Author: Staff Correspondent (Jyobish V)

Post

സുകൃതം പ്രകാശനം ചെയ്തു

തിരൂര്‍ : പാറയില്‍ ഫസലുവിന്റെ 33-ാമത് പ്രസിദ്ധീകരണമായ സുകൃതം ഡോ. ഖമറുന്നീസ അന്‍വര്‍ ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം. ഷാഫിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്‌നേഹവീട്ടില്‍നടന്ന ചടങ്ങില്‍ പി.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ മുനിസിപ്പല്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സലാം മാസ്റ്റര്‍, കെ.പി.ഒ. റഹ്മത്തുല്ല, ബഷീര്‍ പുത്തന്‍വീട്ടില്‍, ഡോ. സി.ആര്‍. മുഹമ്മദ് അന്‍വര്‍, വി.കെ. റഷീദ്, അബ്ദുല്‍ ഖാദര്‍ കൈനിക്കര, പി.ഐ. റൈഹാനത്ത്, മുജീബ് താനാളൂര്‍, നൗഫല്‍ തിരൂര്‍, കെ.പി. അബ്ദുല്‍ വാഹിദ്,...

Post

പരിസ്ഥിതി ദിനത്തിൽ ഫ്യുമ്മയുടെ പരിപാടികൾ ശ്രദ്ധേയമായി

കോഴിക്കോട് : ഫർണിച്ചർ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയായ ഫർണിച്ചർ മാനുഫാക്ചേഴ്സ് ആൻഡ് മർച്ചൻസ് വെൽഫെയർ അസോസിയേഷൻ (ഫ്യൂമ്മ) നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. കോഴിക്കോട് ജില്ലാ കമ്മിറ്റിയും സിറ്റി ഏരിയ കമ്മിറ്റിയും സംയുക്തമായി ചെറുവണ്ണൂർ എ ഡബ്ലിയു എച്ച് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ബോധവൽക്കരണം പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും എഡബ്ലിയുഎച്ച് സ്ഥാപനങ്ങളുടെ ഡീനും ഡയറക്ടറുമായ പ്രൊഫസർ കെ മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾമാരായ ഡോ : ഇ ടി ഷക്കീർ , ഡോ: ഐ എം ഇന്ദിര,...

Post

നിലമ്പൂര്‍ അന്തിമ സ്ഥാനാര്‍ഥി ചിത്രം ഇന്ന്; പി വി അന്‍വര്‍ പിന്‍മാറുമോ എന്ന് ആകാംക്ഷ

. 🔹നിലമ്പൂരങ്കം നിലമ്പൂർ :ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ പി വി അന്‍വര്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് സൂചന. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയ പരിധി വൈകീട്ട് മൂന്നിന് അവസാനിക്കും മുമ്പ് പി വി അന്‍വറിന്റെ നിര്‍ണായക തീരുമാനം ഉണ്ടാവുമെന്നാണ് സൂചന. പത്രിക സമര്‍പ്പിച്ച് രണ്ട് ദിവസമായിട്ടും അന്‍വര്‍ പ്രചാരണരംഗത്തേക്ക് ഇറങ്ങാത്തതാണ് ആകാംക്ഷക്ക് വഴിയൊരുക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് പിന്‍മാറുന്നു എന്ന നിലയില്‍ അന്‍വര്‍ പത്രിക...

Post

റോഡിലെ കുഴിയിൽ വീണ്ബൈക്ക് യാത്രക്കാരന് പരിക്ക്

തിരൂർ: റോഡിലെ ഭീമൻ കുഴിയിൽ വീണ് ബൈക്ക് ഓടിച്ചു പോവുകയായിരുന്ന യുവാവിന് പരിക്ക്.തലക്കടത്തൂർ മർക്കസ് സ്കൂളിനടുത്ത് (05-06-2025 വ്യാഴം) രാവിലെ ആറരയോടെയാണ് സംഭവം.ചന്ദ്രിക ദിനപത്രത്തിൻ്റെ തിരൂർ റിപ്പോർട്ടർ വി.കെ റഷീദിൻ്റെ മകൻ റബീഹ് ഫൗസ് അഹമ്മദി(19)നാണ് പരിക്കേറ്റത്.കോളേജിൽ നിന്നും പെരുന്നാൾ അവധിക്ക് നാട്ടിലെത്തുന്ന സഹോദരിയെ കൊണ്ടുവരാനായി തിരൂർ റെയിൽവെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു റബീഹ്.ഉടൻ നാട്ടുകാരും യാത്രക്കാരും ഓടിയെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.കുഴിയിൽ വീണ് ദേഹമാസകലം മുറിവ് പറ്റിയിട്ടുണ്ട്.ഇതേ കുഴിയിൽ മുമ്പും പല തവണ ബൈക്കുകാർ അപകടത്തിൽ പെട്ടിട്ടുണ്ട്.

Post

അഡ്വ: കൃഷ്ണരാജ് വോട്ട് കച്ചവടത്തിന്റെ ഇടനിലക്കാരൻ. നാഷണൽ ലീഗ്

മലപ്പുറം: സംഘപരിവാർ സഹയാത്രികനായ അഡ്വ: കൃഷ്ണരാജിനെ യു ഡി എഫ്. ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത്ഹൈകോടതിയിലെ സ്റ്റാൻറ്റിംഗ് കൗൺസിലറാക്കിയത് നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ യു ഡി എഫിന് വേണ്ടി ബി ജെ പി. വോട്ട് കച്ചവടത്തിന്റെ ഇടനില ക്കാരനാക്കാനാണെന്ന് നാഷണൽ ലീഗ് ജില്ലാ കമ്മറ്റി ആരോപിച്ചു. നിലമ്പൂരിലെ ബി ജെ പി. സ്ഥാനാർഥിയെ തന്നെ യു ഡി എഫ് സ്പോൺസർ ചെയ്തതാണ്. വഖഫ് ഭേദഗത്തി നിയമം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ കാസക്ക് വേണ്ടി ഹൈകോടതിയിൽ കേസ് വാദിക്കുന്ന അഡ്വ:...

Post

എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ആദ്യ റൗണ്ട് പര്യാടനം പൂര്‍ത്തിയായി.

നിലമ്പൂര്‍: എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ സാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യാടനങ്ങള്‍ പൂര്‍ത്തിയായി. ബുധനാഴ്ച്ച നിലമ്പൂര്‍ മുനിസിപ്പല്‍ പരിതിയിലെ വിവിധ ആളുകളെ സന്ദര്‍ശിച്ചു. ഓരോ ദിവസവും ഓരോ പഞ്ചായത്തിലെയും സമുഹത്തിന്റെ വിവിധ മേഖലയിലുള്ള മത സാമൂഹിക സംസ്‌കാരിക നേതൃത്വങ്ങളെയാണ് ആദ്യഘട്ടത്തില്‍ സന്ദര്‍ശിച്ചത്. ഓരോ പഞ്ചായത്തുകളിലേയും കുടുംബയോഗങ്ങളിലും സ്ഥാനാര്‍ത്ഥി സംസാരിച്ചു. അടുത്ത ദിവസങ്ങളില്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ ബഹുജന കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി അറിയിച്ചു.സ്ഥാനാര്‍ത്ഥി പര്യാടനത്തിന് പുറമേ പഞ്ചായത്തുകളിലെ സ്‌കോഡ് വര്‍ക്കുകള്‍ ഏകോപിപ്പിക്കുന്നതിന്...

Post

മാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കി

മലപ്പുറം: പൂര്‍വ്വകാല മാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയതായി മലപ്പുറം ഗവ. കോളെജില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. പോര്‍ച്ചുഗീസ്-ബ്രീട്ടീഷ് ഭരണകാലങ്ങളില്‍ എഴുതപ്പെട്ട പടപ്പാട്ടുകളില്‍ ദേശീയ ബോധവും, അനീതിക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജ്ജവവും നിറഞ്ഞു നില്‍ക്കുന്നതായി പ്രബന്ധാവതാരകര്‍ ചൂണ്ടിക്കാട്ടി. സീനിയര്‍ ജേര്‍ണ്ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി മലപ്പുറം ഗവ. കോളെജ് ഉറുദു ഡിപ്പാര്‍ട്ടുമെന്‍റിന്‍റെയും, പുന്നയൂര്‍ക്കുളം വി ബാപ്പു കുടുംബ സമിതിയുടെയും സഹകരണത്തോടെയാണ് മാപ്പിളപ്പാട്ടിന്‍റെ വികാസപരിണാമങ്ങള്‍ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ പ്രസിഡന്‍റ് വീക്ഷണം മുഹമ്മദ് ആദ്ധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പാള്‍...

Post

മുത്തേടത്ത് എസ്ഡിപിഐ ഓഫീസ് അതിക്രമം നടപടിയെടുക്കണം – അന്‍വര്‍ പഴഞ്ഞി

നിലമ്പൂര്‍: മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി ആവശ്യപ്പെട്ടു. ഇന്നലെ അർദ്ധരാത്രി അക്രമത്തിനിരയായ മുത്തേടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലത്തിലെ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ സജീവമായ പ്രചാരണം മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വിറളിപിടിപ്പിക്കുന്നുണ്ടതിന് തെളിവാണ് ഇത്തരം നീചപ്രവര്‍ത്തികളെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ജില്ല പ്രസിഡൻ്റിനോടൊപ്പംനേതാക്കളായ ഹമീദ് പരപ്പനങ്ങാടിമുത്തേടം നേതാക്കളായ സൈനുദ്ധീൻ,...

Post

അധ്യാപകർക്ക്നിയമന അംഗീകാരം ആവശ്യപ്പെട്ട് കെ.എസ്.ടി.യു പ്രതിഷേധ സംഗമം

തിരുന്നാവായ : കെ.എസ്.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അധ്യാപകർക്ക് നിയമന അംഗീകാരം നൽകുക, യു. ഐ.ഡി യുടെ പേരിൽ അധ്യാപക തസ്തിക നഷ്ടപ്പെടുത്താതിരിക്കുക,തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ യൂണിറ്റ് തല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കുറ്റിപ്പുറംബ്ലോക്ക് പഞ്ചായത് മുൻ മെമ്പർ ഇ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സി.കെ. നിസാർ അഹമ്മദ്അധ്യക്ഷത വഹിച്ചു. കെ എസ് ടി യു മലപ്പുറം ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജലീൽവൈരങ്കോട് മുഖ്യ പ്രഭാഷണം...

Post

വലിയ പറപ്പൂർ GMLP സ്കൂളിന് ഇരട്ടനേട്ടം

പുതിയ പാഠപുസ്തകങ്ങളുമായി കുരുന്നുകൾ എത്തുമ്പോൾ ‘ തിരുനാവായ : വലിയ പറപ്പൂർ ജി എം എൽ പി സ്കൂളിന് 2025-26 അധ്യയനവർഷത്തിൽ അസുലഭ മുഹൂർത്തം. ഒരു വിദ്യാലയത്തിലെ രണ്ട് അധ്യാപകർ ഒരേ ക്ലാസ്സിലെ വ്യത്യസ്ത വിഷയങ്ങളുടെ പാഠപുസ്തകരചന സമിതിയിൽ അംഗങ്ങളായി എന്നതിൽ അഭിമാനിക്കുകയാണ് ഈ വിദ്യാലയം. രണ്ടാം ക്ലാസ് ഭാഷ പാഠപുസ്തകം, പ്രവർത്തന പുസ്തകം, അധ്യാപക സഹായി എന്നിവയുടെ നിർമ്മാണത്തിൽ പ്രജിത.കെയും ഇതേ ക്ലാസ്സിൽ ഇംഗ്ലീഷ് പാഠപുസ്തകം, പ്രവർത്തന പുസ്തകം, അധ്യാപക സഹായി എന്നിവയുടെ നിർമ്മാണത്തിൽ അനൂപ്....