Author: Staff Correspondent (Jyobish V)

Post

കുഞ്ഞിമൊയ്തീൻ 95 നിര്യാതനായി

തിരൂർ: താഴെപ്പാലം സ്വദേശിയും ഇപ്പോൾ BP അങ്ങാടി പുളിഞ്ചോട് താമസക്കാരനുമായ വയരകത്ത് കുഞ്ഞിമൊയ്തീൻ 95മരണപ്പെട്ടു.തിരൂരിലെ മുൻക്കാല STU ചുമട്ടുതൊഴിലാളി ആയിരുന്നു. ഭാര്യ തായിമ്മു..മക്കൾ: ബഷീർ, ജമാൽ, ‘അബൂക്കർ, ഷിഹാബ്, റഷീദ്, സുഹറ, കൗലത്ത്. മരുമക്കൾബീരാൻ, ഗഫൂർ. മയ്യത്ത് ഖബറടക്കം24 -2 – 25 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് പുതിയങ്ങാടി തെക്കെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.

Post

ഗൾഫ് ഗോൾഫ് ചാമ്പ്യൻഷിപ്പ് ജിദ്ദയിൽ കൊടിയേറി

ജിദ്ദ: ഗൾഫ് സഹകരണ കൗൺസിൽ ഗോൾഫ് ചാമ്പ്യൻഷിപ്പ് സൗദി അറേബ്യയുടെ ആതിഥേയത്തിൽ കൊടിയേറി. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിരവധി പ്രഗത്ഭരായ ഗോൾഫ് കളിക്കാരുടെ സാനിധ്യത്തിലുള്ള ജി സി സി ഗോൾഫ് മത്സരങ്ങൾക്ക് ജിദ്ദയിലെ റോയൽ ഗ്രീൻസ് ക്ലബ്ബിൽ വെച്ചാണ് തുടക്കമിട്ടത്. ടൂർണമെന്റ്റ് സൗദി ഗോൾഫ് ഫെഡറേഷൻ ഓഫീസ് ഡയറക്ടർ അബീർ അൽജഹ്‌നി ഉദ്‌ഘാടനം ചെയ്തു. ടൂർണമെന്റിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അബീർ അൽജഹ്‌നി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള കായിക സഹകരണം വർദ്ധിപ്പിക്കുന്ന ഒരു വലിയ പരിപാടി സൗദിയുടെ സ്ഥാപക...

Post

ഖുർആൻ അക്കാദമി വാർഷികവും പഠിതാക്കളെ അനുമോദിക്കലും സംഘടിപ്പിച്ചു

പൊന്നാനി: മാനവരാശിക്ക് മാർഗ്ഗദർശനമായ പവിത്രഗ്രന്ഥം വിശുദ്ധ ഖുർആൻ ഹൃദ്യസ്ഥമാക്കുന്നതിനും ഖുർആനിന്റെ ഉദാത്ത സന്ദേശം പ്രചരിപ്പിക്കുന്നതിനും ഹാഫിസ് അനസ് അദനിയുടെ നേതൃത്വത്തിൽ പൊന്നാനി മസ്ജിദുൽ മുസമ്മിൽ ഇജാബയിൽ ആരംഭിച്ച ഹിഫ്ളുൽ ഖുർആൻ അക്കാദമി വാർഷികവും പഠിതാക്കളെ അനുമോദിക്കലും സംഘടിപ്പിച്ചു. പരിപാടി വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി വി.സൈദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസമ്മിൽ ഇജാബ ഹിഫ്ളുൽ ഖുർആൻ അക്കാദമി ചെയർമാൻ കെ എം മുഹമ്മദ് ഖാസിംകോയ ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് സീതിക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള...

Post

ജാതി കുലം പുതുബോധം വിഷയങ്ങളിൽ സംവാദം സംഘടിപ്പിച്ചു

ജാതിയും കുലബോധവയും തിരിച്ചുവരുന്നതയും സുരേഷ് ഗോപിയെ പോലുള്ളവരുടെ ഇക്കാര്യത്തിലേ പങ്ക് വലുതെന്നും ചില്ല റിയാദ് റിയാദ്: കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ നിരാകരിച്ചുകൊണ്ട് ജാതിമേന്മയിലും കുലമഹിമയിലും അധിഷ്ഠിതമായ പൊതുബോധം ശക്തിപ്പെടുകയാണെന്ന് ചില്ലയുടെ പ്രതിമാസ വായനചർച്ചാവേദി അഭിപ്രായപ്പെട്ടു. ജാതി, കുലം, പൊതുബോധം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ മലയാളിയുടെ ജനപ്രിയ മേഖലകളിൽ വരെ ഈ പൊതുബോധം ആധിപത്യം പുലർത്തുന്നതായി ചൂണ്ടിക്കാട്ടി. സുരേഷ് ഗോപി അടക്കമുള്ളവർ ഒട്ടും ചരിത്ര-സാമൂഹ്യബോധമില്ലാതെ തട്ടിവിടുന്ന ജാതി-കുലമേന്മാ വാദങ്ങൾ സാധാരണക്കാരിലേക്ക് എളുപ്പം എത്തുന്നുണ്ടെന്ന വിലയിരുത്തലുണ്ടായി. സംവാദത്തിന് മുന്നോടിയായി മൂന്ന്...

Post

മൊയ്തീൻ കുട്ടി എന്ന ഇംബാവ നിര്യാതനായി

തിരൂർ :തിരൂർ ഗുഡ്ഷെഡ് റോഡിൽ താമസിക്കുന്ന തെക്കിനിയകത്ത് മൊയ്തീൻ കുട്ടി എന്ന ഇംബാവ വിടവാങ്ങി… ദീർഘകാലം പ്രവാസിയായിരുന്ന ഇംബാവ ഗൂഡ്ഷഡ് റോഡിലുള്ള വസതിയിൽ ഏറെ കാലമായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. തിരൂരിലെ പ്രമുഖ പ്രാദേശിക സെവൻസ് ഫുട്ബോൾ ടീമായിരുന്ന സെവൻ സ്റ്റാർ ഗൂഡ്ഷഡ് ക്ലബ് തിരൂരിൻ്റെ മുൻ നിര സംഘാടകനായിരുന്നു.പ്രവാസ ജീവിതത്തിനിടയിലും സംഘാടന രംഗത്ത് സജീവമായിരുന്നു. അക്കാലത്ത് മിക്ക ഫുട്ബോൾ മൈതാനങ്ങളിലും എതിരാളികൾക്ക് ഗൂഡ്ഷഡ് ടീം ഒരു വെല്ലുവിളി ആയിരുന്നു. കോരങ്ങത്ത് മൈതാനിയിയിൽ നടന്ന KYC...

Post

കെ എസ് ടി യുമാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു.

തിരുന്നാവായ :കെ.എസ്.ടി.യു സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽഎൽ എസ് എസ്, യു എസ് എസ് മാതൃക പരീക്ഷയും പരിശീലനവും സംഘടിപ്പിച്ചു.ചേരുരാൽ ഹയർ സെക്കന്ററി സ്കുളിൽ നടന്ന പരീക്ഷാ പരിശീലനം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയപ്പള്ളി ഖദീജ ഉദ്ഘാടനം ചെയ്തു. ഫൈസൽ മങ്ങാട് അധ്യക്ഷത വഹിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ മുഖ്യാതിഥിയായിരുന്നു. ജലീൽ തൊട്ടി വളപ്പിൽ പരിശീലനത്തിന് നേതൃത്വം നൽകി.മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി , സ്റ്റാഫ് സെക്രട്ടറി കെ. ടി. ജാഫർ, ഇ...

Post

മാമാങ്ക സ്മാരകങ്ങളിൽ പറവകൾക്കായികുടി നീരൊരുക്കി

തിരുന്നാവായ:സംരക്ഷിത മാമാങ്ക സ്മാരങ്ങളിൽ പറവകൾക്കായി കുടിനീർ സൗകര്യം ചെയ്തു. തിരുന്നാവായ ചങ്ങമ്പള്ളി കളരിയിൽ ബാലിക കെ.കെ. കെൻസ ഉമ്മയ്യ നിർവ്വഹിച്ചു. വാർഡ് മെമ്പർ സോളമൻ വിക്ട്ർ ദാസ് ,റി എക്കൗ പ്രസിഡന്റ് പുവ്വത്തിങ്കൽ റഷീദ്, മാമാങ്കം സ്മാരകം കെയർ ടേക്കർ ചിറക്കൽ ഉമ്മർ, പി.പി.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നിർദേശ പ്രകാരം വർഷങ്ങളായി ഇവിടെപറവകൾക്ക് കുടിനീർ സൗകര്യം ചെയ്ത് വരുന്നു.

Post

ഐ എസ് എം വെളിച്ചം സംഗമം പ്രൗഢമായി

കേരളത്തിലെ മുസ്ലിം നവോത്ഥാന മുന്നേറ്റത്തിന്കരുത്ത് പകർന്നത് ഖുർആനിക സന്ദേശങ്ങൾ കാസറഗോഡ്: കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ജനകീയ ഖുർആൻ പഠന സംരംഭമായ വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ പത്തൊമ്പതാം സംസ്ഥാന സംഗമം ജന പങ്കാളിത്തം കൊണ്ട് പ്രൗഢമായി ‘ ഐ.എസ് .എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കാസർകോഡ് മുനിസിപൽ ടൗൺ ഹാളിൽ നടന്ന സംഗമത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കായ പഠിതാക്കൾ എത്തിച്ചേർന്നപ്പോൾ ടൗൺഹാളും പരിസരവും നിറഞ്ഞു കവിഞ്ഞു. കുട്ടികൾക്ക് പ്രത്യേകമായി...

Post

തിരൂർ താലൂക്ക് ചരിത്ര നിർമ്മാണ സഭ AMUP സ്കൂളിൽ നടന്നു

തിരൂർ താലൂക്ക് ചരിത്ര നിർമ്മാണ സഭ22.2.2025 ശനിയാഴ് 2 മണിക്ക് തിരൂർ AMUP സ്കൂളിൽ നടന്ന സമ്മേളനത്തിൽ ശ്രീമതി സൈനബ ചേനാത്ത്താനൂർ ബ്ലോക്ക് പ്രസിഡണ്ട്‌ [ തിരൂർ താലൂക്ക് ചരിത്രനിർമാണ സഭ വൈസ് ചെയർ പഴ്സൺ അദ്ധ്യക്ഷത വഹിച്ചു. ശ്രീ കുറുക്കോളി മൊയ്തീൻ തിരൂർ എം.എൽ എ . ഉദ്ഘാടന o നിർവഹിച്ചു.ശ്രീ. ദിലീപ് കൈനിക്കര ചരിത്രനിർമ്മാണ സഭ വിജ്ഞാപനം പ്രകാശനം നടത്തി. നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ .പി., ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൈമുന...

Post

ധാർമിക പഠനംപാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണo കെഎസ് ടി യു വനിതാ സംഗമം

കെഎസ്ടിയു വനിതാ നേതൃക്യാമ്പ് സംഘടിപ്പിച്ചു. തിരൂർ : വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമവാസനയും തടയിടാൻ ധാർമിക പഠനം സിലബസിൽ ഉൾപെടുത്തണമെന്നു കെ എസ് ടി യു താനൂർ സബ്ജില്ലാ വനിതാ വിംഗ് സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് സർക്കാരിനോട് ആവശ്യപെട്ടു.തീരുർ നൂർലൈക്കിൽ നടന്ന ക്യാമ്പ് തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ പി നസീമഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് സബ്ജില്ലാ ചെയർപേഴ്സൺ കെ.എം ഹാജറ അധ്യക്ഷനായി. നിസാം കാരശ്ശേരി പരിശീലനത്തിന് നേതൃത്വം നൽകി. കെ എസ് ടി...