Author: Staff Correspondent (Jyobish V)

Post

തിരുന്നാവായ ഇഖ്‌ബാൽ നഗറിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

മരണപ്പെട്ടത് പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനും ഭാര്യയും പുത്തനത്താണി: തിരുന്നാവായ റോഡിൽ ഇഖ്ബാൽ നഗറിൽ ബൈക്കും ഇലക്ട്രിക്ക് കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരണപ്പെട്ടു. പാങ്ങ് ഹയർസെക്കൻഡറി സ്കൂളിലെ മാഷ് വലിയ പീടിയേക്കാൾ അഹമ്മദ് കുട്ടിയുടെ മകൻ സിദീക്കും അദ്ദേഹത്തിന്റെ ഭാര്യ റീഷ മൻസൂർ എന്നിവരാണ് മരണപ്പെട്ടത്, പെരുവള്ളൂർ പറമ്പിൽപീടിക ഹോമിയോ ക്ലിനിക്കിലെ സ്റ്റാഫ് കൂടിയാണ് റീഷ മൻസൂർ. മൃതദേഹം പുത്തനത്താണി സ്വകാര്യ ആശുപത്രിയിൽ, ബൈക്കിൽ ഉണ്ടായിരുന്ന ദമ്പതികളാണ് മരണപ്പെട്ടത്. ചേരുലാൽ സ്‌കൂളിലെ കുച്ചിരി മാഷിൻ്റെ മോളും...

Post

ചേളാരിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

പരപ്പനങ്ങാടി : ചേളാരിയിൽ വീട്ടുമുറ്റത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചേളാരി സ്വദേശി മരിച്ചു. കഴിഞ്ഞ ഇരുപതാം തിയതി ചേളാരി ചെനക്കൽ പൊറോളി അബ്ദുള്ള സുബൈദ ദമ്പതികളുടെ മകൻ ആദിൽ ആരിഫ് ഖാൻ (29) ആണ് മരണപ്പെട്ടത്. വീട്ടിൽ നിന്ന് പുറത്ത് പോയി തിരിച്ച് വീട്ട് മുറ്റത്തേക്ക് വന്ന കാറിന് തീ പിടിച്ച് പൊട്ടിതെറിക്കുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ ഇയാളെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു ഇവിടെ വെച്ചാണ് മരണപ്പെട്ടത്. വിമാനം മാർഗ്ഗം കരിപ്പൂർ എയർപ്പോർട്ടിൽ എത്തുന്ന മൃതദേഹം...

Post

കെ ടി അഷറഫിന് കേരളീയം പുരസ്കാരം

മലപ്പുറം:കേരളപ്പിറവി ആഘോഷത്തിൻ്റെഭാഗമായി തീരുവനന്തപുരംആസ്ഥാനമായുള്ള ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ സംസ്ഥാനത്തെ മികച്ചജില്ലാ പഞ്ചായത്ത്അംഗത്തിന് ഏർപ്പെടുത്തിയകേരളീയം പുരസ്ക്കാരത്തിന്മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗംകെ ടി അഷറഫ് അർഹനായി.ഏലംക്കുളം ഡിവിഷനെ പ്രതിനിധികരിക്കുന്നജില്ലാ പഞ്ചായത്ത് അംഗമാണ്കെ ടി അഷറഫ്. ജനപ്രതിനിധിയെന്ന നിലയിൽ നിർമ്മിത ബുദ്ധിയുടെഅനന്തസാധ്യതകൾ സാധാരാണക്കാർക്ക് ഉപകാരപ്പെടുംവിധം നിരവധിന്യുതന പദ്ധതികൾ വിദ്യാഭ്യാസ മേഖലയിലും കായിക രംഗത്തുംആവിഷ്കരിച്ച്നടപ്പിലാക്കാൻ നേതൃപരമായപങ്ക് വഹിച്ചത്പരിഗണിച്ചാണ് പുരസ്ക്കാരംനൽകുന്നത്.11111 രൂപയും മൊമൊൻ്റെയും അടങ്ങുന്നതാണ് പുരസ്കാരം.കേരള പിറവി ദിനമായ നവംബർ 1 ന്ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരംവൈലോപ്പിള്ളി സംസ്കൃതി...

Post

പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി പരിഷ്കരണം

ആശങ്കകളകറ്റണംപെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യണം തിരൂര്‍: പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച ചട്ട ഭേദഗതികളിലെ ആശങ്കളകറ്റണമെന്നും പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്നും സീനിയര്‍ ജര്‍ണ്ണലിസ്റ്റ്സ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് ഫോറം എതിരല്ല. എന്നാല്‍ പദ്ധതിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകാവുന്ന ചില നിര്‍ദ്ദേശങ്ങളും അതില്‍ കടന്നുകൂടിയതായി തോന്നുന്നതിനാല്‍ മുതിര്‍ന്നവരും നിലവില്‍ സര്‍വ്വീസിലുള്ളവരുമായ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഇതേക്കുറിച്ചുള്ള ആശങ്കകളകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ നാലുവര്‍ഷമായി പത്രപ്രവര്‍ത്തക പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തിട്ടില്ല. അഞ്ചരക്കോടി...

Post

പി എം ശ്രീ : ബിജെപി- സിപിഎം അന്തർധാര വ്യക്തമായി

പൊന്നാനി: പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് മുസ്തഫ വടമുക്ക് നയിക്കുന്ന ഗ്രാമപദയാത്ര പൊന്നാനി, ഈഴുവത്തിരുത്തി പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി മാറഞ്ചേരിയിൽ സമാപിച്ചു. സമാപനയോഗം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എപി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മറ്റു സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാർ ക്കെതിരെയും, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരെയും കേന്ദ്ര അന്വേഷണ ഏജൻസികൾ ചെറിയ കേസുകൾക്ക് പോലും അന്വേഷണം നടത്തി അറസ്റ്റ് നടപടികൾ സ്വീകരിക്കുമ്പോൾ ശബരിമലയിലെ സ്വർണ്ണം ചെമ്പാക്കി എന്ന് കോടതി...

Post

പാലോളി കുഞ്ഞി മുഹമ്മദ് മാധ്യമ പുരസ്‌കാരം നിലീന അത്തോളിക്ക്

മലപ്പുറം: മലപ്പുറം പ്രസ്‌ ക്ലബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ മലപ്പുറം പ്രസ്‌ ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്‌കാരം’ മാതൃഭൂമി ഡിജിറ്റല്‍ സീനിയര്‍ സബ് എഡിറ്റര്‍ നിലീന അത്തോളിക്ക്. 25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മാതൃഭൂമി ദിനപത്രത്തില്‍ 2023 ഫെബ്രുവരി 22 മുതല്‍ 26 വരെ പ്രസിദ്ധീകരിച്ച ‘രക്ഷയില്ലല്ലോ ലക്ഷദ്വീപിന്’ എന്ന ലേഖന...

Post

പിടികിട്ടാപുള്ളിയെ ബാംഗ്ലൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

പിടികിട്ടാപുള്ളിയെ ലുക്കൗട്ട് സർക്കുലർ (LOC) പ്രകാരം ബാംഗ്ലൂർ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു രവിമേലൂർ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മൊബൈൽ ഫോൺ കവർച്ച ചെയ്യുകയും ചെയ്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്* തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാട്ടൂർ : 12.07.20 തിയ്യതി 19.30 മണിക്ക് താണിശ്ശേരി എന്ന സ്ഥലത്തു നിന്നും കാറളം സ്വദേശിയായ യുവാവിനെ തടഞ്ഞ്...

Post

ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു

രവിമേലൂർ കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടകളായ തൈരുകുടം ശ്രീജിത്ത്,സൂരജ്, നിഖിൽ എന്നിവരെ ജയിലിലാക്കി. 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 68 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 202 ഗുണ്ടകളെ കാപ്പ ചുമത്തി, 134 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു വരന്തരപ്പിളളി പോലീസ് സ്റ്റേഷൻ റൌഡിയായ വരന്തരപ്പിളളി, റൊട്ടിപ്പടി, വെറ്റിയാട്ടിൽ വീട്ടിൽ തൈരുകുടം ശ്രീജിത്ത് എന്നു വിളിക്കുന്ന, ശ്രീജിത്ത് (35 വയസ്സ്), കൈപ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡിയായ...

Post

പിഎം ശ്രീ പദ്ധതിയിലൂടെ വിദ്യാഭ്യാസ മുന്നേറ്റത്തെ കാവിവൽക്കരിക്കാനുള്ള നീക്കം

തൃശൂർ :കേരളത്തിൻ്റെവിദ്യാഭ്യാസ മുന്നേറ്റത്തെ പി എം ശ്രീയുടെ കീഴിലേക്ക് പറിച്ചുനടാനുള്ള സ്റ്റേറ്റിൻ്റെ നീക്കം ദൂരപ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കുന്നതിലൂടെ ചരിത്ര ബോധമില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും ,തൃശൂരിൽ സി എം എസ് ഹാളിൽ നടന്ന കേരള ദലിത് പന്തേഴ്‌സ് സംസ്ഥാന കമ്മറ്റി ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ അംബുജാക്ഷൻ പറഞ്ഞു,ചാതുർവർണ്യത്തിലധിഷ്ടിതമായ ബ്രാഹ്മണ്യബോധത്തെ പുനരുൽപാദിപ്പിക്കാനുള്ള രീതിശാസ്ത്രം വിദ്യാർത്ഥികളിലേക്ക് അടിച്ചേൽപ്പിക്കുന്നതിലൂടെ ബൗദ്ധികനിലവാര തകർച്ച സൃഷ്ടിക്കയും ജാതിവ്യവസ്ഥ പുനസൃഷ്ടികയുമാണ് സംഘപരിവാരലക്ഷ്യമെന്നും ഇത് ജനാധിപത്യത്തെ തകർക്കുമെന്നും വ്യക്തമാക്കികേരള ദലിത് പാന്തേഴ്സ് സ്റ്റേറ്റ്...

Post

സൗജന്യ നേത്രപരിശോധന ക്യാമ്പ്

രവിമേലൂർ മേലൂർ – പൂലാനി ,എസ്സ് – എൻ-നഗർ അക്ഷരമുറ്റം വായനശാലയും, ആര്യ ഐ കെയർ തൃശൂരിൻ്റെയും – സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് – പി.ജി. ഷാജിയുടെ(വൈ: പ്രസിഡൻ്റ്) അദ്ധ്യക്ഷതയിൽ, ഡോ:എസ്തർ(ഫാമിലി മെഡിക്കൽ ഓഫീസർ) ഉൽഘാടനം നിർവഹിക്കുകയും, മനസ്സിൻ്റെ ആരോഗ്യത്തെ കുറിച്ച് ക്ലാസ്സെടുക്കുകയും –ഡോ : മഞ്ജു നേത്രപരിശോധന നടത്തി – പി.ആർ. പ്രദീപ്(അക്ഷരമുറ്റം വായനശാല സെക്രട്ടറി) സ്വാഗതം ചെയ്യുകയും -എം.എൻ.ഷാജി മാസ്റ്റർ – നന്ദി പ്രകാശിപ്പിച്ചു…. ക്യാമ്പിന് വിരാമമിട്ടു