Author: Staff Correspondent (Jyobish V)

Post

കലാഭവൻ മണിയുടെ സഹോദരി അമ്മിണി രാമൻകുട്ടി അന്തരിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വെള്ളക്കാട്ട് ആനക്കച്ചിറ വീട്ടിൽ പരേതനായ രാമൻകുട്ടി ഭാര്യ അമ്മിണി ( 77 ) അന്തരിച്ചു.( പരേതനായ പ്രശസ്ത സിനിമാതാരം കലാഭവൻ മണിയും. കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസർ ആർ എൽ വി രാമകൃഷ്ണൻ സഹോദരങ്ങളാണ് )മക്കൾ ബേബി. ഗീത. ഹരി ( സെക്രട്ടറി സിപി ഐ( എം ) വെള്ളക്കാട്ട് ബ്രാഞ്ച്. മുൻ സെക്രട്ടറിഹാഷ്മി കലാവേദി & വായനശാല. ഗ്രന്ഥശാല പ്രവർത്തകൻ )മരുമക്കൾ സുബ്രൻ. ബാബു. സ്മിത. സംസ്കാരം...

Post

കിഴുപറമ്പ് തേക്കിൻ ചുവട്ടിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ

അരീക്കോട് : കിഴുപറമ്പ് തേക്കിൻ ചുവട്ടിൽ എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ. ഊർങ്ങാട്ടീരി പൂവത്തിക്കൽ പൂളക്ക ചാലിൽ അറബി അസീസ്, എടവണ്ണ മുണ്ടേങ്ങര കൈപ്പഞ്ചേരി ഷമീർ ബാബു എന്നിവരെയാണ് 196 ഗ്രാം എംഡി എം എയുമായി അരീക്കോട് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്ന് വിൽപ്പനക്കായി എത്തിച്ച എംഡി എം എ കൈമാറാൻ ഒരുങ്ങുന്ന സമയത്താണ് വില്പനക്കാരനെയും വാങ്ങിക്കാൻ വന്നവനെയും പോലീസ് പിടികൂടുന്നത് . ദിവസങ്ങളായി...

Post

കൊടകര കുഴല്‍പ്പണം: ഇഡി കണ്ടെത്തല്‍ ബിജെപി നേതാക്കൾക്ക് കവചമൊരുക്കാൻ

പത്തനംതിട്ട: കൊടകര കുഴല്‍പ്പണം ബിജെപിക്കുള്ളതല്ലെന്ന ഇഡിയുടെ കണ്ടെത്തല്‍ വിചിത്രമാണെന്നും ഇഡി ബിജെപി നേതാക്കൾക്ക് കവചമൊരുക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി ആർ സിയാദ്. പാർട്ടി ദേശീയ പ്രസിഡൻ്റ് എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡി നടപടിയിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി ടൗൺ ഹാളിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി...

Post

ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സമൂഹംമുന്നേറണം : ഇസ്ലാഹി തസ്കിയത്ത് സംഗമം

തിരൂർ: യുവാക്കളിൽഅക്രമ വാസനകൾ വർധിക്കുന്ന സാഹചര്യത്തിൽ ധാർമിക മൂല്യങ്ങളിൽ ഉയർത്തിപ്പിടിച്ച്സമൂഹം മുന്നേറണമെന്ന് ഇസ്ലാഹി തസ്കിയത്തി സംഗമം ആവശ്യപ്പെട്ടു.റമദാനിന്റെ ചൈതന്യം വരും മാസങ്ങളിലും കാത്തു സൂക്ഷിക്കാൻ വിശ്വാസികൾക്ക് കഴിയണെമെന്നും വിശുദ്ധ ഖുർആൻ പഠനം ജനകീയമാക്കണെമെന്നും സംഗമം ആവശ്യപ്പെട്ടു. റമളാനിലൂടെ റയ്യാനിലേക്ക് എന്ന പ്രമേയത്തിൽ ഐ എസ് എം തിരുർ മണ്ഡലം കമ്മറ്റി ഉണ്യാൽ സിറ്റി പ്ലാസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമം നിറമരതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായീൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.കെ എൻ എം മർക്കസുദ്ദഅവ തിരുർ മണ്ഡലം...

Post

സൗഹൃദസംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

തിരുവനന്തപുരം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖരുടെ സംഗമമായി മാറി. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍, മുന്‍ മന്ത്രിമാരായ നീലലോഹിത ദാസന്‍ നാടാര്‍, വി എസ് ശിവകുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, കെപിസിസി ന്യൂനപക്ഷ സെൽ വൈസ് ചെയർമാനും ജമാഅത്ത് കൗൺസിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റുമായ ഹാരിസ്, വിളപ്പിൽ രാധാകൃഷ്ണൻ(സിപിഐ സംസ്ഥാന കൗൺസിൽ...

Post

പരപ്പനങ്ങാടി പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി 3 കോടി നീക്കി വെച്ചു

പരപ്പനങ്ങാടി :പുതിയ ബസ്റ്റാന്റ് നിർമ്മാണത്തിന് ഊന്നൽ നൽകി കൊണ്ട് പരപ്പനങ്ങാടി നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിൽ വെച്ച് ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി സാഹിദയാണ് ബജറ്റ് അവതരിപ്പിച്ചത്. പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി 3 കോടി നീക്കി വെച്ചു. യുവാക്കളിൽ കായികശേഷി വളർത്തിയെടുക്കാൻ തയ്യാറാക്കിയ നഹാസാഹിബ് സ്റ്റേഡിയത്തിൻ് നവീകരണം, വിവിധ ഏരിയകളിലെ നഗര സൗന്ദര്യവൽകരണം, ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സ്പെഷ്യൽ സ്കൂൾ നിർമ്മാണം,...

Post

കടലുണ്ടി കൊടപാളിയിൽ ഓടുന്ന ട്രാവലറിന്ന് തീ പിടിച്ചു

പരപ്പനങ്ങാടി: കടലുണ്ടി റോഡിലെ കൊടപാളിയിൽ ഓടുന്ന ട്രാവലറിന് തീപ്പിടിച്ചു.അഗ്നി രക്ഷാ സേനയും നാട്ടുകാരും തീ അണച്ചു.ആളപായമില്ല.എ സി യിൽ നിന്നാണ് തീപടർന്നത്. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ട്രാവലർ. പന്ത്രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 26/3/25 ന് 11.50 മണിക്ക് പരപ്പനങ്ങാടി കോഴിക്കോട് റോഡിൽ കൊടപ്പാളി എന്ന സ്ഥലത്ത് വച്ച് കോഴിക്കോടു നിന്നും കൊച്ചിയിലേക്ക് പോകുന്ന ട്രാവലർ KL 08 BJ 5736 വാഹനത്തിന് തീപിടിച്ചതായി സന്ദേശം ലഭിച്ചതിനെ തുടർന്ന് താനൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ശ്രീ....

Post

കൊച്ചി മെട്രോറെയിൽ സർവ്വീസ് ചാലക്കുടി വരെ നീട്ടണ്ണം

കൊച്ചി :കൊച്ചി മെട്രോറെയിൽ സർവ്വീസ് ചാലക്കുടി വരെ നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കണമെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. പ്രതിവർഷം 30 ലക്ഷത്തോളം സഞ്ചാരികൾ എത്തിച്ചേരുന്ന അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രവും കൊരട്ടി ഇൻഫോപാർക്ക് ഉൾപ്പടെയുള്ളവ കേന്ദ്രീകരിയ്ക്കുന്ന ചാലക്കുടി കൊച്ചി മെട്രോയുടെ ഉപഗ്രഹനഗരമായി വികസിച്ചുകൊണ്ടരിക്കുകയാണെന്നും ഈ പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത് നാടിൻറെ വികസനത്തിന് സഹായകരമാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

Post

മാലിന്യമുക്ത കൊരട്ടി ദേശീയ പാതയോരം മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

രവിമേലൂർ കൊരട്ടി. കൊരട്ടി പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന മുരിങ്ങൂർ മുതൽ പൊങ്ങം വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളും മെഗാ ശുചികരണ യജ്ഞം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ അണിനിരന്ന മെഗാ ശുചീകരണ യജ്ഞം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് അധ്യക്ഷത...

Post

ഒരു ഗ്രാം എംഡിഎംഎ യുമായി രണ്ട് പേർ പിടിയിൽ

പെരുമ്പാവൂർ :തണ്ടേക്കാട് വിളക്കത്ത് വീട്ടിൽ ജുബൈർ (26), പോഞ്ഞാശേരി ചെമ്പാരത്ത് കുന്ന് തെക്കേ വടായത്ത് വീട്ടിൽ അജ്മൽ (25) എന്നിവരെയാണ്പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി പോഞ്ഞാശ്ശേരി പട്ടിപ്പാറ ഭാഗത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്കൂട്ടറിൽ കറങ്ങി നടന്ന് വിൽപ്പന നടത്തിവരികയായിരുന്നു.. കുറച്ചുനാളുകളായി അന്വേഷണ സംഘത്തിൻറെ നിരീക്ഷണത്തിൽ ആയിരുന്നു. രാത്രികാലങ്ങളിൽ ചെറിയ പായ്ക്കറ്റുകളിലാക്കിയായിരുന്നു കച്ചവടം.പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ...