Author: Staff Correspondent (Jyobish V)

Post

ശബരിമല സ്വർണ്ണകൊള്ള ബിജെപി പ്രതിഷേധവും കോലം കത്തിക്കലും

ചേലക്കര :ശബരിമല സ്വർണ്ണകൊള്ളക്ക് കൂട്ടു നിന്ന പിണറായി സർക്കാർ രാജിവെക്കണം എന്നാവശ്യപെട്ടുകൊണ്ട് ബിജെപി പഴയന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ദേവസ്വം മന്ത്രി വി എൻ വാസവന്റെ കോലം കത്തിക്കലും നടത്തി. ചേലക്കര മണ്ഡലം പ്രസിഡന്റ്‌ ടി സി പ്രകാശൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.ഏരിയ പ്രസിഡന്റ്‌ പി വി വൈദ്യനാഥൻ മണ്ഡലം സെക്രട്ടറി പി കൃഷ്ണകുമാർ , മണ്ഡലം വൈസ് പ്രസിഡന്റ്‌ വിലാസിനി ഗംഗാധരൻ ,, യുവമോർച്ച ജില്ലാ സെക്രട്ടറി സി എം...

Post

ജനതാ ബസാറിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

താനൂർ:നിറമരുതൂർ ജനതാ ബസാറിലെ കളത്തി പറമ്പിൽ അബ്ദുൽ അസീസിന്റെ പറമ്പിൽ നിന്നും ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടുകൂടിയാണ് പെരുമ്പാമ്പിനെ കണ്ടത്. പ്രദേശവാസിയായ കളരി ഗുരുക്കൾ സുരേഷ് ബാബുവാണ് പെരുമ്പാമ്പിനെ പിടികൂടിയത്. മൂന്നു മീറ്റർ നീളവും 20 കിലോയിൽ അധികം തൂക്കവും വരുന്ന ഭീമൻ പെരുമ്പാമ്പിനെ ആണ് ഇദ്ദേഹം പിടികൂടി ചാക്കിൽ ആക്കിയത്. നിറമരുതൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി .ഇ .എം. ഇക്ബാലിന്റെ നേതൃത്വത്തിൽ പിടികൂടിയ പെരുമ്പാമ്പിനെ നിലമ്പൂർ വനം...

Post

മുഹമ്മദ് കുട്ടി ഹാജി (81) നിര്യാതനായി

പാറശ്ശേരി :തിരൂർ താഴെപാലം സബ്ക ഹോട്ടലിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ബി. പി അങ്ങാടിപാറശ്ശേരി ചാളക്കപ്പറമ്പിൽ മുഹമ്മദ് കുട്ടി ഹാജി (81) മരണപെട്ടു… മയ്യത്ത് ഇന്ന് രാത്രി 10 മണിയോടെ വീട്ടിൽ എത്തും.മയ്യത്ത് കബറടക്കം നാളെ വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് പുതിയങ്ങാടി അങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.

Post

മാങ്ങാട്ടിരി ഭഗവതി കോട്ട എടത്തോട്ടിൽ മോഹനൻ (64)നിര്യാതനായി

തിരൂർ : മാങ്ങാട്ടിരി ഭഗവതി കോട്ട ആവേൻ എടത്തോട്ടിൽമോഹനൻ (64)നിര്യാതനായി.ദീർഘകാലം ക്ഷേത്രം ആവേൻആയിരുന്നു.അച്ഛൻ പരേതനായ ക്ഷേത്രംആവേൻ ചോയി.ഭാര്യ: രമണി. മക്കൾ: രാജേഷ്, മഹേഷ്, അഭിലാഷ്.മരുമക്കൾ: പ്രിയ, ജിൻസി , രേഖസഹോദരങ്ങൾ: സുകുമാരൻ, ശാന്ത, പരേതയായ ചന്ദ്രിക, വിജയ.പുതിയങ്ങാടി യാഹും തങ്ങളുടെ ജാറത്തിൽ നേർച്ചക്ക് കൊടിയേറ്റത്തിന് പാരമ്പര്യമായി ചെണ്ടവാദ്യം കൊട്ടുന്നത് പൂജാരി ആവേൻ സ്ഥാനമുള്ള ഈ കുടുംമ്പത്തിനാണ്. ശവസംസ്കാരം നാളെ വ്യാഴാഴ്ച 11:30ന് വീട്ടുവളപ്പിൽ

Post

നിയമപോരാട്ടത്തിന്റെ അണയാത്ത ദീപശിഖ

നിയമപോരാട്ടത്തിന്റെ അണയാത്ത ദീപശിഖ: യു.പി.യിലെ ന്യൂനപക്ഷ അവകാശ സംരക്ഷണവും ഭരണഘടനാപരമായ വെല്ലുവിളികളും (1991 മുതൽ ഇന്നുവരെ)​ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഉത്തർപ്രദേശിന്റെ രാഷ്ട്രീയം, 1990-കളിലെ കല്യാൺ സിംഗ് ഭരണകൂടം മുതൽ നിലവിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലം വരെ നീളുന്ന, തീവ്രമായ സാമൂഹിക ധ്രുവീകരണത്തിന്റെയും നിയമപരമായ വെല്ലുവിളികളുടെയും ഒരു കലുഷിത ചരിത്രമാണ്. ബാബരി മസ്ജിദ് സംഭവത്തിലൂടെ ആരംഭിച്ച ഈ രാഷ്ട്രീയ കാലാവസ്ഥയിൽ, ന്യൂനപക്ഷങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യം, പൗരാവകാശങ്ങൾ, സ്ഥാപനപരമായ അവകാശങ്ങൾ എന്നിവ സംരക്ഷിക്കാൻ മുന്നോട്ട് വന്ന സംഘടനകളുടെയും നിയമപോരാട്ടങ്ങളുടെയും...

Post

കുഞ്ഞിപ്പാത്തുട്ടി (89) നിര്യാതയായി

മലപ്പുറം: പട്ടര്‍കടവിലെ പരേതനായ ചോലക്കാ പറമ്പൻകുഞ്ഞുമൊയ്തീൻ ഭാര്യ കുഞ്ഞിപ്പാത്തുട്ടി (89) മരണപ്പെട്ടു.മയ്യത്ത് നിസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പട്ടർകടവ് ജുമാഅത്ത് പള്ളിയിൽമക്കൾ:സിറാജുദ്ധീൻസൽമത്ത്സുഹ്റാബി ടിച്ചർഅസ്മാബിഷംസുദ്ധീൻനസറുദ്ദീൻ (ബാവ)ഉമ്മുകുൽസുഫാത്തിമത്തു ജൈസിയമരുമക്കൾ ഖദീജ, ഹംസകല്ലായി (പൊന്മള) ഷംസുദ്ദീൻ കണ്ണൂർ) അബ്ബാസ് ക്രക്കാട്) ഹസീന, നുഅയ്മ, അബ്ദുള്ള (മഞ്ചേരി) സിദ്ദീഖ് (മണ്ണാർക്കാട്)

Post

ഹൃദയാഘാതം വന്ന ഡ്രൈവറുടെ ജീവൻ രക്ഷിച്ച് പോലീസ്

രവിമേലൂർ ചാലക്കുടി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അവശനിലയിലായ ഡ്രൈവറെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ചാലക്കുടി പോലീസ് സംഘം. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സഹായിച്ചു. കഴിഞ്ഞ ദിവസം (28.10.2025) വൈകുന്നേരം ചാലക്കുടി പനമ്പിള്ളി കോളേജ് പാപ്പാളി ജംഗ്ഷനിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, ജി.എ.എസ്.ഐ. സജീവ്, സി.പി.ഒ മാരായ അമൽ, ജിജോ എന്നിവർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു സ്ത്രീ സഹായം അഭ്യർത്ഥിച്ച് ഓടിയെത്തിയത്. തന്റെ ഭർത്താവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും...

Post

വലപ്പാട് ഒഴിഞ്ഞു കിടന്ന വീട്ടിൽ മോഷണശ്രമം

വലപ്പാട് ഒഴിഞ്ഞു കിടന്ന വീട്ടിൽ മോഷണശ്രമം ; തമിഴ്നാട് സ്വദേശിയും കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവുമായ നെയ് വേലി വീരമണി പിടിയിൽ. പ്രതി റിമാന്റിലേക്ക്. രവിമേലൂർ വലപ്പാട് : നാട്ടിക ജെ.കെ. തീയേറ്ററിന് സമീപം ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ മോഷണശ്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയായ വീരമണി (50 വയസ്സ്), വിരുതാചലം നെയ്‌വേലി, തമിഴ്നാട് എന്നയാളാണ് അറസ്റ്റിലായത്. വീരമണി നാട്ടികയിൽ സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ജോലിയാണ് ചെയ്ത് വരുന്നത്....

Post

കാൽ നാട്ടൽ കർമ്മം താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ നിർവ്വഹിച്ചു

താനൂർ :നവംബർ 3 മുതൽ 6 വരെ കാട്ടിലങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന താനൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൻ്റെ പന്തലിൻ്റെ കാൽ നാട്ടൽ കർമ്മം താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യ നിർവ്വഹിച്ചു. താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എസ് സുമ അദ്ധ്യക്ഷയായിരുന്നു. താനൂർ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ രാധിക ശശി, കൗൺസിലർമാരായ സുജിത്ര എം , ആരിഫ സലീം , കാട്ടിലങ്ങാടി ഗവ. ഹയർ സെക്കണ്ടറി...

Post

പാത്തുമോൾ ഹജ്ജുമ (68) നിര്യാതയായി

തിരൂർ : കോരങ്ങത്ത് മഹല്ലിലെ കാവുങ്ങപ്പറമ്പിൽ അലവിക്കുട്ടി ഹാജിയുടെ ഭാര്യ പാത്തുമോൾ ഹജ്ജുമ (68) നിര്യാതയായി. മക്കൾ: മുജീബ് (മെബ്രോൺ ടെക്നോളജി തിരൂർ) ഷൗക്കത്തലി, ബുഷ്റ, തസ്‌നി, മരുമക്കൾ: നജ്ല മുജീബ്, (നിറമരുതൂർ) വെട്ടിച്ചിറ മൊയ്തു (മുൻ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം) ഷംന (കുറുക്കോൾ) ഐനിക്കുന്നൻ മൻസൂർ വെട്ടിച്ചിറ,