Author: Staff Correspondent (Jyobish V)

Post

സിബിഎസ്ഇ സൗത്ത് സോണ്‍ ജൂഡോ: ദയാപുരം വിദ്യാർത്ഥിക്ക് ഗോള്‍ഡ് മെഡല്‍

കോഴിക്കോട്: മഹാരാഷ്ട്രയില്‍ ഈ മാസം നാലു മുതല്‍ ആറുവരെ നടന്ന സിബിഎസ്ഇ സൗത്ത് സോണ്‍ ജൂഡോ ടൂർണമെന്‍റില്‍ കോഴിക്കോട് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളിലെ അമീന്‍ സി സ്വർണമെഡല്‍ ജേതാവായി. രാജസ്ഥാനില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് അമീന്‍ യോഗ്യത നേടി. കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ ചാലക്കല്‍ അബ്ദുസ്സലാം ജമീല ദമ്പതികളുടെ മകനായ അമീന്‍ അണ്ടർ 19 കാറ്റഗറിയിലാണ് മാറ്റുരച്ചത്. ഫുട്ബോള്‍, അത്ലറ്റിക്സ് തുടങ്ങി മറ്റു കായിക ഇനങ്ങളിലും സമർത്ഥനായ അമീന്‍റെ ആദ്യ ജൂഡോ ടൂർണമെന്‍റാണിത്.

Post

ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് – ഉദ്ഘാടനവും, റീസർവെ പ്രവർത്തനോത്ഘാടനവും

ഓഴൂർ :തിരൂർ റീസർവെ സൂപ്രണ്ടാഫീസിൻ കീഴിൽ, തിരൂർ താലൂക്കിൽ ഉൾപ്പെട്ട് വരുന്ന ഒഴൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് *ഉദ്ഘാടനം *2025 ആഗസ്റ്റ് മാസം 7 -ാം* തീയതി 2 .30 pm ന്ആദരണീയനായ ഒഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. യൂസഫ് കൊടിയേങ്ങൽ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ, റീ സർവെ പ്രവർത്തന ഉദ്ഘാടനം ബഹു: റീസർവെ അസിസ്റ്റൻ്റ് ഡയറക്ടർ, ശ്രീ.എ ഷൈൻ നിർവ്വഹിച്ചു. സർവെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ . കെ. ആർ .രാജീവ്...

Post

മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് സമുച്ചയം ഉണ്യാലിൽ ഉദ്ഘാടനം ചെയ്തു

നാട് പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ രക്ഷക്കെത്തിയ മത്സ്യത്തൊഴിലാളികൾക്കായി എന്തു ചെയ്താലും അധികമാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ ഉണ്യാൽ :നാട് പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ സ്വജീവൻ പോലും നോക്കാതെ രക്ഷക്കെത്തിയ കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾക്കായി എന്തു ചെയ്താലും അധികമാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്ത് വേലിയേറ്റ മേഖലയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിത വാസസ്ഥലം ഒരുക്കുന്ന സർക്കാരിന്റെ പുനർഗേഹം പദ്ധതി പ്രകാരം നിറമരുതൂർ ഗ്രാമപഞ്ചായത്തിലെ ഉണ്യാലിൽ നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഓൺലൈനായി...

Post

ചേരുരാൽ സ്ക്കൂൾഎസ്.പി.സി. രക്ഷാകർതൃ സംഗമം

തിരുന്നാവായ : ചേരുരാൽ ഹയർസെക്കൻ്ററി സ്ക്കൂൾ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് വാർഷിക പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ഇതു സംബന്ധിച്ച് നടന്ന രക്ഷാകർത്തൃ സംഗമംകല്പകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ വി. ദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് നാസർ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി. സി അബ്ദുറസാഖ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി ഇ. പി ആനന്ദ കൃഷ്ണൻ, ഡി.ഐ. ജംഷാദ്, എ.എൻ ജമീർ , കെ. വി.ബീന എന്നിവർ സംസാരിച്ചു.

Post

ആടിയും പാടിയും വിദ്യാരംഗം ഉദ്ഘാടന വേദിയിൽ വിദ്യാർത്ഥികൾ

തലക്കടത്തൂർ: തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടന ചടങ്ങിനെ ആടിയും പാടിയും അഭിനയിച്ചും വർണാഭമാക്കി. വിദ്യാരംഗം കലാ സാഹിത്യ വേദി എഴുത്തുകാരി റോഷ്നി കൈനിക്കര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് പി ആഷിഖ് ആദ്ധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക വി പി മീരാ മോൾ , എം എ റഫീഖ്, എം കെ രമേശൻ , പി മായാദേവി എന്നിവർ പ്രസംഗിച്ചു. നാടൻപാട്ട്...

Post

ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് – ഉദ്ഘാടനവും, റീസർവെ പ്രവർത്തനോത്ഘാടനവും

ബഹുമാന്യരെ, നമ്മുടെ കൈവശഭൂമിയുടെ റവന്യൂ,സർവെ രേഖകൾ കൃത്യവും കുറ്റമറ്റതും ആക്കുന്നതിനായി, സമയബന്ധിതമായി ഭൂമി സർവെ ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.സർവെ നടപടികൾ സമയബന്ധിതമായും, കൃത്യതയോടും നടത്തുന്നതിനായി അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ റീ സർവെ ചെയ്യുന്നതാണ്.തിരൂർ റീസർവെ സൂപ്രണ്ടാഫീസിൻ കീഴിൽ, തിരൂർ താലൂക്കിൽ ഉൾപ്പെട്ട് വരുന്ന ഒഴൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് *ഉദ്ഘാടനം ** 2025 ആഗസ്റ്റ് മാസം 7 -ാം തീയതി 2 .30 pm ന് ആദരണീയനായ ഒഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്...

Post

ചെമ്മാട് 12 വയസ്സ്കാരിക്ക് നേരെ പീഡനശ്രമം. അന്യസംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

തിരൂരങ്ങാടി : 12 വയസ്സ്കാരിക്ക് നേരെ പീഡനശ്രമം അന്യസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ. ഇന്ന് രാവിലെയാണ് സംഭവം. ചെമ്മാട് ജനത ലാബിൻ്റെ പിൻവശത്തുള്ള റോഡിലൂടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന 12 വയസ്സ്കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. കുട്ടിയുടെ പിന്നിലൂടെ വന്ന അക്രമി വായ പൊത്തി പിടിക്കുകയും, കൈകൾ പിന്നിലേക്കാക്കി വലിച്ച് കൊണ്ടുപോകാൻ ശ്രമിച്ചതായും പറയപ്പെടുന്നു. കരാട്ടക്ക് പരിശീലനം നടത്തുന്ന കുട്ടി ആയതിനാൽ രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ട് തൊട്ടടുത്ത വനിത ഹോട്ടലിലെ സ്ത്രീകൾ എത്തിയതിനാൽ കുട്ടി...

Post

പാലക്കാട് ജില്ലയിൽ എസ്ഡിപിഐ ക്കെതിരെ പോലീസ് അതിക്രമം തുടർക്കഥ

ജില്ലാ പ്രസിഡണ്ടിനെ അറസ്റ്റ് ചെയ്തത് നീതീകരിക്കാൻ ആവില്ല- ജില്ലാ സെക്രട്ടറിയേറ്റ് പാലക്കാട് : ജില്ലയിൽ എസ്ഡിപിഐ പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കി പോലീസ് അറസ്റ്റ് ചെയ്യുന്നത് തുടർക്കഥയാവുകയാണ്. ഇത് തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങളും പോലീസിനെതിരെ നിയമ നടപടികളുമായി പാർട്ടിക്ക് മുന്നോട്ടു പോകേണ്ടിവരും. കഴിഞ്ഞ ജൂലൈ 16ന് ഒറ്റപ്പാലം കോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട് എത്തിയ പാർട്ടി ജില്ലാ പ്രസിഡണ്ടിനെതിരെ അതേദിവസം കോടതി വരാന്തയിൽ ഉണ്ടായിരുന്ന സംഘ് പരിവാര തീവ്രവാദികൾ പ്രകോപനപരമായി സംസാരിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിതിരുന്നു. അതിനുശേഷം അവർ...

Post

ജില്ലാപഞ്ചായത്തിലെ തട്ടിപ്പിൽ സമഗ്രാന്വേഷണത്തിന്‌സർക്കാർ ഉത്തരവിടണം

മലപ്പുറം:മുസ്ലിംലീഗ്​ നേതാക്കൾ ഉൾപ്പെട്ട ജില്ലാ പഞ്ചായത്തിലെ നിക്ഷേപ തട്ടിപ്പിൽ സമഗ്രാന്വേഷണത്തിന്‌ സർക്കാർ ഉത്തരവിടണമെന്ന്‌ സിപിഐ എം നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ലീഗ്‌ നേതാക്കളുടെ ഒത്താശയിൽ കോടികളുടെ തട്ടിപ്പാണ്‌ ജില്ലാ പഞ്ചായത്തിൽ നടക്കുന്നത്‌. യൂത്ത്‌ ലീഗ്‌ ജില്ലാ വൈസ്‌ പ്രസിഡന്റും ജില്ലാ പഞ്ചായത്ത്‌ മക്കരപറമ്പ്‌ ഡിവിഷൻ അംഗവുമായ ടി പി ഹാരിസിന്റെ നേതൃത്വത്തിൽ മാത്രം 25 കോടി രൂപയുടെ തട്ടിപ്പാണ്​ നടന്നത്​. ജില്ലാ പഞ്ചായത്ത്​ സെക്രട്ടറി കേസിൽ രണ്ടാം പ്രതിയാണെന്നത്​ വിഷയത്തിന്റെ ഗ‍ൗരവം വർധിപ്പിക്കുന്നു.സംഭവത്തെ ടി പി ഹാരിസിലേക്ക്‌...

Post

തീരദേശ ചരിത്ര പഠന ഗവേഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മംഗലം ചേന്നര: മൗലാനകോളേജിൽ തീരദേശ ചരിത്ര പഠന ഗവേഷണ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കേരള പ്രാദേശിക ചരിത്ര രചന സമിതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഇതിൻ്റെ പ്രവർത്തനം നടക്കുക. കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. പി. ശിവദാസാണ് ഉദ്ഘാടനവും മുഖ്യഭാഷണവും നടത്തിയത്. തുടർന്നു നടന്ന ചരിത്ര ശില്പശാലയിൽ മലയാള സർവകലാശാലയിലെ ചരിത്ര പഠന സ്കൂൾ മേധാവി ഡോ. മഞ്ജുഷവർമ്മ , മൗലാന കോളേജ് പ്രിൻസിപ്പാൾ ഡോ. സതീഷ്.കെ.പി., കേരള പ്രാദേശിക ചരിത്ര രചന സമിതി പ്രസിഡൻ്റ് കെ.സി. അബ്ദുള്ള...