തിരൂർ :സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ മലപ്പുറം ജില്ലാ സിറ്റിംഗ് തിരൂര്‍ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്തിലെ കാരത്തൂര്‍, ഖത്തര്‍ ഓഡിറ്റോറിയത്തിലെ മാലിന്യം കത്തിച്ച് പുറന്തള്ളുന്ന ദുര്‍ഗന്ധമേറിയ പുക പരിസരവാസികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പരിസരമലിനീകരണം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓഡിറ്റോറിയം അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു....
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
സംസ്ഥാന ഭരണംഅഞ്ചാം വർഷത്തിലേക്ക് പിന്നെന്തിന് ഈ ഉപതിരെഞ്ഞെടുപ്പ്
സംസ്ഥാന ഭരണംഅഞ്ചാം വർഷത്തിലേക്ക് കടക്കുകയും ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഒരു പൊതു തെരഞ്ഞടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്യാനിരിക്കേയാണ് നിലമ്പൂരിൽ ഒരു ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെഈ ഉപതെരഞ്ഞെടുപ്പ്ഭരണതലത്തിൽ എന്തെങ്കിലും മാറ്റങ്ങളോ സ്വാധീനമോ ചെലുത്താനിടയില്ല. എന്നാൽ പോലും ജനങ്ങൾ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങളോ രാജ്യം നേരിടുന്ന വെല്ലുവിളികളോ തെരഞ്ഞടുപ്പ് ഗോദയിലുള്ള ഏതങ്കിലും മുന്നണിയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ പരാമർശ വിഷയമായി പോലും പരിഗണിക്കുന്നേയില്ല. അതീവ ഗൗരവമേറിയ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ കൂടിയാണ് നമ്മുടെ രാജ്യം കടന്നു പോകുന്നത്.ഇന്ത്യയിൽ പതിറ്റാണ്ടുകളായി ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്ന നവലിബറൽ കോർപ്പറേറ്റിസവും...
നേരിട്ട് സൂര്യതാപമേൽക്കുന്ന ജോലികളിൽ മൂന്ന് മാസത്തേക്ക് സമയബന്ധിത നിരോധനം
ജിദ്ദ: ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ സമയ ബന്ധിതമായി തൊഴിൽ നിരോധനം ഏർപ്പെടുത്തി സൗദി അറേബ്യ. ഈ കാലയളവിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള സമയങ്ങളിൽ സൂര്യതാപം നേരിട്ട് ഏൽക്കുന്ന തൊഴിൽ പാടില്ലാ. തീരുമാനം രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമായിരിക്കുമെന്ന് മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽരാജ്ഹി പ്രഖ്യാപിച്ചു. നാഷണൽ സെന്റർ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിന്റെ സഹകരണത്തോടെയുള്ള തീരുമാനം തൊഴിലാളികളുടെ തൊഴിൽ...
ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട ജിഷ്ണു വിനെ തടങ്കലിലാക്കി… തൃശ്ശൂർ :2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 38 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 95 ഗുണ്ടകളെ കാപ്പ ചുമത്തി 57 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു….
നിലപാടില്ലാത്ത ഇടതിനെയും വലതിനെയും തറപറ്റിക്കണം
നിലമ്പൂര്‍ : ഫാഷിസത്തോടുള്ള സമീപനമാണെങ്കിലും വികസനവുമായി ബന്ധപ്പെട്ട നിലപാടാണെങ്കിലും ഇടതും വലതും കാപട്യം വെച്ചു പുലര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇവരെ നിലമ്പൂരില്‍ തറപറ്റിക്കണമെന്നും എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ സാദിഖ് നടുത്തൊടിയുടെ പരസ്യ പ്രചരോണ്ദാഘാടനം ചന്തക്കുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ മൂന്നാംഘട്ട പ്രചാരണങ്ങള്‍ക്ക് ഇന്നലെ (തിങ്കള്‍) തുടക്കമായി. രാവിലെ ചന്തക്കുന്നില്‍ നിന്നാരംഭിച്ച പര്യടനം പൂക്കോട്ടുമ്പാടത്ത് സമാപിച്ചു. സമാപന സംഗമം സംസ്ഥാന...
പരിസ്ഥിതി വാരാചരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.
രവിമേലൂർ മേലൂർ :മേലൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ മേലൂർ സെൻറ് ജോൺസ് സി യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണവും കുട്ടികൾക്ക് പഠനോപകരണ വിതരണവും നടത്തി. സ്കൂൾ പി ടി എ പ്രസിഡണ്ട് ലിൻസൺ ആൻറണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്കൃത സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ ഡോ.കവിത സോമൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് റവ.സിസ്റ്റർ ജോസ്ഫിൻ സ്വാഗതം പറഞ്ഞു.കുട്ടികളുടെ പഠനോപകരണ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ജിറ്റി സാജു നിർവഹിച്ചു. കവിയും ഗാനരചയിതാവുമായ പി.വി രമേശൻ,...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജനദ്രോഹ ഭരണത്തിനെതിരെ വിധിയെഴുതുക
• വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്. നിലമ്പൂർ: ജൂൺ 19-ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ ഇടത് സർക്കാരിനെതിരായ വിധിയെഴുത്താകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നിലമ്പൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒൻപതു വർഷമായി തുടരുന്ന ഇടതു ഭരണത്തിൽ സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക ഘടന ഗുരുതരമായി തകർന്നിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പ് സംഘപരിവാർ സഹായ വകുപ്പായി മാറിക്കഴിഞ്ഞു. ആഭ്യന്തര വകുപ്പിലും പോലീസിലും നടക്കുന്ന ജനവിരുദ്ധതയും സംഘപരിവാർ പ്രീണനവും ഭരണ മുന്നണിയുടെ ഭാഗമായിരുന്ന എംഎൽഎ തുറന്നു...
പാലൂർകോട്ടയിൽ മൂന്ന് പേർ അപകടത്തിൽപ്പെട്ടു;ഒരാൾ മരണപ്പെട്ടു
കടുങ്ങപുരം : പാലൂർകോട്ട വെള്ളച്ചാട്ടത്തിനു മുകളിൽ മൂന്ന് പേർ അപകടത്തിൽപ്പെട്ടു, ഒരാൾ മരണപ്പെട്ടു.വെങ്ങാട് സ്വദേശി മുത്തേടത് ശിഹാബുദീനാണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് 3:30ന് ആയിരുന്നു അപകടം.പെരുന്നാൾ അവധി പ്രമാണിച്ചു സന്ദർശകരുടെ തിരക്ക് കൂടുതലായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗത്ത് നിന്നും പാറക്കെട്ടിലൂടെ ഒഴുകി താഴേക്ക് പതിക്കുകയായിരുന്നു. ശിഹാബുദ്ധീൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായാണ് അറിയുന്നത്. അപകടത്തിൽപ്പെട്ട മറ്റ് രണ്ടുപേരെ പെരിന്തൽമണ്ണ അൽഷിഫയിലും ഒരാളെ മാലാപറമ്പ്എം ഇ എസ് ഹോസ്പിറ്റലിലും പ്രവേശിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം
വഴിക്കടവ്: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി ആവശ്യപ്പെട്ടു. മരണപ്പെട്ട അനന്ദുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം പന്നികളെ പിടിക്കാന്‍ വെച്ച കെണിയില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് ഷോക്കേറ്റത്. സമാനമായ സംഭവങ്ങള്‍ മുമ്പും പ്രദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ കൃത്യമായ നടപടികള്‍ ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം. ഇലക്ട്രിക് ലൈനില്‍ നിന്നും നിയമവിരുദ്ധമായി വൈദ്യുതി എടുത്താണ് ഈ കെണിയുണ്ടാക്കിയിരിക്കുന്നത്. ഇത് കണ്ടെത്തി നടപടി സ്വീകരിക്കുന്നതില്‍...
കന്നിപ്രസവത്തിലെ 4 ആൺ കൺമണികൾ ജൂൺ 9 ന് ക്ലാസ് മുറികളിലേക്ക് .
ചെർപ്പുളശ്ശേരി : അപൂർവ്വങ്ങളിൽ അപൂർവ്വമായി കന്നിപ്രസവത്തിൽ ലഭിച്ച 4 ആൺ കൺമണികൾ ജൂൺ 9 ന് ക്ലാസ് മുറികളിലേക്ക്.ചളവറ കുന്നത്ത് മുഹമ്മദ് മുസ്തഫയുടെ ഭാര്യ ദേശമംഗലം സ്വദേശിനി മുബീനക്കുമാണ് അവൂർവ്വങ്ങളിൽ അപൂർവ്വമായി 2021 ലെ ആദ്യ പ്രസവത്തിൽ 4 ആൺകുഞ്ഞുങ്ങളെ ഒരുമിച്ച് ലഭിച്ചത്. അതും 4 ആൺ തരികൾ .അയാൻ ആദം, അസാൻ ആദം, ഐസിൻ ആദം, അസ്‌വിൻ ആദം എന്നീപേരുകളും കുട്ടികൾക്ക് നൽകി.ആദ്യമാസങ്ങളിലെ പരിശോധനയിൽ തന്നെ നാലു കുഞ്ഞുങ്ങളുണ്ടെന്ന് ഡോക്ടർമാർമാതാപിതാക്കളെ അറിയിച്ചിരുന്നു. പിന്നീട് പെരിന്തൽമണ്ണ മൗലാന...