Author: Staff Correspondent (Jyobish V)

Post

റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു

തൃശ്ശൂർ :തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. പടിഞ്ഞാറെ കവാടത്തിൽ പുതിയ നിരക്കുകൾ മെയ് ആദ്യവാരത്തിൽ നിലവിൽ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാർക്കിങ് നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകൾ. സൈക്കിൾ, 2 ചക്ര വാഹനം, 3/4 ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീക്രമത്തിൽ, വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാർക്കിങ് നിരക്കുകൾ ഇനി പറയും...

Post

കേരള മാതൃകയിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടകയിലും നടപ്പിലാക്കണം

ബാംഗ്ലൂർ: കേരള മാതൃകയിലുള്ള പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടക സംസ്ഥാനത്തിലും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യയിലെ മുതിർന്ന മാധ്യമ പ്രവർത്തകർ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിവേദനം സമർപ്പിച്ചു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു നിവേദനം നൽകിയത്. കേരളത്തിൽ മാധ്യമ പ്രവർത്തകർക്ക് പ്രതിമാസം 11000 രൂപയാണു പെൻഷൻ നൽകുന്നതെന്നും എഡിറ്റോറിയൽ വിഭാഗത്തിലും റിപ്പോർട്ടിങ്ങിലും പ്രൂഫ് വിഭാഗത്തിലും പ്രവർത്തിക്കുന്നവർക്ക് പെൻഷൻ നൽകുന്നുണ്ടെന്നും ഇതിനായി സമഗ്രമായ പെൻഷൻ പദ്ധതി നിലവിലുണ്ടെന്നും ഇപ്പോൾ 972 പേർക്ക് പെൻഷൻ ലഭിക്കുന്നുണ്ടെന്നും കർണ്ണാടക മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ നിവേദക സംഘത്തിനു...

Post

എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു

എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു. തിരൂർ. നിറമരുതൂർ പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന എം.കെ. ഹംസ മാസ്റ്ററെ പഞ്ചാര മൂല സി എച്ച് സെൻറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ചക്കരമൂല ഉമറുൽ ഫാറൂഖ് മദ്രസ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം പബ്ലിക് റിലേഷൻ വകുപ്പ് മുൻ ജോയിൻറ് ഡയറക്ടർ പി. എ .റഷീദ് ഉദ്ഘാടനം ചെയ്തു. അധ്യാപകനായി ജോലി ചെയ്തിരുന്ന ഹംസ മാസ്റ്റർ എല്ലാ മേഖലയിലും മാതൃകായോഗ്യനായിരുന്ന വ്യക്തിത്വമായിരുന്നുവെന്ന് റഷീദ് സാഹിബ് അഭിപ്രായപ്പെട്ടു...

Post

തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു

തിരൂർ: ലോക നഴ്സസ് ദിനം വിവിധ പരിപാടികളോടെ തിരൂർ സിറ്റി ആശുപത്രിയിൽ ആചരിച്ചു. ഡോ.കെ.ടി.ഒ.ബദർ ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ., ഡോക്ടർമാരായ ബി .ജയകൃഷ്ണൻ,ലിബി മനോജ്. ,ജാസിം, അഡ്മിനിസ്ട്രേറ്റർ മസൂദ് കൂടാത്ത്, അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ P. ജയലക്ഷ്മി, എന്നിവർ സംസാരിച്ചു. ആശുപത്രിയിലെ മുതിർന്ന നേഴ്സുമാരായ അർച്ചന അരവിന്ദ്,പുഷ്പവല്ലി K,പ്രജീഷ A,സിന്ധു തോമസ്, സ്വപ്ന T, സ്മിത P എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു....

Post

ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്‌

വംശീയ പ്രചാരങ്ങളെ തടഞ്ഞ് സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ ഡിജിറ്റല്‍ മീഡിയാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം തിരൂര്‍: രാജ്യം അടക്കിവാഴുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ ഏറ്റവും പ്രധാന വംശീയ പ്രചാരണായുധം ഡിജിറ്റല്‍ മീഡിയയാണ്. വ്യാജവാര്‍ത്തകളും പ്രകോപന മെസേജുകളും വിദ്വേഷ പ്രസംഗങ്ങളും നൊടിയിടയില്‍ വ്യാപിപ്പിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ തന്നെ സംഘ്ശക്തികള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കാനും പുതുതലമുറ മീഡിയകളിലൂടെ മാത്രമേ സാധിക്കൂ. അതിനാല്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളുടെ വംശീയ പ്രചാരണങ്ങളെ പ്രതിരോധിക്കാനും രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഡിജിറ്റല്‍ മീഡിയാ പ്രവര്‍ത്തകര്‍ പ്രത്യേക...

Post

എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു

തിരൂർ: വേനലവധി നൻമയുടെനേർവഴി കാമ്പയിൻ്റെ ഭാഗമായി എം എസ് എം തിരൂർ മണ്ഡലം സമിതി നാല് ദിവസമായി പറവണ്ണ സലഫി ക്യാമ്പസിൽ സംഘടിപ്പിച്ച വേനൽ തമ്പ് മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു.. മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പ്രമുഖരുമായി സംവധിച്ചു. സമാന സമ്മേളനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ അവാർഡുകൾ വിതരണം ചെയ്തു. എം...

Post

ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു

മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനും പട്ടിക്കാട് ജാമിഅനൂരിയ്യ അറബിക് കോളജ് സെക്രട്ടറിയുമായ കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂർക്കാട് (68) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രാത്രിയോടെ മരണപ്പെടുകയുമായിരുന്നു. സമസ്ത കേരള മദ്റസ മാനേജ്‌മെന്റ് അസോസിയേഷൻ മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറർ, എസ്.വൈ.എസ് സംസ്ഥാന പ്രവർത്തക സമിതി അംഗം, സമസ്ത പ്രവാസി സെൽ മലപ്പുറം ജില്ലാ സെക്രട്ടറി, എസ്.വൈ.എസ് ഉസ് വ ഈസ്റ്റ്...

Post

കർഷക കോൺഗ്രസ് പ്രതിഷേധിച്ചു.

തിരൂർ: ഇടത് സർക്കാറിന്റെ കർഷക വഞ്ചനക്കെതിരെ തിരൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരിലെ കൃഷി ഭവനു മുന്നിൽപ്രതിഷേധ സമരം സംഘടിപ്പിച്ചു.മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് നൗഷാദ് പരന്നേക്കാട് അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അടിയാട്ടിൽ ഗോപാലകൃഷ്ണൻ പ്രതിഷേധം ഉത്ഘാടനം ചെയ്തു.യാസർ പയ്യോളി, സി വി വിമൽകുമാർ , CK കുമാരൻ , ചെറാട്ടിൽ കുത്തീതു, EK സൈനുദ്ധീൻ എന്നിവർ സംസാരിച്ചു.നാസർപൊറൂർ, കരീം മേച്ചേരി, ആവേൻ ഉണ്ണി, മുസ്തഫ അമ്മേങ്ങര, ബാലൻ, Vഹംസ,അൻവർ...

Post

പ്രൊഫസർ കടവനാട് മുഹമ്മദ്‌ പ്രഥമ പുരസ്കാരം ഡോ. ഫസൽ ഗഫൂറിന് സമ്മാനിച്ചു

പൊന്നാനി :പൊന്നാനിയുടെ രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ അമൂല്യമായ സംഭാവനകളർപ്പിച്ച് വിട പറഞ്ഞ പൊന്നാനി എം ഇ എസ് കോളേജ് മുൻ അദ്ധ്യാപകനും എം ഇ എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന പ്രൊഫസർ കടവനാട് മുഹമ്മദ് സാറിന്റെ സ്മരണാർത്ഥം M E S Ponnani college Alumni U A E chapter (MESPA UAE) ഏർപ്പെടുത്തിയ അവാർഡ്‌ ദുബായിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് K M Trading ചെയർമാൻ K മുഹമ്മദ്‌ സാഹിബിൽ നിന്നും Dr....

Post

സൈക്കിൾ പമ്പുകൾക്കകത്ത് നിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവ് പിടികൂടി

നെടുബാശേരി :കഞ്ചാവു കടത്തിന് പുതിയ രീതി, 200 സൈക്കിൾ പമ്പുകൾക്കകത്ത് കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോയോളം കഞ്ചാവ് പിടികൂടി. മയക്കുമരുന്ന് കടത്തിയ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ...