കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ എറിയാട് MIT സ്കൂളിലെ കെ.ജി സെക്ഷനിലെ വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും അദ്ധ്യാപകരുമൊത്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഇന്നലെയും ഇന്നും സന്ദർശനം നടത്തി. രണ്ടു ദിവസങ്ങളിലായി നടന്ന ഈ സന്ദർശനം കുട്ടികൾക്ക് പൊലീസിന്റെ പ്രവർത്തനങ്ങളെയും നിയമസംരക്ഷണ സംവിധാനങ്ങളെയും കുറിച്ച് നേരിട്ടറിയാൻ അവസരം നൽകുകയായിരുന്നു.സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ സ്വീകരിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുണ്‍, എസ്.ഐ.മാരായ കശ്യപൻ ടി.എം, സജിൽ കെ.ജി. എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ ക്ലാസുകൾ എടുത്തു.പോലീസ്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
Author: Staff Correspondent (Jyobish V)
കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തീപ്പന്തം സംഘടിപ്പിച്ചു
“കാലടി :ആശാവർക്കർമാർക്ക് നീതി നൽകു” എന്ന മുദ്രാവാക്യം ഉയർത്തി കാലടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി ടൗണിൽ നടന്ന പ്രതിഷേധ തീപ്പന്തം” ത്തിന് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് റെന്നി പാപ്പച്ചൻ നേതൃത്വം നൽകി. പ്രതിഷേധ പ്രകടനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. കെ.ബി.സാബു,ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം ജോയ് പോൾ കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ഷൈജൻ തോട്ടപ്പിള്ളി കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ശ്രീമതി റെന്നി ജോസ്ജനറൽ സെക്രട്ടറിമാരായ...
ആലുവ ശിവരാത്രി മണപ്പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു
റേഞ്ച് ഡി ഐ ജി സതീഷ് ബിനോ, റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ആലുവ :ബലി ദർപ്പണം നടത്തുന്ന ഇടങ്ങൾ, പുഴയോരം, അമ്പലം, പാർക്കിംഗ് ഏരിയ, വാച്ച് ടവർ, വിശ്രമകേന്ദ്രങ്ങൾ, പാലം തുടങ്ങിയ ഇടങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്തു. അടിയന്തിര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. 1500 പോലീസ് ഉദ്യോഗസ്ഥരാണ് ഇക്കുറി ശിവരാത്രി ഡ്യൂട്ടിക്കുണ്ടാവുക. സമീപ ജില്ലകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുണ്ടാകും. റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ബസ്...
റംസാനിൽ ഉംറ നിർവഹിക്കാൻ മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധം
സൗദി ആരോഗ്യ മന്ത്രാലയതിന്റെ നിർദ്ദേശം ജിദ്ദ: പടിവാതിലിൽ എത്തിയ വിശുദ്ധ റംസാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ മെനിഞ്ചൈറ്റിസ് വാക്സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുമായി ആവിഷ്കരിച്ചിട്ടുള്ള മാർഗനിർദേശങ്ങളും നിയന്ത്രങ്ങളും അടങ്ങുന്ന ചട്ടക്കൂടിൽ നിന്ന് കൊണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നിർദേശം. ഉംറയ്ക്ക് യാത്ര ചെയ്യുന്നതിന് പത്ത് ദിവസത്തിൽ കുറയാത്ത കാലയളവിലാണ് വാക്സിൻ എടുക്കേണ്ടത്. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വാക്സിൻ സ്വീകരിച്ച ആളുകൾ വീണ്ടും...
സാന്ത്വന സ്പർശമായ് കെ എം സി സി കുടുംബ സുരക്ഷാ പദ്ധതി 2025
ജിദ്ദ: കെ എം സി സി മലപ്പുറം ജില്ല കമ്മറ്റി ‘കരുതലിൻ്റെ സാന്ത്വന സ്പർശം’ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കുടുംബ സുരക്ഷാ പദ്ധതി 2025 ലോഞ്ചിംഗും കൗൺസിൽ മീറ്റും അരങ്ങേറി. പരിപാടി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബുബക്കർ അരിമ്പ്ര ഉത്ഘാടനം ചെയ്തു. 25 വർഷങ്ങൾക്ക് മുൻപ് തുടക്കം കുറിച്ച ജില്ലാ കെ എം സി സി ആരംഭം കുറിച്ച കുടുംബ സുരക്ഷാ പദ്ധതി പിന്നീട് പലരും പിന്പറ്റിയ സമാന സംവിധാനങ്ങളുടെ മാതാവും വഴികാട്ടിയുമായെന്നതാണ് അനുഭവമെന്ന്...
വളവന്നൂർ അൻസാർ മസ്ജിദ് ഉദ്ഘാടനവും പൊതുസമ്മേളനവും നാളെ
കല്പപകഞ്ചേരി:പുനർനിർമിച്ച വളവന്നൂർ അൻസാർ മസ്ജിദിന്റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് 4.15 നു അസർ നമസ്കാരത്തിന് നേതൃത്വം നൽകി കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.പ്രസിദ്ധ പണ്ഡിതനും കെ എൻ എം ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി മുഹമ്മദ് മൗലവിയുടെയുടെയും നാട്ടിലെ പൗരപ്രമുഖരുടെയും നേതൃത്വത്തിൽ 1947 ൽ രൂപീകരിച്ച അൻസാറുല്ല സംഘത്തിന് കീഴിലാണ് അൻസാർ മസജിദും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളും.ആധുനിക സൗകര്യങ്ങളോടെ വിശാലമായ രൂപത്തിൽ...
തലപ്പാറയിൽ സ്കൂട്ടറിൽ പോകവെ അധ്യാപികക്കും മകൾക്കും നേരെ അക്രമം
: തിരൂരങ്ങാടി :സ്‌കൂട്ടറിൽ പോവുകയായിരുന്ന അധ്യാപികക്കും മകൾക്കും നേരെ അക്രമം. മലപ്പുറം തലപ്പാറയിൽ മൂന്നിയൂർ പാലക്കൽ താമസിക്കുന്ന കോഴിക്കോട് ജില്ലക്കാരിയും സൊകാര്യ സ്കൂൾ അധ്യാപികയുമായ സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് ആക്രമത്തിൽ പരിക്കേറ്റത്. സുമിയും ഷബയും സ്കൂട്ടറിൽ യാത്ര ചെയ്യവെ മറ്റൊരു സ്‌കൂട്ടറിൽ എത്തിയാൾ ഇവരുടെ വലത് കയ്യിൽ കത്തി കൊണ്ട് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പറയപെടുന്നു.അക്രമത്തിൽ രക്തം വന്നത് ശ്രദ്ധയിൽ പെട്ടതോടെ ഭീതിയിലായ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് വിധേയമാക്കിയതിന്...
ഹക്കീം കൂട്ടായിക്ക് എന്റെ കൂട്ടായിയുടെ സ്നേഹാദരം
കൂട്ടായി : 27 വർഷത്തെ സേവനത്തിന് ശേഷം ആകാശവാണിയിൽ നിന്നും വിരമിക്കുന്ന ഹക്കീം കൂട്ടായിക്ക് എന്റെ കൂട്ടായി കൂട്ടായ്മയുടെ സ്നേഹാദരം. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനവും ഹക്കീം കൂട്ടായിക്കുള്ള ഉപഹാര സമർപ്പണവും നിർവഹിച്ചു. ടി ബി ആർ കൂട്ടായി അധ്യക്ഷനായി. റിട്ടയേഡ് എസ്പി പി രാജു, എം അബ്ദുല്ല കുട്ടി, പി കെ അലാവുദ്ദീൻ, കമര്‍ഷ, അൻവർ മഖ്ദൂമി,സലീന ടീച്ചർ,കൂട്ടായി ബഷീർ,സലാം താണിക്കാട്,ബഷീർ താഴത്തയിൽ,താഹിർ കൂട്ടായി, ഹുസൈൻ ഈസ് പാടത്ത്, പി എ നാസർ,...
എല്‍ഡിഎഫ് കണ്‍വീനര്‍ സ്വബോധത്തോടെ സംസാരിക്കണം:
തുളസീധരന്‍ പള്ളിക്കല്‍ തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വബോധത്തോടെ സംസാരിക്കാന്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് വിടുവായത്തം പുലമ്പരുത്. സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ വിജയിച്ചത് യുഡിഎഫ് പിന്തുണയോടെയാണെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പുലിപ്പാറ വാര്‍ഡില്‍ യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് എസ്ഡിപിഐ പിടിച്ചെടുത്തത്. യുഡിഎഫിനെ പരാജയപ്പെടുത്തി നേടിയ വിജയം അവരുടെ പിന്തുണയോടെയാണെന്ന നുണ പ്രചരിപ്പിക്കാന്‍ കാണിച്ച അമിതമായ തൊലിക്കട്ടി കാണ്ടാമൃഗത്തെ...
തിരുവനന്തപുരം സി.എച്ച് സെന്റര്‍ അനക്‌സ് ആപ്പ് ലോഞ്ച് ചെയ്തു
സമാഹരണത്തിനു തുടക്കമായി തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തന വിപുലീകരണ ഫണ്ട് സമാഹരണ ക്യാമ്പയിനിന്റെ ഭാഗമായുള്ള ആപ്പിന്റെ ലോഞ്ചിങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കാന്‍സര്‍ രോഗികള്‍ക്കായി തിരുവനന്തപുരം സി.എച്ച് സെന്റര്‍ ചെയ്തു വരുന്ന സേവനം മഹത്തരവും മാതൃകാപരവുമാണെന്നും സെന്റര്‍ വിപുലീകരണത്തിനായി നടത്തുന്ന ധനസമാഹരണ കാമ്പയിന്‍ വിജയിപ്പിക്കണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. പാണക്കാട് മര്‍വ്വ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.എച്ച് സെന്റര്‍ പ്രസിഡണ്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ...