Author: Staff Correspondent (Jyobish V)

Post

ചുള്ളി എരപ്പ് ഭാഗത്ത് അറനൂറ് ലിറ്റർ വാഷ് അയ്യമ്പുഴ പോലീസ് കണ്ടെത്തി നശിപ്പിച്ചു

രവിമേലൂർ ചുള്ളി എരപ്പ്: ഉപയോഗശൂന്യമായ പാറമടയ്ക്ക് സമീപം ഇരുനൂറ് ലിറ്ററിൻ്റെ മൂന്ന് വലിയ കന്നാസുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. ഇൻസ്പെക്ടർ ‘ ടി.കെ ജോസിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ സി.ടി ഷൈജുവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ദുർഘടമായ പ്രദേശത്ത് സാഹസികമായി എത്തിയാണ് വാഷ് നശിപ്പിച്ചത്.

Post

ആന എഴുന്നള്ളപ്പ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

തിരുവന്തപുരം :ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. വിശ്വഗജ സേവാ സമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയില്‍ നടക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ബ്രൂണോ നായ്ക്ക് എതിരായ ക്രൂരതയില്‍ എടുത്ത കേസ് എങ്ങനെ ആനയിലേക്ക് എത്തിയെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

Post

യുവാവിൻ്റെ കൊലപാതകം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

രവിമേലൂർ കാലടി :മലയാറ്റൂർ കാടപ്പാറ മുണ്ടയ്ക്ക വീട്ടിൽ വിഷ്ണു (27) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത് . മലയാറ്റൂർ തെക്കിനേൻ വീട്ടിൽ സിബിൻ (28) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ വിഷ്ണുവിൻ്റെ മർദ്ദനത്തെ തുടർന്നാണ് സിബിൻ കൊല്ലപ്പെട്ടത്. ഉടനെ പ്രതിയെ കസ്റ്റഡിയിലെടുത്തു.ഇൻസ്പെക്ടർ അനിൽകുമാർ ടി മേപ്പിള്ളി , എസ്.ഐമാരായ ടി.വി സുധീർ, റെജിമോൻ ,വി.എസ് ഷിജു, പി വി ജോർജ്, സി പി ഒ എൻ.കെ നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post

സോളാർ ഫെൻസിങ് നിർമ്മാണോദ്ഘടനം മന്ത്രി കെ ശശിന്ദ്രൻ നിർവഹിക്കും

ചാലക്കുടി :ചാലക്കുടി വനം ഡിവിഷന് കീഴിൽ സോളാർ ഫെൻസിങ് സ്ഥാപിയ്ക്കുന്ന പ്രവർത്തിയുടെ നിർമ്മാണോദ്ഘടനം 13ന് വൈകീട്ട് 5 മണിയ്ക്ക് അരൂർമുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിയ്ക്കുമെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ അറിയിച്ചു. അതിരപ്പിള്ളി , പരിയാരം പഞ്ചായത്ത് പരിധികളിൽ ചാലക്കുടി പുഴയോട് ചേർന്ന്‌ കണ്ണങ്കുഴി തോട് മുതൽ വിരിപ്പാറവരെയുള്ള ദൂരം ഫെൻസിങ് സ്ഥാപിയ്ക്കുന്ന പ്രവർത്തിയാണ് ഈ ഘട്ടത്തിൽ നടത്തുന്നത്. നബാർഡ് സഹായത്തോടെ ചാലക്കുടി,...

Post

മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

തിരൂർ: മോണിംഗ് സ്റ്റാർ തിരൂരിന്റെ നേതൃത്വത്തിൽ ഉണ്ണിയാൽ ബീച്ചിൽ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. തിരൂർ പ്രസ് ക്ലബ് പ്രസിഡണ്ട് പി കെ രതീഷ് ഉദ്ഘാടനം ചെയ്തു. മോണിംഗ് സ്റ്റാർ തിരൂർ മുഖ്യ രക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. ചീഫ് ഇൻസ്ട്രക്ടർ ഈസാ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. ഷബീബ് അസോസിയേറ്റ്, കെ പി ഒ റഹ്മത്തുള്ള, സമദ് പ്ലസന്റ്, ഷാഫി റിംഗ്സ്, വി കെ റഷീദ്, സജയ് മാസ്റ്റർ, വികെസി അബ്ദുറഹ്മാൻ, അഡ്വ: റാഫല്ലോ...

Post

പോലീസുക്കാരുടെ കൃത്യ നിർവഹണം തടസപ്പെടുതിയ ഗുണ്ട റിമാൻഡിൽ

കൊടകര: തൃശ്ശൂർ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശ പ്രകാരം കൊടകര പോലീസ് സ്റ്റേഷൻ പരിധികളിൽ പട്രോളിഗ് നടത്തി വരവെ ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് രാത്രി 07.45 മണിയോടെ കൊടകരയിലെ കല്ലട ബാറിൽ ഒരാൾ അമിതമായി മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ കൊടകര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുരേഷ്.ഇ.എ, എ.എസ്.ഐ ഗോകുലൻ, സിവിൽ പോലീസ് ഓഫീസർ സിജു എന്നിവരെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാട്ടൂർ മുനയം സ്വദേശിയായ...

Post

ഓട്ടോറിക്ഷാക്കാരനെ ആക്രമിച്ച് പണവും മൊബൈലും മോഷ്ടിച്ച കേസിലെ പ്രതി റിമാന്റിലേക്ക്‌

വലപ്പാട്:ഇക്കഴിഞ്ഞ മാർച്ച് 14-ാം തീയ്യതി വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ നാട്ടിക പളളിയുടെ സമീപത്ത് വച്ച് രാത്രി 11 മണിക്ക് സവാരി വന്നതിൻെ്റ വാടക ഓട്ടോ ഡ്രൈവറായ അഴീക്കോട്, എറിയാട് ദേശത്ത് കരിപ്പാക്കുളം വീട്ടിൽ അംജദ് (47 വയസ്സ്) ചോദിച്ചതിൻെ്റ വിരോധത്താൽ അംജിദിനെ മുഖത്ത് കൈകൊണ്ട് ഇടിക്കുകയും കലിങ്കല്ല് കഷ്ണം കൊണ്ട് തലയുടെ ഇടത് വശത്ത് ഇടിക്കുകയും പോക്കറ്റിൽ നിന്നും 15000/- രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും തട്ടിപ്പറിച്ചെടുത്തു കൊണ്ടു പോകുകയും ചെയ്ത...

Post

38 മത് ദേശീയ ഗെയിംസിൽ മെഡൽ നേടിയവരെ അനുമോദിച്ചു

മഞ്ഞപ്ര :ഉത്തരാഖണ്ഡിൽ വച്ച് നടന്ന 38 മത് ദേശീയ ഗെയിംസിൽ വോളിബോളിൽ സ്വർണ്ണം നേടിയഅമൽ കെ തോമസ് നെറ്റ് ബോളിൽ വെള്ളിമെഡൽ നേടിയ ജോസ് മോൻ എന്നിവർക്ക് മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ആദരവ് നൽകി.മഞ്ഞപ്ര ചന്ദ്രപ്പുര കവലയിൽ നിന്ന് കവലയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കായിക താരങ്ങളെ പഞ്ചായത്തിലേക്ക് ആനയിച്ചു തുടർന്ന് നടന്ന സ്വീകരണസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സലകുമാരി വേണു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി ഇടശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൻ്റെ ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

Post

നാല് കിലോ കഞ്ചാവുമായി ‘യുവാവ് പിടിയിൽ

കൊല്ലം :കൊല്ലം ആലുംമൂട് പുത്തൻ വിളയിൽ റഷീദ് (28)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും നെടുമ്പാശേരി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ നായത്തോടു നിന്നുമാണ് ഇയാളെ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസിനോട് പറഞ്ഞു. ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന. കിലോയ്ക്ക് മുപ്പതിനായിരം രൂപയ്ക്കായിരുന്നു കച്ചവടം. ബാഗിൽ പേപ്പറിൽ പൊതിഞ്ഞ് രണ്ട് പായ്ക്കറ്റുകളിലാക്കിയാണ് ഇയാൾ സൂക്ഷിച്ചിരുന്നത്. ടാക്സി ഡ്രൈവറാണ് റഷീദ്. ഡി...