തിരൂർ : പൊറൂർ കല്ലിങ്ങൽ പരേതനായ തെക്കൻ മുഹമ്മദ്ക്കുട്ടിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (92) നിര്യാതയായി . മക്കൾ: ഇബ്രാഹിം കുട്ടി, അബ്ദുൽ ഖാദർ (ദുബായ് )അൻവർ (അബുദാബി ) സുഹറ (വൈലത്തൂർ ), സുബൈദ, (ഇരിങ്ങാവൂർ )മരുമക്കൾ: മൂസ ഹാജി, അബ്ദുൽ റഷീദ്, മറിയക്കുട്ടി(കാരത്തൂർ) നുസൈബ (കോലുപ്പാലം) ജംഷീന (നിറമരുതൂർ ). ഖബറടക്കം വള്ളികാഞ്ഞിരം ജുമാമസ്ജിദ് കബർസ്ഥാനിൽ. സമയം വിവരം പിന്നീട് അറിയിക്കും.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
Author: Staff Correspondent (Jyobish V)
വ്യാപാരികൾ സ്നേഹാദരവ് നൽകി
വൈലത്തൂർ: സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കൽപകഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ കെ. പ്രതീഷ് കുമാറിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ് സ്നേഹാദരവ് നൽകി.വൈലത്തൂർ ആദൃശ്ശേരി കണ്ണത്തപ്പടി സ്വദേശി കൂടിയാണ് കെ. പ്രതീഷ് കുമാർയൂണിറ്റ് പ്രസിഡൻ്റ് അഷറഫ് ‘പന്നിക്കണ്ടത്തിൽ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി ശ്രീമതി MG വിനിത ,യൂണിറ്റ് വൈസ് പ്രസിഡൻ്റുമാരായ A ദാമോരൻ മാസ്റ്റർ, EP മുജീബ് റഹ്മാൻ, PP ഇബ്രാഹിം കുട്ടി എന്നിവർ സംബന്ധിച്ചു.
ഹോട്ടലുടമകളുടെ സായാഹ്നധർണ്ണ
തിരൂർ:അവശ്യസാധനങ്ങളുടെഅനുദിനമുള്ള വിലക്കയറ്റംപിടിച്ചു നിർത്താൻ സർക്കാർഅടിയന്തിരമായി വിപണിയിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടൽആൻ്റ് റസ്റ്റാൻ്റെ അസോസിയേഷൻ തിരൂർമേഖല കമ്മററിയുടെ ആഭിമുഖ്യത്തിൽ ബസ്സ്റ്റാൻ്റിൽ സായാഹ്ന ധർണ്ണ നടത്തി.സംസ്ഥാനവൈസ് പ്രസിഡൻ്റ് പി.പി. അബ്ദുൽറഹ് മാൻ ഉദ്ഘാടനം ചെയ്തു.ഓണം സീസൺ അടുത്തിരിക്കെ സർക്കാർ ഈ ഗുരുതരവിഷയത്തിൽഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭപരിപാടികൾ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുമെന്ന്അദ്ദേഹം അറിയിച്ചു. യൂണിറ്റ് പ്രസിഡൻ്റ് സബ്ക്ക അമീർ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻ്റ് സി.എച്ച്സമദ് മുഖ്യ പ്രഭാഷണം നടത്തി.പി.എ. ബാവ,കെ.ടി.രഘു,ഈസ്റ്റേൺനിസാർ,പി.അഹമ്മദ്,സമദ്പ്ലസൻ്റ്,കെ.അനിൽകുമാർ,സംഗംമണി,പി.എ.റഷീദ്,സീനത്ത്ജലീൽ,സി.മമ്മി,സുരേഷ്പൊന്നാനി,രാജീവ് കുറ്റിപ്പുറം,റോയൽനവാസ്,നസീസ്ഗഫൂർ,ഷീബ നന്ദകുമാർ,മെട്രോസിദ്ധീഖ് എന്നിവർ പ്രസംഗിച്ചു.
വന്യജീവി ആക്രമണം; ശാസ്ത്രീയ പദ്ധതി നടപ്പാക്കണം – കെവി സഫീർഷ
മലപ്പുറം: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കല്യാണിയമ്മയുടെ കുടുംബത്തെ വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ഒതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ കല്യാണി അമ്മയുടെ കുടുംബത്തിന് വേണ്ടി അടിയന്തരമായി നഷ്ടപരിഹാരം നൽകുകയും കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകുകയും ചെയ്യണമെന്ന് ജില്ലാ പ്രസിഡണ്ട് സഫീർഷ ആവശ്യപ്പെട്ടു. മനുഷ്യനു നേരെയുള്ള വന്യജീവി ആക്രമണം ഒഴിവാക്കാൻ ശാസ്ത്രീയ പദ്ധതികൾ തയ്യാറാക്കി കൃത്യമായി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ നിരവധി പദ്ധതികൾ നടപ്പിലാക്കപ്പെടുന്നത് പ്രശ്നങ്ങൾക്കുള്ള പരിഹാരമായിട്ടല്ല; അഴിമതിക്ക് വേണ്ടി മാത്രമാണ്....
പൊന്നാനിയിലെ പുനർ ഗേഹം ഭവനസമുച്ചയം ജില്ലാ കലക്ടർ സന്ദർശിക്കണം കോൺഗ്രസ്
പൊന്നാനി: മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പുനർ ഗേഹം പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളിലെ താമസക്കാർക്ക് ദുരിതമാണ് സർക്കാർ നൽകിയതെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കുറ്റപ്പെടുത്തി. സർക്കാരിൻ്റെ അനുമതിയോടുകൂടി ഭാരതപ്പുഴ നികത്തി മൂന്നുവർഷം മുൻപാണ് 128 കുടുംബങ്ങൾക്ക് അശാസ്ത്രീയമായ രീതിയിൽ ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകിയത്. കടലിനോടും, ഭാരതപ്പുഴയോടും ചേർന്ന് കിടക്കുന്ന ഫ്ലാറ്റുകൾക്ക് കെട്ടിട നമ്പർ അനുവദിച്ചു നൽകാത്തതും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാക്കി. ഭാരതപ്പുഴ മണ്ണിട്ട് നികത്തി കെട്ടിടം നിർമ്മിച്ചത് കാരണം മിക്ക വീടുകളുടെയും ഭിത്തിയിൽ വിള്ളൽ സംഭവിച്ച് വീടുകൾ അപകടാവസ്ഥയിലായി....
നിറമരുതൂരിൽ വീട്ടുമുറ്റത്തെ കിണർ അപ്രത്യക്ഷമായി പരിസരവാസികൾ ഭയാശങ്കയിൽ
താനാളൂർ: നിറമരുതൂർ പഞ്ചായത്തിലെ എട്ടാം വാർഡ് പത്തമ്പാട് പാണർതൊടുവിൽ കുഞ്ഞാലിയുടെ വീട്ടുമുറ്റത്തെ കുടിവെള്ള കിണർ പൊടുന്നനെ അപ്രത്യക്ഷമായി. ഇന്നലെ രാവിലെ പത്ത് മണിയോടെ വീട്ടുകാരി പുറത്തിറങ്ങിയപ്പോഴാണ് കിണർ അപ്രത്യക്ഷമായത് ശ്രദ്ധയിൽ പെട്ടത്. അയൽവാസിയായ വരിക്കോടത്ത് ഷാജിദിന്റെ മതിലിനും കിണറിന്റെ ഓരത്തും കേട് പാടുകൾ ഉണ്ട്. വിവരമറിഞ്ഞ വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി ഉടൻ സ്ഥലത്തെത്തി. ഡെപ്യൂട്ടി തഹസ്സിൽദാർ വില്ലേജ് ഓഫീസർ ദുരന്ത നിവാരണ ഉദ്യോഗസ്ഥർ എന്നിവരെ വിവരമറിയിച്ചു. ജില്ലാ കളക്ടർ ജിയോളജിക്കൽ ഡിപ്പാർട്മെന്റിനോട്...
ഓൺലൈൻ അന്ധവിശ്വാസ നിർമാർജന നിയമം നടപ്പിലാക്കണം
തിരൂർ: വർധിച്ചു വരുന്ന ഓൺലൈൻ അന്ധവിശ്വാസങ്ങൾക്കെതിരെസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും അന്ധവിശ്വാസ നിർമാർജന നിയമം ഭരണകൂടം നടപ്പിലാക്കണമെന്നുംകെ.എൻ.എം മർക്കസുദ്ദഅവതബ്സ്വിറ തർബിയത്ത് ക്യാമ്പ് ആവശ്യപ്പെട്ടു.ഉന്നത വിദ്യാഭ്യാസംനേടിയവർ പോലും ഓൺലൈൻ അന്ധവിശ്വാസങ്ങളുടെ പിന്നാലെപോകുകയാണെന്നും ഓൺലൈൻഗൈമുകളുടെ അതിപ്രസരം യുവാക്കളെ പോലും ആത്മഹത്യയിലേക്ക് നയിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇതിനെതിരെ ധാർമിക വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.കുറ്റൂർ ഐ.ഇ. സി ഹാളിൽ നടന്ന ക്യാമ്പ് കെ.എൻ. എം മർക്കസുദ്ദഅവ ജില്ലാ വൈസ് പ്രസിഡൻ്റ് ടി. ആബിദ് മദനി ഉദ്ഘാടനം ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത...
മാധ്യമപ്രവർത്തകർക്ക് കേന്ദ്രപെൻഷൻ വേണം:എസ്.ജെ.എഫ്.ഐ
തിരുവനന്തപുരം: വിരമിച്ച മാധ്യമ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതി ഏർപ്പെടുത്തണമെന്ന് സീനിയർ ജേണലിസ്‌റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ സമാപിച്ച മുതിർന്ന മാധ്യമ പത്രപ്രവർത്തകരുടെ അഖിലേന്ത്യാ സമ്മേളനമാണ് പുതിയ സംഘടനയ്ക്ക് രൂപം നൽകിയത്.മുതിർന്ന മാധ്യമ പ്രവർത്തകർക്ക് രാജ്യവ്യാപകമായി ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പാക്കണമെന്നും നിർത്തലാക്കിയ റെയിൽവേ യാത്രാ ആനുകൂല്യം പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.സംഘടനയുടെ പ്രസിഡന്റായി സന്ദീപ് ദീക്ഷിതും (ഡൽഹി) ജനറൽ സെക്രട്ടറിയായി എൻ.പി. ചെക്കുട്ടിയും (കേരളം) തിരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ:ആനന്ദം പുലിപാലു പുല-തെലങ്കാന,സുഹാസിനി...
ദേശീയ മാനിക വേദിയുടെ രണ്ടാം വാർഷിക ആഘോഷം ആഗസ്റ്റ് 23, 24 തീയതികളിൽ
തിരൂർ :ദേശീയ മാനിക വേദിയുടെ ആഗസ്റ്റ് 23, 24 (ശനി ഞായർ) തീയതികളിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന രണ്ടാം വാർഷിക ആഘോഷ പരിപാടികൾക്കുള്ളതായ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ജീവിതം അസഹനീയമാക്കുംവിധം വെറുപ്പിന്റെ വ്യാപനം ഭരിക്കുന്നവരുടെ ഒത്താശയോടെ സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ അതിനെതിരെ രാഷ്ട്രീയമായ പ്രതിരോധത്തിനപ്പുറമുള്ള സാംസ്കാരികമായ ഇടപെടലുകളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കാൻ ആണ് ഈയൊരു കൂട്ടായ്മ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രമുഖ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ ശ്രീ കെ സച്ചിദാനന്ദൻ നേതൃത്വത്തിൽ മുന്നോട്ട് പോകുന്ന...
സീനിയർ ജേർണലിസ്റ്റ് ഫോറം ദേശീയ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു
പത്രപ്രവർത്തകരുടെ പെൻഷൻ ഉയർത്തും കുടുംബ ഇൻഷുറൻസ് ഏർപ്പെടുത്തും തിരുവനന്തപുരം. 2026 അധികാരത്തിൽ വരുന്ന യുഡിഎഫ് സർക്കാർ പത്രപ്രവർത്തകരുടെ പെൻഷൻ ക്രമാതീതമായി ഉയർത്തും എന്നും മുതിർന്ന മാധ്യമപ്രവർത്തകർക്ക് വേണ്ടി കുടുംബ ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കുമെന്നും പി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് സീനിയർ ജേർണലിസ്റ്റ് ഫോറം ദേശീയ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന് പറയുന്ന മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകർക്ക് നേരത്തേത് പോലെ സ്വതന്ത്രരായി കടന്നു ചെല്ലാൻ കഴിയുമോ...