Author: Staff Correspondent (Jyobish V)

Post

ചെക്കുന്ന് മലയോരവാസികൾ ഭീതിയിൽ

അരീക്കോട്- ഊർങ്ങാട്ടീരിയിൽ ചെക്കുന്ന് മലയോര മേഖലയിൽ താമസിക്കുന്നവർ ഭീതിയിൽ. മഴ കനത്തതോടെ ചെക്കുന്ന് മലയുടെ താഴ് വാരാങ്ങളില്‍ താമസിക്കുന്ന ആദിവാസികളും നിരവധി കുടുബങ്ങള്‍ മലയിടിച്ചില്‍ ഭീതിയിലാണ്. 2019ലെ പ്രളയത്തില്‍ ചെക്കുന്ന് മലയില്‍ 800 മീറ്ററോളം നീളത്തില്‍ വീണ വിള്ളലില്‍ മഴ കനത്താല്‍ വെള്ളം ഊർന്നിറങ്ങി മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ജിയോളജിക്കല്‍ സർവെയുടെ പഠനത്തില്‍ വ്യക്തമാക്കിയതാണ്. ഈ മലയുടെ മറുവശത്ത് 2018ലെ ഉരുൾപൊട്ടലില്‍ ഏഴ് ആദിവാസികള്‍ മരിക്കുകയും നിരവധി വീടുകൾ തകരുകുയം ചെയ്തിരുന്നു. അതീവ ദുർബല മേഖലയായ ചെക്കുന്ന് മലയിലും...

Post

ബീപാത്തു ഹജ്ജുമ്മ(80) നിര്യാതയായി

തിരൂർ :പൊയിലിശ്ശേരി സ്വദേശി പരേതനായ പി മുഹമ്മദ് ഹാജിയുടെ ഭാര്യ പുഴവക്കത്ത് മണ്ണാം പറമ്പിൽ ബീപാത്തു ഹജ്ജുമ്മ(80) നിര്യാതയായി.മക്കൾ റംല ബീഗം, പരേതയായ സലീന, മുനീറ. മരുമക്കൾ നാലകത്ത് അബ്ദുൽ കാദർ മാസ്റ്റർ (പൊയിലിശ്ശേരി), അബ്ദുൽ സമദ് പി (വെളിയങ്കോട്),ജാബിർ മാടംമ്പാട്ട് (പൊറൂർ കല്ലിങ്ങൽ).സഹോദരങ്ങൾ പരേതരായ പുഴവക്കത്ത് ബാപ്പു ഹാജി,അലിക്കുട്ടി ഹാജി (ബോംബെ)ഹംസ കുട്ടി ഹാജി.മയ്യത്ത് കബറടക്കം 20/6/25 ന് വെള്ളി രാവിലെ 8 മണിക്ക് പൊയിലിശ്ശേരി ജുമാമസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

Post

മരുഭൂമിയിൽ നിന്നൊരു മരക്കഥ

നൂറ്റാണ്ട് പിന്നിട്ട അഞ്ച് വൃക്ഷങ്ങൾ മറ്റൊരിടത്തേക്ക് മാറ്റി നട്ടു ജിദ്ദ: മരുഭൂമിയുടെയും മരുക്കപ്പലിന്റെയും നാടായ സൗദിയിൽ നിന്ന് കൗതുകം മുളപ്പിക്കുന്നൊരു മരക്കഥ. മദീനയിൽ നിന്ന് 60 കിലോമീറ്റർ പടിഞ്ഞാറുള്ള അൽഫുറൈഷ് ഗ്രാമത്തിലെ നൂറ്റാണ്ട് പിന്നിട്ട അഞ്ചു വൃക്ഷങ്ങൾ മാറ്റി നട്ടു. മദീന മേഖലയിലെ നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിംഗ് ഡെസർട്ടിഫിക്കേഷനിൽ നിന്നുള്ള ഒരു പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അഞ്ച് പുരാതന വൃക്ഷങ്ങളും ഏറെ അകലെയല്ലാത്തെ മറ്റൊരിടത്തെ സസ്യജാലങ്ങളുടെ ആവരണ ഭൂമിയിലേക്ക് പറിച്ചുനടുകയും അവയുടെ...

Post

ബീപാത്തു ഹജ്ജുമ്മ (89) നിര്യാതയായി

തിരൂർ:പൂക്കയിൽ സ്വദേശി പരേതനായ പരുത്തിക്കുന്നൻ ഹംസ ഹാജിയുടെ ഭാര്യ പരിയാരത്ത് ബീപാത്തു ഹജ്ജുമ്മ (89) നിര്യാതയായി. മക്കൾ: മുഹമ്മദ് ജലീൽ, മുഹമ്മദ് സക്കീർ, സുഹറ, മുഹമ്മദ് അഷ്റഫ്, അബ്ദുസമദ്, അബുദുൽ റഹീം, മൻസൂക്ക്,സാദത്ത് ഹസ്സൻ,അബ്ദുൽ ഹക്കീം. മരുമക്കൾ: പുളിക്കൽ മുഹമ്മദ് അലി ജനതാ ബസാർ, ജമീല പെന്നാണി, സഫിയ രണ്ടത്താണി, സുലൈഖ പുറത്തൂർ, ജമീല പോലിശ്ശേരി, സഫിയ എടക്കുളം, ഷാജിദ താനൂർ, റഹീന ബാനു നടുവിലങ്ങാടി, സബീന കേച്ചേരി.കബറടക്കം വൈകുനേരം നാലു മണിക്ക്. നടുവിലങ്ങാടി ജുമ മസ്ജിദ്...

Post

നിലമ്പൂരിലെ ജനങ്ങൾ ഒപ്പമുണ്ടെന്ന് അഡ്വ. സാദിഖ് നടുത്തൊടി

നിലമ്പൂർ: തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നിലമ്പൂരിലെ ജനങ്ങളുടെ സ്നേഹം അറിഞ്ഞതായും അവർ തനിക്ക് അനുകൂലമായി വിധിയെഴുതുമെന്നും എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടി. നിലമ്പൂരിലെ ജനങ്ങൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങളാണ്. മഴ വന്നാൽ ഭയപ്പാടോടുകൂടി കഴിയേണ്ടിവരുന്ന നൂറുകണക്കിന് കുടുംബങ്ങൾ നിലമ്പൂർ മണ്ഡലത്തിലുണ്ട്. വാഹനസൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾ, ഗ്രാമങ്ങളിലെ തകർന്ന റോഡുകൾ, നിരന്തര വൈദ്യുതി മുടക്കം, വന്യമൃഗ ശല്യം, വിദ്യാർത്ഥി സമൂഹം നേരിടുന്ന ഗുരുതര പ്രശ്നങ്ങൾ, ജനങ്ങളിലെത്താത്ത സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങി ഗുരുതരമായ പ്രതിസന്ധികളാണ്...

Post

ഹൈബ്രിഡ്‌സോളാര്‍ സംവിധാനത്തിലേക്ക് കേരളം

നൂതനമായപുതിയഇന്‍വെര്‍ട്ടര്‍ ശ്രേണിയുമായി സൊളൈര്‍ എനര്‍ജി മലപ്പുറം: കേരളംആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്നസൊളൈര്‍ എനര്‍ജികമ്പനിയുടെപുതിയഹൈബ്രിഡ്ഇന്‍വെര്‍ട്ടര്‍ ശ്രേണിവിപണിയിലെത്തിയതായി ഭാരവാഹികള്‍ മലപ്പുറത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. എക്‌സ് വണ്‍ എച്ച്.വൈ.ബി എല്‍.വിഎന്നപുതിയപരമ്പരയില്‍ 3 കിലോവാട്ട്മുതല്‍ 6 കിലോവാട്ട് വരെ ശേഷിയുള്ള ഹൈബ്രിഡ്ഇന്‍വെര്‍ട്ടറുകളാണ്ഉള്ളത്. ഇന്റലിജന്റ് ആയ ഊര്‍ജ സംവിധാനങ്ങളിലേക്ക്‌ രാജ്യം ഒട്ടാകെ ചുവടുവെച്ചുകൊണ്ടിരിക്കെ, ഈ മേഖലയില്‍ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുന്നതാണ് ഈ നീക്കം. പുതിയസര്‍ക്കാര്‍ നയരൂപീകരണങ്ങളില്‍ ഹൈബ്രിഡ്‌സോളാര്‍ സാങ്കേതികവിദ്യക്ക്‌നല്‍കുന്നഊന്നല്‍ വ്യക്തമാണ്. പി.എം. സൂര്യ ഘര്‍ പദ്ധതിയുടെ ഭാഗമായി 78,000 രൂപ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ സബ്‌സിഡിക്ക്...

Post

അബൂബക്കർ (അബൂ) 76 നിര്യാതനായി

തിരൂർ :തിരൂർ മാർക്കറ്റ് റോഡിലെ കിഴേപ്പാട്ട് ടെക്സ്റ്റൈൽസ് ഉടമയും പഴംകുളങ്ങര നിര്യാതനായ കീഴേപ്പാട്ട് മൊയ്തീൻ ഹാജി മകനുമായ അബൂബക്കർ (അബൂ) 76 നിര്യാതനായി. മയ്യിത്ത് നിസ്കാരം വ്യാഴം(19/6/25) കാലത്ത് 8.30 ന് കോട്ട് ജുമാ മസ്ജിദിൽ ഭാര്യ ഫാത്തിമ, മക്കൾ ഷനോജ്, വിനോജ്, നിഷ ബക്കർ, മരുമക്കൾ ജമീൽമുഹമ്മദ് ,ഉമ്മുൽഖൈർ, വഹീദ,

Post

ഉമ്മറിന്റെ പുസ്തകങ്ങൾ ഇനി നാട്ടുക്കാർക്ക്‌ വായിക്കാം

വായന മനസ്സിന് വ്യായാമമാണ്ചിന്തകൾക്ക് ഊജ്ജമാണ് തിരുന്നാവായ: അക്ഷര യുഗത്തില്‍ നിന്ന് വായന ഡിജിറ്റലിലേക്ക് മാറിയപ്പോഴും പുസ്തകങ്ങള്‍ നിവര്‍ത്തി വെച്ച് വായിക്കുന്ന ശീലം ദിനചര്യമാക്കിയ എടക്കുളം കാദനങ്ങാടി ചിറക്കല്‍ ഉമ്മറും അദ്ദേഹത്തിന്റെ വസതിയായ ചിറക്കല്‍ മനയിലെ ഗ്രന്ഥപുര വിജ്ഞാന ദാഹികളായ നാട്ടുകാർക്ക് വായിക്കാൻ പറ്റിയ ഹോം ലൈബ്രററി യാക്കി മാറ്റാൻ തിരുമാനിച്ചിരിക്കുന്നു. 2025വായന ദിനമുതൽ ഇതിന് തുടക്കം കുറിക്കും. തിരൂർ സൗഹൃദവേദി യാണ് ഉമ്മറിനേട് ഈ നിർദ്ദേശം മുന്നേട്ട് വെച്ചത് . ചരിത്രം, മതം, ശാസ്ത്രം, സാഹിത്യം, നോവൽ,...

Post

ഭീകര രാഷ്ട്രമായ ഇസ്രയേലിനോടുള്ള നിലമ്പൂരിന്റെ പ്രതിഷേധം ആളിക്കത്തി

നിലമ്പൂർ: എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടിയുടെ കലാശക്കൊട്ട് ആവേശത്തിൻ്റേത്മാത്രമായിരുന്നില്ല, നിലപാടിന്റെതു കൂടിയായിരുന്നു. പലസ്തീൻ ജനതയെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം കൊടുക്കുകയും ഇറാനെതിരെ യുദ്ധമുഖം തുറക്കുകയും ചെയ്ത നരഭോജി നെതന്യാഹുവിൻ്റെ കോലം കത്തിച്ച് പ്രതിഷേധാഗ്നി തീർക്കുകയും ചെയ്തു. നിലമ്പൂർ ടൗണിലും എടക്കരയിലുമായിരുന്നു കലാശക്കൊട്ട് ഉണ്ടായിരുന്നത്. അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ നടന്ന പ്രതിഷേധത്തിൽ ഇസ്രയേൽ എന്ന ഭീകര രാജ്യത്തോടുള്ള നിലമ്പൂർ ജനതയുടെ പ്രതിഷേധം അഗ്നിയായ് ഉയരുകയായിരുന്നു. ഇസ്രയേലിനോടുള്ള ഇന്ത്യൻ സമീപനം അപമാനമാണെന്നും രാജ്യ ഭൂരിപക്ഷത്തിനെതിരാണ് കേന്ദ്ര ബിജെപി...

Post

മാലിന്യത്തിനെതിരെ കക്കൂസ് പായസ ചലഞ്ച്

തിരൂർ :തിരൂർ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ വർഷങ്ങളായി വ്യാപാരികൾ അനുഭവിക്കുന്ന കക്കൂസ് മാലിന്യം ഒഴുകി വരുന്ന പ്രതിഭാസം നിർത്തുന്നതിന് സാശ്വത പരിഹാരം നടത്താത്തതിൽ പ്രതിഷേധിച്ച് തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രവർത്തകർ ബസ് സ്റ്റാൻഡിൽ ഒഴുകിവരുന്ന മാലിന്യം ശേഖരിച്ച് ബോട്ടിലിലാക്കി തിരൂർ നഗരസഭാ ആരോഗ്യത്തിന് കൈമാറി പ്രതിഷേധിച്ചു.. ജനറൽ സെക്രട്ടറി സമദ് പ്ലസന്റ്, സെക്രട്ടറിമാരായ അനിൽകുമാർ, ശബീബ്, വൈസ് പ്രസിഡന്റ് ജലീൽ സീനത്ത്, യൂത്ത് വിംഗ് പ്രസിഡണ്ട് ശിഹാബ് ,ജനറൽ സെക്രട്ടറി വിഷ്ണു, യൂത്ത് വിംഗ്...