മലപ്പുറം: എല്ലാ കാലത്തുമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാകൃകയാണ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ജീവിതമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മലപ്പുറത്ത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്ഥാപിച്ച അല്‍ അമീന്‍ പത്രത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ സമാപനവും പ്രഥമ മുഹമ്മദ് അബ്ദുറഹിമാന്‍ മാധ്യമ പുരസ്‌കാര വിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് അബ്ദുറഹിമാന്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നിന്ന വിവിധ പരിപാടികള്‍ക്കാണ് മാധ്യമ സെമിനാറോടെ സമാപനമായത്. സാമ്രാജ്യത്വത്തിന് എതിരായി ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ...
FlashNews:
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
Author: Staff Correspondent (Jyobish V)
തലക്കാട് ബാറിനെതിരെയുള്ള സമരം ശക്തമാക്കും: ലഹരി നിർമാർജന സമിതി
തിരൂർ : തലക്കാട് പഞ്ചായത്തിൽ ആരംഭിച്ച ബാർ അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുവാൻ തിരൂരിൽ ചേർന്ന ലഹരി നിർമാർജന സമിതി മലപ്പുറം വെസ്റ്റ് ജില്ല കൺവെൻഷൻ തീരുമാനിച്ചു. സമാന ചിന്താഗതിയുള്ള മത, സാമൂഹ്യ സംഘടനകളെ ചേർത്ത് കൊണ്ട് വിപുലമായ പ്രചാരണവും സമരവും ആരംഭിക്കും .തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉത്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് സി. കെ. എം. ബാപ്പുഹാജി അധ്യക്ഷം വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഒ. കെ. കുഞ്ഞി കോമു മാസ്റ്റർ...
വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മജേതാക്കളെ ആദരിച്ചു
തിരുന്നാവായ : വൈരങ്കോട് ബ്രദേഴ്സ് കൂട്ടായ്മ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ജൂനിയർ വിഭാഗം സംസ്ഥാന ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് ട്രയാത്ത് ലോൺ മത്സരത്തിൽ രണ്ടാം സ്ഥാനംനേടിയ ടി.വി. അഷാസ് ബിൻ അമീർ, ക്ഷീര കർഷക അവാർഡ് ജേതാവ് ജലീൽ ആലുങ്ങൽ എന്നിവർക്കുള്ള ഉപഹാരം ഫുട്ബോൾ താരം ഷൗക്കത്ത് അമരിയിലും എം . ഇബ്രാഹിം എന്ന ബാവയും നൽകി. എ. ഷബീർ, എ. രതീഷ്, കെ. നൂറുൽഹഖ്, എം.പി. ഹകീം, ടി.വി. അമീർ,...
അമ്മ പ്രസിഡൻ്റ് ശേത്വാമേനോന് ജന്മനാട്ടിൽ സ്വീകരണം നൽകി
തിരൂർ:താരസംഘടന അമ്മയുടെ പ്രഥമ വനിതാ പ്രസിഡൻ്റ് ശ്വേതാ മേനോന് ജന്മനാട്ടിൽ സ്വീകരണം നൽകി.തിരൂർ വാഗൺ ട്രാജഡി സ്മാരക കേന്ദ്രത്തിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.തിരൂർ പൗരാവലിയും തിരുന്നാവായ മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്നാണ് സ്വീകരണ പരിപാടി ഒരുക്കിയത്.വെട്ടത്ത്നാട്ടിലാണ് ശ്വേതാമേനോൻ കുട്ടിക്കാലം ചെലവഴിച്ചത്. സ്വീകരണപരിപാടിയിൽ പൗരാവലിക്ക് വേണ്ടി എഴുത്തുകാരിയും തിരൂർ നഗരസഭാ ആരോഗ്യ സ്‌റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണുമായ ഫാത്തിമത്ത് സജ്ന ശ്വേതാ മേനോന് പൊന്നാടയണിയിച്ചു.മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാനും സ്വീസ് എഡ്ടെക് ഫൗണ്ടറുമായ സി.പി.എം ഹാരിസ് ഉപഹാരം കൈമാറി.കെ.പി.ഒ.റഹ്മത്തുള്ള,ബഷീർ പുത്തൻവീട്ടിൽ,ഉമ്മർ...
കേരള മദ്യനിരോധനസമിതി സംസ്ഥാന സമ്മേളനം : വാഹന പ്രചാരണം തിരൂരിൽ സമാപിച്ചു
തിരൂർ : മദ്യാധികാര വാഴ്ച്ചക്കെതിരെ ജനാധികാര വിപ്ലവംഎന്ന പ്രമേയത്തിൽകേരള മദ്യനിരോധന സമിതി സെപ്റ്റംബർ ഒന്നിന് മലപ്പുറത്ത് നടത്തുന്ന 47-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച വാഹന പ്രചാരണം തിരൂരിൽ സമാപിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് തിരൂരിൽ സമാപിച്ചത്. സർക്കാർ മദ്യ നയം തിരുത്തുക സ്ക്കൂൾ പാഠ പുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠഭാഗങ്ങൾ ഉൾപ്പെടുത്തുക സർക്കാർ പ്രകടന പത്രികയിലെ മദ്യ നയവുമായി ബന്ധപ്പെട്ട അവകാശങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വാഹന പ്രചാരണം നടത്തിയത്.കേരള മദ്യ...
ചരിത്രരചന നേതൃതല കമ്മിറ്റി യോഗം സംഘടിപ്പിച്ചു
വളവന്നൂർ :താനൂർ ബ്ലോക്ക് പഞ്ചായത്ത് ചരിത്രരചന നേതൃതല കമ്മിറ്റി യോഗത്തിൽജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നസീബ അസീസ് മായ്യേരി 2.9.2025ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്നതിന്റെ പരിപാടികൾ വിശദീകരിച്ചു. യോഗത്തിൽ കെ. സി. അബ്ദുള്ള, സി. പി. മുഹമ്മദ്, പി. സി, മുഹമ്മദ്, നൗഫൽ തിരൂർ അഫ്സൽ മയ്യേരി. നവാസ് എൻ.സി.എന്നിവർ പ്രസംഗിച്ചു
അൽ അമീൻ നൂറാം വാർഷികോത്സവം: സമാപനം നാളെ (തിങ്കൾ)
മലപ്പുറം: മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് സ്ഥാപിച്ച അൽ അമീൻ പത്രത്തിന്റെ നൂറാം വാർഷികോത്സവത്തിന്റെ സമാപനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് അബ്ദുറഹിമാൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിന്ന വിവിധ പരിപാടികൾക്കാണ് നാളെ (തിങ്കളാഴ്ച) രാവിലെ 10ന് മലപ്പുറം വ്യാപാര ഭവനിൽ നടക്കുന്ന മാധ്യമ സെമിനാറോടെ സമാപനം കുറിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി ചടങ്ങിൽ മുഖ്യാതിഥിയാവും. പ്രഥമ മുഹമ്മദ് അബ്ദുറഹിമാൻ മാധ്യമ പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും ടെലഗ്രാഫ് മുൻ എഡിറ്റർ...
തിരൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പൊതു വിപണി പരിശോധിച്ചു
തിരൂർ :തിരൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ 30.8.25 ന് തിരൂരിൽ പൊതു വിപണി പരിശോധിച്ചു. പലചരക്ക്- പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.വിലവിവരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും കർശനമായ നിർദ്ദേശം നൽകുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസർ ശ്രീ. കെ സി. മനോജ്കുമാർ, റേഷനിങ്ങ് ഇൻസ്പെക്ടർ ഹരി എ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.വരും ദിവസങ്ങളിൽ താലൂക്കിൻ്റെ വിവിധ ഭാഗങ്ങളിൽ കർശനമായ പരിശോധന ഉണ്ടാകുമെന്നും വിവരങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുമെന്നും...
ആലത്തിയൂരോണം എന്ന പേരിൽ ഓണ പരിപാടി സംഘടിപ്പിച്ചു
ആലത്തിയൂർ:കെ.എച്ച്. എം. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ആലത്തിയൂരോണം എന്ന പേരിൽ ഓണ പരിപാടി സംഘടിപ്പിച്ചു. പൂക്കളം,വടം വലി , മ്യൂസിക്കൽ ചെയർ,ലെമൺ സ്പൂൺ,മെഴുകുതിരി കത്തിക്കൽ, തംബോല തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.പരിപാടി പ്രിൻസിപ്പാൾ സോണിയ.സി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ പരിപാടി കൺവീനർ എ.സി. പ്രവീൺ, എൻ.എസ്. എസ്. കോ ഓഡിനേറ്റർ ധന്യ.സി. നായർ, സ്റ്റാഫ് സെക്രട്ടറി നൗഫൽ, എം.ജംഷീർ ബാബു, ഐ.പി ജംസീർ, ഷെബീർ നെല്ലിയാളി , അഫീല റസാക്ക്, ഐയ് ജാസ്...
അബ്ദുല്ലത്തീഫ് എന്നാ കുഞ്ഞുമോൻ ഹാജി(78) നിര്യാതനായി
തിരൂർ. പാൻ ബസാറിലെ പരേതനായ കൈനിക്കര നമ്പർ 2 മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുല്ലത്തീഫ് എന്ന കുഞ്ഞുമോൻ ഹാജി(78) നിര്യാതനായി. ഭാര്യ പരേതയായ ഉമ്മാത്തുമ്മ. മക്കൾ റെജീന, സുമയ്യ, ജംഷിയ, സഫാന. മരുമക്കൾ ചങ്ങമ്പള്ളി കുഞ്ഞാലൻ കുട്ടി (കുറ്റിപ്പുറം) കൈപ്പള്ളി അബ്ദുൽ നാസർ( മണ്ണാർമല) മാമ്പറക്കൽ ജാഫർ( ചമ്രവട്ടം)മയ്യത്ത് കബറടക്കം ഇന്ന് മൂന്നുമാനിക്ക് കോരങ്ങത്ത് ജുമ്മഹത്ത് കബർസ്ഥാനിൽ.