മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് നഗരസഞ്ചയം പദ്ധതിയിൽ ഒരു കോടി രൂപ വകയിരുത്തി നവീകരിക്കുന്ന ചെറിയമുണ്ടം പഞ്ചായത്തിലെ കാന്തളൂർ മണ്ണാത്തിപ്പാറ തലക്കടത്തൂർ തോടിന്റെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവ്വഹിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ ബംഗ്ലാംകുന്ന് മീശപ്പടി റോഡിൽ കാന്തളൂർ മുതൽ മണ്ണാത്തിപ്പാറ തലകടത്തൂർ തോട് വരെ ഇരു സൈഡിലും പാർശ്വഭിത്തികൾ കെട്ടി തോട് സംരക്ഷിക്കുക വഴി പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും ജലസ്രോതസ്സ് സംരക്ഷിക്കാനും പദ്ധതി നടപ്പിലാക്കുക വഴി സാധിക്കും. രണ്ട് മാസത്തിനുള്ളിൽ...
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സനീഷ്‌കുമാർ ജോസഫ് എം എൽ എ കത്ത് നൽകി
ചാലക്കുടി:ജനവാസമേഖലകളിലിറങ്ങിയ പുലിയെ ലൊക്കേറ്റ് ചെയ്ത് മയക്കുവെടി വച്ച് പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് സനീഷ്‌കുമാർ ജോസഫ് എം എൽ എ കത്ത് നൽകി. മൂന്നാഴ്ചയിലേറെയായി പുലി ജനവാസ മേഖലയിൽ കറങ്ങിനടക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാണെന്നും തിരച്ചിലിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമായി നിയോഗിച്ചിട്ടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്നും എം എൽ എ കത്തിൽ ചൂണ്ടികാണിച്ചു. കൊരട്ടി പഞ്ചായത്ത് ചാലക്കുടി നഗരസഭ, കാടുകുറ്റി പഞ്ചായത്ത് തുടങ്ങിയ...
വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമല്ല, അതിന് അക്യൂപങ്ചര്‍ ചികിത്സയുമായി ബന്ധമില്ല
മലപ്പുറം :ജില്ലയിലെ വീട്ടിലെ പ്രസവങ്ങള്‍ മഹാ അപരാധമായി പ്രചരിപ്പിച്ച് ജില്ലയേയും അംഗീകൃത ചികിത്സാ ശാസ്ത്രശാഖയായ അക്യൂപങ്ചറിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്ന് ഇന്ത്യന്‍ അക്യൂപങ്ചര്‍ പ്രാക്ടീഷനേഴ്‌സ് അസോസിയേഷന്‍ (ഐ.എ.പി.എ). മലപ്പുറം :വീട്ടിലെ പ്രസവങ്ങള്‍ കുറ്റകൃത്യമോ നിയമപരമായി പാടില്ലാത്തതോ അല്ല. പഴയ കാലത്ത് നമ്മുടെ നാട്ടില്‍ പ്രസവങ്ങള്‍ വീട്ടില്‍ വന്ന് എടുത്തിരുന്നത് നഴ്‌സുമാരും നാട്ടിലെ വയറ്റാട്ടികളുമായിരുന്നു. അടുത്ത കാലത്താണ് എല്ലാ പ്രസവവും ആശുപത്രിയില്‍ വെച്ചുതന്നെ വേണമെന്ന് ആരോഗ്യവകുപ്പും അലോപ്പതി ഡോക്ടര്‍മാരും നിര്‍ബന്ധപൂര്‍വ്വം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. സാമ്പത്തിക ചൂഷണം മാത്രമായിരുന്നു ഈ...
ലൗലി ഹംസ ഹാജിയെ ഹംസ കൂട്ടായ്മ അനുസ്മരിച്ചു
കോട്ടക്കൽ: കോട്ടക്കൽ അരീക്കൽ സിറ്റിയിൽ മാമ്പറ്റ ഹംസാജിയുടെ വീട്ടിൽ ചേർന്ന ഹംസ കൂട്ടായ്മ കഴിഞ്ഞ ദിവസം നിര്യാതനായ ലൗലി ഹംസ ഹാജിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഹംസ കൂട്ടായ്മയുടെ രൂപീകരണത്തിന് നേതൃത്വം നൽകുകയും വ്യാപാരികളെ സംഘടിപ്പിക്കാനും പൊതുപ്രവർത്തന രംഗത്തും സജീവമായ ഇടപെടലും നേതൃത്വം നൽകിയ ലൗലി ഹംസഹാജിയുടെ സേവനം വിലപ്പെട്ടതാണെന്നും അദ്ദേഹത്തിന് വിയോഗം കൂട്ടായ്മക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്നും യോഗം വിലയിരുത്തുകയും നിയന്ത്രിവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ബന്ധുക്കൾക്കും ബന്ധപ്പെട്ടവർക്കും അനുശോചനം അറിയിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ...
ഉംറ വിസക്കാർ ഏപ്രിൽ 29 നകം മടങ്ങണം; ലംഘനത്തിന് ഒരു ലക്ഷം മുതൽ പിഴ”
അക്ബർ പൊന്നാനി- ജിദ്ദ: നിലവിൽ തീർത്ഥാടന വിസയിലെത്തി രാജ്യത്ത് കഴിയുന്നവർ അവിടെ നിന്ന് നിർബന്ധമായും തിരിച്ചു പോകേണ്ട അവസാന തിയതി സൗദി അറേബ്യ പ്രഖ്യാപിച്ചു. ഹജ്ജിന്റെ മുമ്പുള്ള മാസമായ ദുൽഖഅദ ഒന്ന് – അതായത്, ഏപ്രിൽ 29 ആണ് ഇതിനായി സൗദി ഹജ്ജ് – ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ളത്. ഈ തീയതിക്ക് ശേഷം തീർത്ഥാടകർ സൗദിയിൽ തങ്ങുന്നത് നിയമ ലംഘനം ആയി കണക്കാക്കുമെന്നും അത്തരക്കാർ നിയമ നടപടികൾക്ക് വിധേയരായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഇത് സംബന്ധിച്ച പിഴ ഒരു...
വഖഫ് നിയമത്തിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും
കോഴിക്കോട് : മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻ്റും, എസ്.ഐ.ഒ കേരളയും ചേർന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ്, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി അൻഫൽ ജാൻ എന്നിവർ സംയുക്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2025 ഏപ്രിൽ 09 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. വഖഫ്...
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം, പോലീസ് നിലപാടിൽ ദുരൂഹത
മലപ്പുറം: ജില്ലയെ ഒന്നടക്കം ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന പോലീസ് നിലപാടിൽ ദുരൂഹതയുണ്ടെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആരോപിച്ചു. വർഷങ്ങളായി മലപ്പുറം ജില്ലക്കെതിരെ സംഘപരിവാർ ഉയർത്തുന്ന വ്യാജ ആരോപണത്തെ പിന്തുണക്കുന്ന വെള്ളാപ്പള്ളിയുടെ ആക്ഷേപങ്ങൾക്കെതിരെ രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തെ പ്രമുഖർ രംഗത്ത് വരികയും നിരവധി പരാതികൾ ലഭിക്കുകയും ചെയ്തിട്ടും ഒരു പെറ്റി കേസ് പോലും എടുക്കാൻ വകുപ്പില്ലെന്ന പോലീസിന്റെ വിചിത്രമായ കണ്ടെത്തൽ സാധാരണക്കാർക്ക് പോലീസിലുള്ള വിശ്വാസം തകർക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി...
ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ്
ചാലക്കുടി – മേലൂർ,സിഐടിയു മേലൂർ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. (സിഐടിയു) ചാലക്കുടി ഏരിയ പ്രസിഡന്റ് കെ പി തോമസ് ഉദ്ഘാടനം ചെയ്തു, Dr എസ്തർ വിഷ്ണു മുഖ്യപ്രഭാഷണം നടത്തി. എം എസ് സുനിത (മേലൂർ പഞ്ചായത്ത് പ്രസിഡന്റ്) , പി ഓ പൊളി (വൈസ് പ്രസിഡന്റ്).സിപിഐ(എം)ഏരിയ കമ്മിറ്റി അംഗങ്ങളായ പി പി ബാബു, എം എം രമേശൻ, സിഐടിയു ഏരിയ കമ്മിറ്റി അംഗങ്ങളായ പി ആർ ബിബിൻ രാജ്, പി വി.ഷാജൻ...
പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ റിമാന്റിൽ
കൊരട്ടി : പ്രായ പൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിന് കൊരട്ടി മാമ്പ്ര സ്വദേശിയായ ശങ്കരൻ കുന്നിൽ വീട്ടിൽ ജോഷി 62 വയസ്സ് എന്നയാളെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്.
വഖ്ഫ് ഭേദഗതി നിയമം അംഗീകരിക്കില്ല:എസ്.ഡി.പി.ഐ
ആര്‍എസ്എസ്സിന്റെ വംശീയ ഉന്മൂലന ലക്ഷ്യം. പരപ്പനങ്ങാടി : ആര്‍എസ്എസ്സിന്റെ വംശീയ ഉന്മൂലന ലക്ഷ്യം അടിസ്ഥാനമാക്കി തയ്യാറാക്കിയ വഖ്ഫ് ഭേദഗതി ബില്ല് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ.എസ്.ഡി.പി. ഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിക്ക് കീഴിൽ പരപ്പനങ്ങാടി റെയിൽവേസ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പരപ്പനങ്ങാടി സ്റ്റേഡിയം പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് റെയിൽവെസ്റ്റേഷൻ ഗൈറ്റിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ മാർച്ച് എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻ്റെ...