തിരൂർ : എംഇഎസ് കേരളയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി തിരൂർ യൂണിറ്റും എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയും സതേൺ റെയിൽവേ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റം സംയുക്തമായി സംഘടിപ്പിക്കുന്ന ജീവിതശൈലി രോഗ ബോധവൽക്കരണ ക്യാമ്പ് തിരൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഓഗസ്റ്റ് 13, 14 തീയതികളിൽ (ബുധൻ,വ്യാഴം) കാലത്ത് 8.30 മുതൽ ഉച്ചയ്ക്ക് 2. 30 വരെ നടക്കുന്നതാണ് . പ്രമേഹ പരിശോധന, രക്തസമ്മർദ്ദ പരിശോധന, ബോഡി മാസ്സ് ഇൻ്റക്സ് (BMI) കൂടാതെ ജീവിതശൈലി രോഗ ബോധവൽകരണ...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
ലഹരിവിരുദ്ധ ഗാന ആൽബംരാക്ഷസ ലഹരി പ്രകാശനം
തിരൂർ : തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവ്വകലാശാല എൻഎസ്എസ് ഉം സൗഹൃദവേദി, തിരൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ഗാന ആൽബം രാക്ഷസ ലഹരി പ്രകാശന കർമ്മം സർവ്വകലാശാല രംഗശാല ഹാളിൽ ഓഗസ്റ്റ് 15 സ്വതന്ത്ര ദിനത്തിൽ രാവിലെ 10 മണിക്ക് സർവ്വകലാശാല രജിസ്ട്രാർ ഇൻചാർജ് ഡോ കെഎം ഭരതൻ ഉൽഘാടനം ചെയ്യും. മുഖ്യാഥിതിയായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ സാദിഖ്, കവിയും എഴുത്തുകാരനുമായ ഫിറോസ്ഖാൻ പരപ്പനങ്ങാടി , എൻഎസ്എസ് കോഡിനേറ്റർ ഡോ കെ ബാബുരാജൻ, സൗഹൃദവേദി പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല...
തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ദേശീയ വ്യാപാരി ദിനം ആചരിച്ചു
തിരൂർ ചേമ്പര്‍ ഓഫ് കൊമേഴ്സ് ദേശീയ വ്യാപാരി ദിനം ആചരിച്ചു.തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിൻെറ പ്രഥമ പ്രസിഡൻറ് കല്ലിങ്ങൽ അഹമ്മദ്കുട്ടിയുടെ മകൻ ബാവ പതാക ഉയർത്തി. വർഷങ്ങളോളമുള്ള വ്യാപാരികളുടെ ആവശ്യമായിരുന്നു വ്യാപാരികൾക്ക് വേണ്ടി ഒരു ദിനം എന്നുള്ളത്. 2015 ൽ കേരള വ്യാപാരി വ്യവസായി ഏകോപസമിതി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ആയിരുന്ന ടി. നസ്റുദ്ധീന്റെ സാന്നിധ്യത്തിൽ ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ ചേർന്ന യോഗത്തിൽ അന്നത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംങ്ങാണ് യോഗത്തിൽ ആഗസ്റ്റ് 9 ദേശീയ വ്യാപാരി...
പാസ്‌വേഡ് കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു.
തിരൂരങ്ങാടി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ നൂനപക്ഷ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനവും കരിയർ വികാസവും ലക്ഷ്യം വച്ച് 2025-26വർഷത്തിൽ നടത്തുന്ന പാസ്സ് വേഡ് ക്യാമ്പ് ഓറിയന്റൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തി.ഹയർ സെക്കന്ററി തലത്തിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടു നടത്തിവരുന്ന ഏകദിന പാസ്സ്‌വേർഡ് കരിയർ ഗൈഡൻസ് ട്യൂണിംഗ് ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ടിപിഎം.ബഷീർ ഉദ്ഘാടനം ചെയ്തു. പുസ്തക വായനയുടെ പ്രാധാന്യത്തെ കുറിച്ചും...
താനൂർ മൂലക്കൽ ഓപ്പൺ ജിം നാടിന് സമർപ്പിച്ചു
മൂലക്കൽ: എല്ലാവര്‍ക്കും കായികശേഷി, എല്ലാവര്‍ക്കും ആരോഗ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന കായിക വകുപ്പ് പൊതുജനങ്ങള്‍ക്കായി നടപ്പാക്കുന്ന ഓപ്പണ്‍ ജിം പദ്ധതി പ്രകാരം താനാളൂർ പഞ്ചായത്തിൽ മൂലക്കലിൽ ആരംഭിച്ച ഓപ്പൺ ജിം കായിക- ന്യൂനപക്ഷ ക്ഷേമ-വഖഫ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നാടിന് സമർപ്പിച്ചു. ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും താനൂർ മണ്ഡലത്തിൽ കായിക -വിദ്യാഭ്യാസ- ആരോഗ്യ -ഗതാഗത മേഖലകളിൽ വൻ മാറ്റമാണ് ഇതിനോടകം നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു. ഓപ്പൺ ജിം...
എം.എസ്.എം ക്വിഡോസ് അവാർഡ് ഫെസ്റ്റ് ശ്രദ്ധേയമായി
അരീക്കോട് :മുജാഹിദ് സ്റ്റുഡൻസ് മൂവ്മെന്റ് (എം.എസ്.എം ) മലപ്പുറം ഈസ്റ്റ്‌ജില്ലാ ബാലവേദിവിംഗ് സംഘടിപ്പിച്ച ക്വിഡോസ് അവാർഡ് ഫെസ്റ്റ് ശ്രദ്ധേയമായി. കെ.എൻ.എം പൊതു പരീക്ഷയിൽ ഉന്നത വിജയികൾ, എൽ.എസ്.എസ്, യു.എസ്.എസ്,എൻ.എം.എം.എസ്, കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് പ്രഖ്യാപിച്ച അന്നുജും ടാലെന്റ് ടെസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ അവാർഡുകൾ ഏറ്റുവാങ്ങി. അരീക്കോട്സൺ സിറ്റി ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ച “ക്വിഡോസ് “കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.ടി അബ്ദുസ്സമദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എം.എസ്.എം ജില്ലാ വൈസ് പ്രസിഡന്റ് ലബീബ് സിയാംകണ്ടം...
ദാറുൽ ഹുദക്കെതിരായ സമരം
മതസ്ഥാപനങ്ങളെ തകർക്കാനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കം ചെറുക്കും – വെൽഫെയർ പാർട്ടി മലപ്പുറം: തിരൂരങ്ങാടി മാനിപ്പാടത്ത് സ്ഥിതി ചെയ്യുന്ന ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കെതിരെ പരിസ്ഥിതി വിഷയവും മലിനീകരണവും ആരോപിച്ച് കഴിഞ്ഞ ദിവസം സി പി ഐ എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് മതസ്ഥാപനങ്ങളെ തകർക്കാനുള്ള സി പി എമ്മിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും ഇതിനെ ജനാധിപത്യപരമായി ചെറുക്കുമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ദാറുൽ ഹുദാ ക്യാമ്പസിലേക്ക് നടത്തിയ...
തിരൂർ ജില്ലാ ആശുപത്രി ഓങ്കോളജി ബ്ലോക്ക് ഉത്ഘാടനം നാളെ
9വർഷത്തെ കാത്തിരിപ്പിനു വിരാമം. തിരൂർ : തിരൂർ ജില്ലാ ആശുപത്രി ഓങ്കോളജി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉത്ഘാടനം ഓഗസ്റ്റ് 12 ന് ഉച്ചക്ക് 2.30 ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. കുറുക്കോളി മൊയ്‌തീൻ എം. എൽ. എ അധ്യക്ഷത വഹിക്കും.ഇതോടെ അർബുദ ചികിത്സാ രംഗത്ത് മലപ്പുറം ജില്ലയുടെയും പ്രത്യേകിച്ച് തിരൂരിന്റെയും ഒരു പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്.2015 ൽ സി. മമ്മുട്ടി എം. എൽ.എ മുൻകയ്യെടുത്താണ് അന്നത്തെ സർക്കാർ പ്രത്യേക ഉത്തരവിലൂടെ തിരൂർ...
അംഗീകാരങ്ങളുടെ നിറവിൽ ‘ ഒച്ച് ‘ ഷോർട്ട്ഫിലിം,തുഞ്ചൻപറമ്പിൽ പ്രദർശനവും ചർച്ചയും
തിരൂർ: ഫ്രാൻസിൽ നടന്ന കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ഒച്ച്’ ഫിലിമിൻ്റെ പ്രദർശനവും ചർച്ചയും അണിയറ പ്രവർത്തകരെ ആദരിക്കലും തിരൂർ തുഞ്ചൻപറമ്പിൽ നടന്നു.അമേരിക്കയിലും യൂറോപ്പിലും ഉൾപ്പെടെ 18 അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ മത്സരവിഭാഗത്തിൽ ഒച്ച് പങ്കെടുക്കുകയും അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വിജയാഘോഷ പരിപാടി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഒച്ചിൻ്റെ സംവിധായകൻ നെഹ്ജുൽ ഹുദ മുഖ്യാതിഥിയായി.ഖത്തറിൽ എഞ്ചിനീയറായ നെഹ്ജുവിൻ്റെ രണ്ടാമത്തെ ചിത്രമാണ് ഒച്ച്.ചsങ്ങിൽ പഴയകാല നാടക നടൻ ഉമ്മർ കളത്തിലിനെയും സിനിമാസംവിധായകൻ മുഹമ്മദ്...
തെരഞ്ഞെടുപ്പു അട്ടിമറി സമഗ്ര അന്വേഷണം വേണംവേള്‍ഡ് കെ എം സി സി
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയൊട്ടാകെ വ്യാപകമായ വോട്ടേഴ്സ് ലിസ്റ്റ് ക്രമക്കേടുകള്‍ നടന്നത്തിന്റെ തെളിവുകള്‍ പുറത്തു വന്നു കൊണ്ടിരിക്കയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ യശസ്സി നെയും ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിനെത്തന്നെയും തകർക്കുന്ന വിധത്തിൽ വോട്ടർ പട്ടികയിൽ അട്ടിമറിനടത്തി, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകിടം മറിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി സമഗ്രവും സുതാര്യവുമായ അന്വേഷണംനടത്തി കുറ്റക്കാരെകണ്ടെത്തി ശിക്ഷിക്കുകയും തെരഞ്ഞെടുപ്പു കളുടെ നിഷ്പക്ഷതയും സുതാര്യതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്നും വേൾഡ് കെ.എം.സി.സി പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ...