Home » Articles » Page 84

Archives: Articles

Article
ഇന്ന് 8 ജില്ലകളില്‍  യെല്ലോ അലര്‍ട്ട്

ഇന്ന് 8 ജില്ലകളില്‍  യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്. ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാളെ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ്...

Article
‘തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി’

‘തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി’

കാലുകള്‍ ബന്ധിക്കപ്പെട്ട് മണിക്കൂറുകളാണ് ആനകള്‍ നില്‍ക്കുന്നത്. നിന്ന് തിരിയാന്‍ ഇടമില്ലാത്ത ഇടത്താണ് മൂന്ന് ആനകളുടെ എഴുന്നള്ളിപ്പ്.

Article
‘പൊലീസിന് വീഴ്ച പറ്റിയിട്ടില്ല’

‘പൊലീസിന് വീഴ്ച പറ്റിയിട്ടില്ല’

പാലക്കാട്: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം കൃത്യമായ രിതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.പൊലീസിന് വീഴ്ച പറ്റിയിട്ടില്ല.  പാര്‍ട്ടി നവീന്റെ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘എകെജി സെന്ററില്‍ നിന്ന് ഒരുപരാതിയും ഉണ്ടാക്കിയിട്ടില്ല. എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു. എന്തടിസ്ഥാനത്തിലാണ് വീഴ്ച പറ്റിയെന്ന് മാധ്യമങ്ങള്‍ പറയുന്നത്. പൊലീസ് അന്വേഷണം കൃത്യമായ രീതിയില്‍ മുന്നോട്ടുപോകും. പാര്‍ട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന്. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പ്രസ്താവനയിലും...

Article
എ.കെ. ഷാനിബ് പിന്മാറി, ഇനി സരിനെ പിന്താങ്ങും

എ.കെ. ഷാനിബ് പിന്മാറി, ഇനി സരിനെ പിന്താങ്ങും

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന തീരുമാനത്തില്‍ നിന്ന്  പിന്മാറി മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എ കെ ഷാനിബ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എ കെ ഷാനിബ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കാമെന്നായിരുന്നു ഷാനിബ് നേരത്തെ അറിയിച്ചത്. എന്നാല്‍ ഇനി സരിന് വേണ്ടി വോട്ട് തേടുമെന്ന് ഷാനിബ് വ്യക്തമാക്കി. എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തിന്റെ വിജയത്തിനായി...

Article
മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം മധ്യ തെക്കൻ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴ മുന്നറിയിപ്പ് ആണ് ഈ ജില്ലകളിൽ നൽകിയിരിക്കുന്നത്.പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ശക്തമായ...

Article
കുറ്റകൃത്യത്തെ ഏതെങ്കിലും സമുദായത്തിന്റെ പിടലിക്ക് വെക്കേണ്ടതില്ല

കുറ്റകൃത്യത്തെ ഏതെങ്കിലും സമുദായത്തിന്റെ പിടലിക്ക് വെക്കേണ്ടതില്ല

തൃശൂര്‍: മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് എന്നു പറഞ്ഞാല്‍ മലപ്പുറത്തെ വിമര്‍ശിക്കലാകുന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റകൃത്യത്തെ കുറ്റകൃത്യമായി മാത്രമാണ് സര്‍ക്കാര്‍ കാണുന്നത്. കുറ്റകൃത്യത്തെ ഏതെങ്കിലും സമുദായത്തിന്റെ പിടലിക്ക് വെക്കേണ്ടതില്ല. അത്തരമൊരു നിലപാട് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി.  ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ വഴി കൂടുതല്‍ സ്വര്‍ണവും ഹവാലപണവും വരുന്നുവെന്നാണ് കണക്ക്. കരിപ്പൂര്‍ വിമാനത്താവളം അവിടെയായി എന്നതാണ് അതിന്റെ കാരണം. മലപ്പുറത്തിനെതിരായ പ്രചാരണമാണെന്ന്...

Article
എഡിഎമ്മിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം

എഡിഎമ്മിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും. ആറ് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഉത്തരമേഖലാ ഐജി നിർദേശിച്ചിട്ടുണ്ട്. കണ്ണൂർ എ സി പി രത്നകുമാർ , ടൗൺ സി ഐ ശ്രീജിത് കൊടേരി എന്നിവരാണ് സംഘത്തിലുള്ളത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്ന...

Article
കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് അധിക അലവന്‍സ്

കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് അധിക അലവന്‍സ്

100 വയസോ അതില്‍ കൂടുതലോ ഉള്ള സൂപ്പര്‍ സീനിയര്‍ പെന്‍ഷന്‍കാര്‍ക്ക് അടിസ്ഥാന പെന്‍ഷന്റെ 100 ശതമാനം കംപാഷനേറ്റ് അലവന്‍സിന് അര്‍ഹതയുണ്ട്.

Article
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം.കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അ​ഗ്നിക്കിരയായത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാർ പൂർണമായി കത്തി നശിച്ചു . കൊയിലാണ്ടിയിൽ നിന്ന്...

Article
നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ദാന ചുഴലിക്കാറ്റ് വീശിയടിക്കുന്നതിനാൽ കേരളത്തിലും ശക്തമായ മഴ ലഭിക്കും. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലർട്ട് മുന്നറിയിപ്പുമുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ...