Author: Staff Correspondent (Jyobish V)

Post

മക്കയിൽ ഐ സി എഫ് – ആർ എസ് സി ഹജ്ജ് വളണ്ടിയർ കോർ രൂപവൽകരിച്ചു

മക്ക: ജൂൺ ആദ്യപകുതിയിൽ അരങ്ങേറുന്ന ഈ വർഷത്തെ വിശുദ്ധ ഹജ്ജിൽ പങ്കെടുക്കുന്ന തീർത്ഥാടകരെ സേവിക്കുന്നതിനായി ഐ സി എഫ്, ആർ എസ് സി നേതൃത്വത്തിൽ വാദിസലാം ഹാളിൽ ചേർന്ന സംഗമത്തിൽ H V C 2025 കോർ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 2025 കോർ കമ്മറ്റി അംഗങ്ങളായി ടി എസ് ബദറുദ്ധീൻഅൽ ബുഖാരിതങ്ങൾ , അഷ്‌റഫ് പേങ്ങാട് , മുഹമ്മദ് മുസ്‌ലിയാർ (സ്റ്റെയറിങ് കമ്മിറ്റി ) അബ്ദുനാസർ അൻവരി (ചെയർമാൻ ) ഹനീഫ അമാനി (വൈസ് ചെയർമാൻ )...

Post

വൈരങ്കോട് നവജീവൻ വിദ്യാ ദീപം ഗ്രാമീണ ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു

അന്താരാഷ്ട്ര പുസ്തക ദിനം തിരുന്നാവായ : ഗ്രാമീണ ജനതയെവായന ശീലം വളർത്തുന്നതിനു വേണ്ടി വൈരങ്കോട് നവജീവൻ വിദ്യാ ദീപം വിപുലമായ ഗ്രാമീണ ഗ്രന്ഥാലയം ഒരുക്കുന്നു.അന്താരാഷ്ട്ര പുസ്തക ദിനത്തിൻ്റെ ഭാഗമായി ഗ്രന്ഥാലയത്തിൻ്റെ ഭാരവാഹികൾപുസ്തകങ്ങൾ ശേഖരിച്ചു തുടങ്ങി. പുസ്തക ശേഖരണ ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ പുസ്തകങ്ങൾ സമ്മാനിച്ചു നിർവഹിച്ചു. സമൂഹത്തിലെ വിവിധ മേഖലയിലുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമാണ് പുസ്തകൾ ശേഖരിക്കുന്നത്. നവജീവൻ നവ കലാകേന്ദ്രത്തിലെത്തുന്നവർക്കും വിദ്യാർത്ഥികൾപൊതു ജനങ്ങൾ എന്നിവർക്ക് ലൈബ്രറി ഉപയോഗപ്പെടുത്താം....

Post

മന്ത്രിസഭാ വാര്‍ഷികാഘോഷത്തിന് 100 കോടി ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി

തൃശൂര്‍: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുമ്പോഴും 100 കോടി രൂപ ധൂര്‍ത്തടിച്ച് മന്ത്രിസഭാ വാര്‍ഷികം ആഘോഷിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ പോലും യഥാസമയം കൊടുത്തുവീട്ടുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമായി പറയുന്ന സര്‍ക്കാരാണ് കോടികള്‍ ധൂര്‍ത്തടിക്കുന്നത്. കാലിയായ ഖജനാവ് നിറയ്ക്കാന്‍ നികുതിയും ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുന്ന സര്‍ക്കാരിന്റെ വാര്‍ഷിക മാമാങ്കം പ്രതിഷേധാര്‍ഹമാണ്. ആഘോഷങ്ങള്‍ക്ക് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാനായി മാത്രം 20.71 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. എന്റെ...

Post

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദ്വിദിന സൗദി സന്ദർശന ചർച്ചകൾ പുരോഗമിക്കുന്നു

ഇന്തോ – സൗദി ഊർജ മേഖലയിലെ സഹകരണത്തിന് ഊർജിത നീക്കങ്ങൾ; സംയുക്ത വൈദ്യുതി ഗ്രിഡുകൾ, റിഫൈനറികൾ, പെട്രോകെമിക്കൽ എന്നിവയിൽ സാധ്യതാ പഠനങ്ങൾ ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദ്വിദിന സൗദി സന്ദർശനത്തിലെ ചർച്ചകൾ പുരോഗമിക്കുന്നു. ഇതുവരെയുള്ള ചർച്ചകളിൽ ഊർജ രംഗത്തെ പരസ്പര സഹകരണവും സംയുക്ത പദ്ധതികളും സംബന്ധിച്ച പഠനം, ധാരണ എന്നിവ ഉൾപ്പെടുന്നതായാണ് വിവരം. ഇരു രാജ്യങ്ങൾക്കുമിടയിൽ പെട്രോകെമിക്കൽ രംഗത്തെ സംയുക്ത സംരംഭങ്ങളും കാൽവെപ്പുകളും സംബന്ധിച്ച സാധ്യതാ പഠനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു. ചൊവാഴ്ച കാലത്ത് ജിദ്ദയിൽ വിമാനമിറങ്ങുന്ന...

Post

ബസ് ഡ്രൈവർ ട്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു

അങ്കമാലി:ഒറ്റ കൈ കൊണ്ട് പൊതു ഗതാഗത സംവിധാനം കൈകാര്യം ചെയ്യുന്ന ഈ മിടുക്കൻ, MC റോഡിലെ ഏറ്റവും തിരക്ക് കുറവുള്ള അങ്കമാലി – കാലടി റൂട്ടിൽ ഓടുന്ന ഒരു പ്രൈവറ്റ് ബസ്സ് ഡ്രൈവർ ആണ്.No എൻട്രി ബോർഡ്‌ വച്ചിരിക്കുന്ന വഴിയിലൂടെ ഓടുക,പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുക,കളിയാക്കുക, stop നോക്കാതെ അവർക്ക് തോന്നുന്ന സ്ഥലത്ത് ആളെ ഇറക്കി വിടുക. പ്രതികരിക്കുന്നവരെ സ്റ്റോപ്പിൽ നിന്നു പോലും ബസിൽ കയറ്റാതെ ഇരിക്കുക,ബസിൽ വച്ച് അപമാനിക്കുക, നിർബന്ധിച്ച് ബസിൽ നിന്ന് ഇറക്കി വിടാൻ ശ്രമിക്കുക, സീബ്ര...

Post

ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന് എറണാകുളം ജില്ലാ ആസൂത്രണ സമിതി ബെസ്റ്റ് അവാർഡ്.

ശ്രീമൂലനഗരം :എറണാകുളം ജില്ല ആസൂത്രണ സമിതിയുടെ ബെസ്റ്റ് അവാർഡ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന്. 2024 – 25 സാമ്പത്തിക വർഷത്തിൽ 100% പദ്ധതി വിഹിതം ചെലവഴിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആസൂത്രണ സമിതി ഏർപ്പെടുത്തിയിട്ടുള്ള ബെസ്റ്റ് അവാർഡ് ആണ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയത്. കളക്ടറേറ്റിൽ കൂടിയ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ വച്ച് ജില്ലാ കളക്ടറുടെയും ആസൂത്രണ സമിതി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ മനോജ് മൂത്തേടൻ അവർകളിൽ നിന്നും ഗ്രാമപഞ്ചായത്ത്...

Post

മാപ്പിളമാര്‍ കേരളത്തിലെ ആദ്യ സാക്ഷരസമുദായം: എം ശ്രീനാഥൻ

മലപ്പുറം: മാപ്പിളമാരാണ് കേരളത്തിലെ ആദ്യ സാക്ഷര സമുദായമെന്ന് ഡോ. എം ശ്രീനാഥന്‍. ഏപ്രില്‍ 16,17 തിയ്യതികളില്‍ ബുക്പ്ലസ് പബ്ലിഷേഴ്സും മലപ്പുറം ഗവണ്‍മെന്റ് കോളേജ് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച അറബിമലയാളം ദ്വിദിന സഹവാസക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാപ്പിള പഠന പരമ്പരയുടെ ഭാഗമായി ബുക്പ്ലസ് പ്രസിദ്ധീകരിക്കുന്ന ‘അറബിമലയാളം: ഭാഷ, സാഹിത്യം, സംഗീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പുസ്തകം എം ശ്രീനാഥന്‍ പ്രകാശനം ചെയ്തു. മലപ്പുറം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗീതാ നമ്പ്യാര്‍...

Post

കേരളാ മാപ്പിള കലാ ആക്കാദമി തിരൂർ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ചെയർമാൻ – ഇബ്രാഹിം ഹാജിപ്രസിഡന്റ്:ഷാഫി സബ്ക്ക സീനിയർ വൈസ് പ്രസി:അയ്യൂബ് ആലുക്കൽ വൈസ് പ്രസിഡന്റുമാർ :ഹഫ്‌സത്ത് തിരൂർഅനീഫ PKPK നാസിക്ക്ഷഹീൻ മംഗലംഎന്നിവരെയും ജനറൽ സെക്രട്ടറിമുജീബ് കൂട്ടായിഓർഗാനൈസ് സെക്രട്ടറി-ഷെരീഫ് കൂട്ടായിസെക്രട്ടറിമാർമനാഫ് പൂന്തലഷബീറലി റിദം മീഡിയറാഷിദ് മംഗലംകബീർ കൊടപ്പനക്കൽട്രഷറർ സമദ് PVപ്രോഗ്രാം കോഡിനേറ്റർ ഫൈസൽ കന്മനംമീഡിയ കോഡിനേറ്റർ- ഷാഫി കുന്നത്ത്എന്നിവരെ തിരഞ്ഞെടുത്തു.. തീരുർ സംഗം ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ അസീസ് മാവുംകുന്ന് അധ്യക്ഷത വഹിച്ചു.ഇസ്മായിൽ മാസ്റ്റർ, ജലീൽ മാസ്റ്റർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Post

ഒഎംഎ സലാമിന്റെ പരോള്‍ എന്‍ഐഎയുടെ പ്രതികരണം തേടി ഹൈക്കോടതി

പോപുലർ ഫ്രണ്ട് മുൻ നേതാവ് ഒഎംഎ സലാം സമർപ്പിച്ച പരോ പരോൾ അപേക്ഷയിൽ എൻഐഎയുടെ പ്രതികരണം തേടി ഡൽഹി ഹൈക്കോടതി. അപകടത്തിൽ മരിച്ച മകളുടെ ഒന്നാം ചരമവാർഷികവേളയിലാണ് ഒഎംഎ സലാം പരോൾ തേടി കോടതിയെ സമീപിച്ചത്. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായി 2022ലാണ് എൻഐഎ ഒഎംഎ സലാമിനെ അറസ്റ്റ് ചെയ്‌തിരുന്നത്. ഒഎംഎ സലാമിന്റെ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന മകൾ സട്ടർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. മകളുടെ സംസ്കാരച്ചടങ്ങിനായി സലാമിന് മുമ്പ് ഏതാനും ദിവസത്തെ പരോൾ ലഭിച്ചിരുന്നു. ഒരുദിവസവും...

Post

പോലീസിനെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ചെങ്ങമനാട്: പോലീസിനെ ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കുന്നുകര മണവാളൻ വീട്ടിൽ ജിൻസൻ (37) നെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് പുതുവാശേരി ഭാഗത്താണ് സംഭവം. നാട്ടുകാർ തടഞ്ഞ് വച്ച പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിന് പോലീസ് ജീപ്പിലേക്ക് കയറ്റിയപ്പോൾ പോലീസുദ്യോഗസ്ഥനെ കഴുത്തിന് വട്ടം പിടിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.