Author: Staff Correspondent (Jyobish V)

Post

ചോലക്കൽ കാരക്കാടൻ അബ്ദുസലാം മൗലവി (71) നിര്യാതനായി

പയ്യനാട് : ചോലക്കൽ കാരക്കാടൻ അബ്ദുസലാം മൗലവി (71) നിര്യാതനായി.ചോലക്കൽ മഹല്ല് കമ്മറ്റി പ്രസിഡന്റ്, ട്രഷറർ, കച്ചേരിപ്പടി മദ്രസ കമ്മിറ്റി മുൻ പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിരുന്നു , കണ്ണൂർ അറക്കൽ മഹല്ല് ജുമാ മസ്ജിദ്,കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ ജുമാ മസ്ജിദ്, ഫറോക്ക് പേട്ട ജുമാ മസ്ജിദ്, മഞ്ചേരി കച്ചേരിപ്പടി ജുമാ മസ്ജിദ്, വാണിയമ്പലം ജുമാ മസ്ജിദ്, പഴേടം ജുമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിൽ ഖത്തീബ് / ഖാസി ചുമതലകൾ നിർവഹിച്ചിരുന്നു , പിതാവ്: പരേതനായ അബ്ദുറഹിമാൻ...

Post

വ്യാപാരികൾ നിരാഹാര സമരത്തിലേക്ക്

വൈലത്തൂർ: വൈലത്തൂർ ടൗണിലെ നിരന്തരമായ ഗതാഗത കുരുക്കിനും അനുദിനം മുളച്ചുപൊന്തുന്ന തെരുവുകച്ചവട വിഷയത്തിനും ശാശ്വത പരിഹാരം കാണാതെ നിസ്സംഗത പുലർത്തുന്ന ഭരണകൂടത്തിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഈ വരുന്ന വ്യാഴാഴ്ച ഏകദിന നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുന്നു.ആശുപത്രി ,റെയിൽവേ, മറ്റ് സർക്കാർ ഓഫീസുകൾ, എന്നിവയിലേക്ക് യാത്ര ചെയ്യുന്നവരും ഒട്ടനവധി വിദ്യാർത്ഥികളും,ടൗണിലെ നിത്യസംഭവമായ ഗതാഗത കുരുക്കിലപ്പെട്ട് സമയത്തിനെത്താൻ കഴിയാതെ പ്രയാസപ്പെടുന്നത് നിത്യ സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന വാഹനങ്ങളുടെ നീണ്ട നിര ടൗണിലെ സ്ഥിരം...

Post

അസം വംശ വെറിക്കെതിരെ വിമൺ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധം സംഘടിപ്പിച്ചു

തിരൂർ : ആസാം കുടിയൊഴിപ്പിക്കൽ വംശ വെറിക്കെതിരെ വിമൺ ഇന്ത്യ മൂവ്മെന്റ് ദേശീയതലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി പുത്തനത്താണിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഫാസിസ്റ്റുകൾ ഭരിക്കുന്ന ആസാമിൽ നരനായാട്ടിൽ ക്രൂരതകളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, സുപ്രീo കോടതി ഉത്തരവ് പോലും പാലിക്കാതെയാണ് ബുൾഡോസറിങ് നടത്തുന്നതെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച വിമൺ ഇന്ത്യ മൂവ്മെന്റ് തിരൂർ മണ്ഡലം പ്രസിഡണ്ട് സക്കീന മൊയ്‌ദീൻ പറഞ്ഞു. പ്രത്യേകിച്ചും സ്ത്രീകൾക്ക് നേരെയും കുട്ടികൾക്ക്...

Post

ചാപ്പപ്പടി കടലാക്രമണം

ഉടൻ പരിഹാരം കാണുക മലപ്പുറം ജില്ലാ കളക്റുമായി ചർച്ച ചെയ്യുകയും നിവേദനം കൊടുക്കുകയും ചെയ്തു. പരപ്പനങ്ങാടി :രപ്പനങ്ങാടി ചാപ്പപ്പടിയിലെ ഖബർസ്ഥാനിയുടെ പടിഞ്ഞാറ് ഭാഗത്തും പരിസര പ്രദേശത്തുമുള്ള കടലാക്രമണമത്തിന് ഉടൻ പരിഹാരം കാണാണെന്ന് ആവശ്യപ്പെട്ട് കൊണ്ട് KPA മജീദ് MLA യുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ കളക്ടറുമായി ചർച്ച ചെയ്യുകയുംനിവേദനം നൽകുകയും ചെയ്തു. പരപ്പനങ്ങാടി:പരപ്പനങ്ങാടി നഗരസഭയിലെ തീരദേശ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ചാപ്പപ്പടി പള്ളിയും, ശ്മശാനവും കടല് കയറി തകരുന്നത് സ്ഥിരം സംഭവമായതിനാൽ ഇവിടെ കടൽഭിത്തി നിർമിക്കുന്നതിനായുള്ള ശ്രമങ്ങൾ നിരന്തരമായി...

Post

തിരുന്നാവായയിൽ മത്സര പരീക്ഷ പരിശീലന കേന്ദ്രം ആരംഭിക്കണം

തിരുന്നാവായ : മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആധുനിക സംവിധാനത്തോടെ തിരുന്നാവായയിൽ പരിശീലന കേന്ദ്രം ആരംഭിക്കണമെന്ന് സീതി സാഹിബ് എജ്യുക്കേഷൻ ഫൗണ്ടേഷൻ ആവശ്യപെട്ടു. ഡിജിറ്റല്‍ ഉറവിടങ്ങള്‍, എ.ഐ അടിസ്ഥാനമാക്കിയുള്ള പഠന ഉപകരണങ്ങള്‍, മികച്ച സ്ഥാപനങ്ങളുമായി സഹകരിച്ച് പരീക്ഷാ തയ്യാറെടുപ്പ് തുടങ്ങിയസൗകര്യങ്ങളോട് കൂടി ആയിരിക്കണം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പലപ്പോഴും നല്ല കോച്ചിംങ് സെന്ററിൽ പഠിക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സർക്കാർ തലത്തിൽ പരിശീലന കേന്ദ്രം തുടങ്ങാനുള്ള നടപടികൾ അധികൃതർസ്വീകരിച്ചാൽ ഏറെ സഹായകമാകും. സീതി സാഹിബ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അക്കാദമിക്...

Post

ഇഖാമ’ ഗൾഫ് കുടിയേറ്റത്തിന്റെ ചരിത്രം പകർത്തിയ നോവൽ

തൂലിക ഫോറം പുസ്തക ചർച്ച: ദുബൈ: അമ്മാർ കിഴുപറമ്പ് എഴുതിയ ‘ഇഖാമ’ ഗൾഫ് കുടിയേറ്റത്തിന്റെ ചരിത്രവും സാഹസികതയും പകർത്തിയ നോവലാണെന്ന്ദുബൈ കെഎംസിസി തൂലിക ഫോറം സംഘടിപ്പിച്ച പുസ്തക ചർച്ച അഭിപ്രായപ്പെട്ടു.കേരളവും ഗൾഫും ഒരുപോലെ വളർന്ന പുതിയ കാലത്ത് പൂർവ്വീകർ സഞ്ചരിച്ച വഴികളും ജീവിതവും എത്രമാത്രം ദുഷ്ക്കരവും സാഹസികത നിറഞ്ഞതുമായിരുന്നുവെന്ന്മനസിലാക്കാൻ നോവൽ സഹായിക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ഭൂതകാലവും വർത്തമാന സാഹചര്യവുംരാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി പഠിച്ച് വസ്തുതാപരമായ ഒരു രേഖപ്പെടുത്തൽ നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ അമ്മാർ കിഴുപറമ്പിന്റെ നോവൽഅതിലേക്ക്...

Post

ചേരുരാൽ സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം

തിരുന്നാവായ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ഉപ പ്രധാന അധ്യാപകൻ ഇ.പി. സക്കീർ ഹുസൈൻ നിർവ്വഹിച്ചു. കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു. സി.പി. ഖദീജ, ഇ.പി. ആനന്ദ കൃഷ്ണൻ, പി.വി.സുലൈമാൻ , എം.ഫൈസൽ, കെ.പി.പ്രജിത, കെ.പി റംല, കെ.പി. ലീന, കെ.ഷാഫി , എ.ഹസീനഎന്നിവർ പ്രസംഗിച്ചു. എസ്.എസ്. ക്ലബ്ബിനു കീഴിൽ നടന്ന സ്ക്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ പി. കമലേഷ് സ്ക്കൂൾ ലീഡറായി തിരഞ്ഞെടുത്തു.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ്, എസ്.പി.സി, ജെ.ആർ.സി,...

Post

ടീം തിരൂർ യു.എ.ഇ അബുദാബി കമ്മിറ്റി പ്രവാസികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

യു.എ.ഇ.യിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ യു.എ.ഇ അബുദാബി കമ്മിറ്റി പ്രവാസികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്നലെ തിരൂർ തുഞ്ചൻപറമ്പിൽ വെച്ച് നടന്ന സംഗമത്തിൽ നിരവധി പ്രവാസികൾ കുടുംബസമേതം പരിപാടികളിൽ പങ്കെടുത്തു. തിരൂർ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. എ.പി നസീമ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ ശ്രീ ഗഫൂർ പി ലില്ലീസ്, കീഴേടത്തിൽ ഇബ്രാഹിം ഹാജി എന്നിവർ പ്രഭാഷണം നടത്തി. കേരള പ്രവാസി വെൽഫെയർ ബോർഡിൻ്റെ ക്ഷേമ പദ്ധതികളിൽ...

Post

സീനിയർ സിവിൽ പോലീസ് ഓഫീസർ പി.വി. സന്ദേശ് ഹൃദയാഘാതം മൂലം അന്തരിച്ചു

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.വി. സന്ദേശ് (GSCP0 6591) ഹൃദയാഘാതം മൂലം ഡ്യൂട്ടിക്കിടെ അന്തരിച്ചു. 2002-2003 ലെ കാലഘട്ടത്തിൽ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലെ കോളേജ് യൂണിയൻ ചെയർമാനായിരുന്ന പി.വി. സന്ദേശ്,

Post

വി. പി സൈതലവി നിര്യാതനായി

ഒഴൂർ കുറുവട്ടിശ്ശേരിക്ക് സമീപം താമസക്കാരനുംതാനൂർ മുൻ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനും മുൻ ഡി.സി.സി.മെമ്പറുമായിരുന്ന കോൺഗ്രസ്സ് നേതാവ് വലിയകത്തു പുതിയ മാളിയക്കൽ വി.പി.സൈതലവി (ഇന്ന് പുലർച്ചെ മരണപ്പെട്ടു കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് താനൂർ നടക്കാവ്ജുമാ മസ്ജിദ് ഖബറസ്ഥാനിൽ നടത്തപ്പെടും