ സ്കൗട്ട്സ്ആൻ്റ് ഗൈഡ്സിനു കീഴിൽ ലഹരിവിരുദ്ധ കാമ്പയിൻ, പെയിൻ ആൻ്റ് പാലിയേറ്റീവ് ഫണ്ട് സമാഹാരണം, ചാരിറ്റി പ്രവർത്തനം എന്നിവ നടന്നു വരുന്നു. ഉന്നത...
ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ തിരൂരിൽ കത്തിച്ചു
തിരൂർ : ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ പാസാക്കിയതിനെതിരെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റി തിരൂരിൽ പ്രതിഷേധ പ്രകടനവും ഭരണഘടന വിരുദ്ധമായ ഭേദഗതി ബില്‍ കത്തിച്ചു പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് മുഹമ്മദ് റഹീസ് സംസാരിച്ചു. സമൂഹത്തിന്റെ പൊതു നന്മ പ്രതീക്ഷിച്ചുകൊണ്ട് ഒരു വിശ്വാസി അവന്റെ ഇഷ്ടപ്പെട്ടതിൽ നിന്നും ദൈവ പ്രീതികാംക്ഷിച്ചുകൊണ്ട് നൽകിയ സ്വത്താണ്...
ജാഫർഖാൻ( 59) നിര്യാതനായി
തിരൂർ :പൊറുർ കലിങ്ങൽ കുന്നതേടത്ത് തെറ്റമ്മൽ പരേതനായ ക്രെസെന്റ് മുഹമ്മദ് കുട്ടിഹാജി മകൻജാഫർഖാൻ( 59) നിര്യാതനായി. ഭാര്യ: പാലക്കവളപ്പിൽ ആയിഷുമ്മു. മക്കൾ: ഫർഹാന, അഹ്സ.സഹോദരങ്ങൾ.. നൂറുദ്ധീൻഹാജി (ബിയാൻ കോ കാസ്റ്റൽ )താജുദ്ധീൻ,മുംതസ് ബീഗം ഷഹാർബൻ, ഫൈസൽ,ക്രെസെന്റ് (ഫൂട്ട് ഫെയർ തിരൂർ ) നൗഷാദ്(അധ്യാപകൻ )മരുമകൻ.സുഹൈൽമയ്യിത്ത് കബറടക്കം വള്ളികാഞ്ഞിരം ജുമാമസ്‌ജിദിൽ വെള്ളിയാഴ്ച രാവിലെ 10മണിക്ക്.