തിരൂർ:തിരൂർ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം നാളെ- ഇന്ന് ( വെള്ളിയാഴ്ച ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.“അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്”എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന മുനിസിപ്പൽ,പഞ്ചായത്ത് തല സമ്മേളനങ്ങളുടെ ഭാഗമായാണ് സമ്മേളനം.വൈകുന്നേരം നാല് മണിക്ക് പയ്യനങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന യുവജന ജാഥയോടുകൂടി സമ്മേളനത്തിന് തുടക്കം കുറിക്കും.തുടർന്ന് വാഗൺ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന പൊതു സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
കേരള മദ്യനിരോധനസമിതി സംസ്ഥാന സമ്മേളനം
തിരുന്നവയയിൽ വിളംബര ജാഥ നടത്തി തിരുന്നാവായ :കേരള മദ്യനിരോധന സമിതി സെപ്റ്റംബർ ഒന്നിന് മലപ്പുറത്ത് നടത്തുന്ന 47-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി തിരുന്നാവായ ടൗണിൽ വിളംബര ജാഥ നടത്തി.സമാപന സംഗമം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരള മദ്യ നിരോധന സമിതി സംസ്ഥാനസെക്രട്ടറി ഖദിജ നർഗീസ് മുഖ്യ പ്രഭാണം നടത്തി.ജില്ലാ പ്രസിഡൻ്റ്മജീദ് മാടമ്പാട്ട് മൂന്നാം വർഷ ജില്ല സത്യാഗ്രഹ പദ്ധതികൾ അവതരിപ്പിച്ചു. മദ്യ നിരോധന സമിതി...
MSS താനൂർ യൂനിറ്റ് ജനറൽ ബോഡി യോഗം Dr. ഹസ്സൻ ബാബു ഉദ്ഘാടനം ചെയ്തു
താനൂർ :താനൂർ ടീവീസ് ആഡിറ്റോറിയത്തിൽ വെച്ചു 27-8.25 ന് നടന്ന MSS താനൂർ യൂനിറ്റ് ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡണ്ട് Dr. ഹസ്സൻ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഫസലുദ്ദീൻ നേതൃത്വം നൽകിയ ചർച്ചയിൽ മദ്രാസ് MSS പ്രവർത്തക സമിതി അംഗം ടി.വി ഇസ്മായിൽ മുൻ IDA സംസ്ഥാന പ്രസിഡണ്ടു Dr മുഹമ്മദ് സമീർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.കെ.എം ബാപ്പുഹാജി , പ്രവാസി മലയാളി ടി പി എം ഫൈസൽ...
പഞ്ചാരമൂല സി. എച്ച്. സെൻറർ മുസ്ലിം ലീഗ് കാരണവരെ ആദരിച്ചു
താനൂർ. പൗരപ്രമുഖനും, സാമൂഹ്യ പ്രവർത്തകനും, മുസ്ലിം ലീഗ് കാരണവരുമായ സലാഹുദ്ദീനെ പഞ്ചാരമൂല സി. എച്ച് .സെൻറർ ആദരിച്ചു. വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ സി എച്ച് സെൻറർ പഞ്ചാര മൂല പ്രസിഡൻറ് കെ. ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി സലാഹുദ്ദീൻ സാഹിബിനെ പൊന്നാട അണിയിക്കുകയും നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ശിലാഫലകം നൽകിയ ആദരിക്കുകയും ചെയ്തു. മുസ്ലിം ലീഗ് നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ...
ഇന്ന് പ്രഭാത നമസ്കാരത്തിനിടെ പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു
ചെമ്മാട് : ചെമ്മാട് സ്വദേശിയും പരേതരായ ഡോക്ടർ സൈദ് മുഹമ്മദ്, ഡോക്ടർ ആരിഫാബി എന്നിവരുടെ മകൻ തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് ( 58) മരണപ്പെട്ടു. ഭാര്യ : സബീന ( ചെറുവണ്ണൂർ ) മക്കൾ : ഡോക്ടർ റസീൽ ( മുംബൈ) റാഹിദ്( മുംബൈ) റന്നമരുമകൾ : ഫിദ( വട്ടോളി ) മയ്യത്ത് കബറടക്കം ഇന്ന് വ്യാഴാഴ്ച രാത്രി 9.30 ന് ചെമ്മാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
അബ്ദുള്ള പൊന്നാനിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
തിരൂർ:കവിയും ആലത്തൂർ കെ എച്ച് എം എച്ച്എസ്എസിലെ മലയാളം അധ്യാപകനുമായ അബ്ദുള്ള പൊന്നാനിയുടെ കടൽവക്കത്തെ വീട് എന്ന കവിത സമാഹാരം പ്രശസ്ത സാഹിത്യകാരൻ പി രാമൻ പ്രകാശനം ചെയ്തു. വാക്കുകൾ കൊണ്ട് പുതിയ അർത്ഥതലങ്ങളും അനുഭവങ്ങളും സന്നിവേശിപ്പിക്കുന്നതാണ് അബ്ദുള്ളയുടെ കവിതകളെന്ന് പി രാമൻ അഭിപ്രായപ്പെട്ടു. കെ തുളസി സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡൻ്റ് എൻ.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സോണിയ സി വേലായുധൻ , പ്രധാനാധ്യാപിക എം ബിന്ദു, പി ടി...
നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ല’; ഷാഫിയെ തടഞ്ഞ് DYFI, ഇറങ്ങി വന്ന് എംപി,നാടകീയത
കോഴിക്കോട് വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ക്ക് മുന്നിലേക്ക് ഷാഫി പറമ്പില്‍ ഇറങ്ങി വന്നതോടെയാണ് നാടകീയതകള്‍ക്കിടയാക്കിയത്.വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞാണ് ഷാഫി കാറില്‍നിന്നിറങ്ങിയത്. ഷാഫി കാറില്‍നിന്ന് റോഡിലേക്ക് ഇറങ്ങുന്നത് തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനെ വകഞ്ഞുമാറ്റി റോഡിലിറങ്ങി. ഇതോടെ നേര്‍ക്കുനേര്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുമായി വാക് തര്‍ക്കമായി. പ്രതിഷേധത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു....
മലപ്പുറത്തിന്റെ മുന്നേറ്റത്തിന് ബ്രസീലിയൻ കരുത്ത് – ജോൺ കെന്നഡിയെ റാഞ്ചി എം.എഫ്.സി
മലപ്പുറം:കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്സി മുന്നേറ്റ നിരയിലെ പ്രധാന വിദേശ താരമായിരുന്ന ജോൺ കെന്നഡിയെ സ്വന്തമാക്കി മലപ്പുറം എഫ്.സി. ബ്രസീലിയൻ വംശജനായ താരത്തിന് വെറും 24 വയസാണുള്ളത്. കഴിഞ്ഞ സീസൺ ഏകദേശം അവസാനത്തോടെയാണ് താരം കാലിക്കറ്റിലെത്തിയത്. വളരെ കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ കെന്നഡി കളിക്കളത്തിലൊരു ഓളമുണ്ടാക്കിയിരുന്നു. സൂപ്പർ ലീഗ് കേരളയുടെ ഒന്നാം സീസണിലെ മികച്ച വിദേശ താരങ്ങളിൽ ഒരാളായിരുന്നു കെന്നഡി. കഴിഞ്ഞ സീസണിലെ തന്റെ ആക്രമണോത്സുകമായ പ്രകടനത്തിലൂടെ താരം ആരാധകർക്കിടയിൽ പ്രിയപ്പെട്ടവനായി മാറിയിരുന്നു. സെമിയിലും ഫൈനലിലും...
കിണറിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി
പരപ്പനങ്ങാടി : പരപ്പനങ്ങാടി ചിറമംഗലം ചെറിയച്ഛന്റെ പുരക്കൽ അഷ്‌റഫിന്റെ പോത്താണ് കിണറിൽ വീണത്. അഗ്നി രക്ഷസേനയെ വിവരം അറിയിച്ചതിനെതുടർന്നു താനൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സജീഷ് കുമാർ, വിഷ്ണു വി, വിഷ്ണു പി, അജയ്‌മോഹൻ, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ സുധീർ, ഉമ്മർ, ഹോം ഗാർഡ് രഞ്ജിഷ് കുമാർ എന്നിവർ സ്ഥലത്തെത്തുകയും പോത്തിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു.
ഗുലുമാൽ ഷോർട്ട് ഫിലിം റീലീസ് ചെയ്തു
മലപ്പുറം. സൂര്യ സുൽഫി സംവിധാനം ചെയ്ത ഗുലുമാൽ ഫോർട്ട് ഫിലിം റിലീസ് ചെയ്തു. പാവങ്ങളെ കബളിപ്പിക്കുന്ന രണ്ട് തട്ടിപ്പുകാരുടെ കഥയാണ് ഈ ഷോർട്ട് ഫിലിമിലൂടെ ഇതൾ വിരിയുന്നത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ ഷോർട്ട് ഫിലിമിൽ ആറ് കഥാപാത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. ഹാരി പാലാ. മുഹമ്മദ് ഖാലിദ്, ഷമീർ പൈപ്പിതിനി പറമ്പ്, നാസർ ചെമ്മങ്കടവ്, ഉമ്മർ എന്നിവരാണ് അവർ. ഹാരിസ് അഷ്റഫ് എന്നിവരാണ് ഈ ഷോർട്ട് ഫിലിമിന്റെ കഥാരചന നിർവഹിച്ചിട്ടുള്ളത്. സാധാരണക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരിത കഥയാണ് ഈ...