തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിലെ പ്രതികളെ തമിഴ്നാട് ജയിലിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വാങ്ങി. എടിഎം കവര്ച്ച നടത്തി അറുപത്തേഴ് ലക്ഷമാണ് സംഘം കവർന്നത്.
തൃശൂരിലെ കവർച്ചക്കുശേഷം തമിഴ്നാട്ടിൽ പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസിൽ സേലം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഹരിയാന പൽവാൽ ജില്ലക്കാരായ തെഹ്സിൽ ഇർഫാൻ, മുബാറക് ആദം, മുഹമദ് ഇക്രാം, സാബിർ ഖാൻ, ഷൗക്കീൻ എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
തൃശൂർ ഷൊർണൂർ റോഡിലെ എടിഎം കവർച്ചാ കേസിൽ പ്രതികളെ വിട്ടുകിട്ടാൻ കോടതി വഴി കസ്റ്റഡി അപേക്ഷ നൽകിയിരുന്നു.
വെള്ളിയാഴ്ച രാവിലെ 9.30ന്
ടൗൺ ഈസ്റ്റ് എസ്ഐ വിപിൻ നായരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി. തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി. തുടർന്ന് തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. ശനിയാഴ്ച മുതൽ തെളിവെടുപ്പ് ആരംഭിക്കുമെന്ന് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
കവർച്ച ചെയ്ത പണം, പ്രതികളുടെ ആയുധങ്ങൾ എന്നിവ കസ്റ്റഡിയിലെടുക്കാനും തുടർനടപടികൾ സ്വീകരിക്കും. തൃശൂരിലെ കവർച്ചക്കുശേഷം കണ്ടെയ്നർ ലോറിയിൽ തമിഴ്നാട്ടിലേക്ക് കടന്ന സംഘം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കണ്ടെയ്നർ ഡ്രൈവർ ജുമാലുദ്ദീൻ (37) കൊല്ലപ്പെട്ടിരുന്നു.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

തൃശൂർ എടിഎം കവർച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തു
Article details
Likes:
Author:
Date:
October 4, 2024October 4, 2024
Categories:
Leave a Reply