കോഴിക്കോട്: ട്രെയ്ൻ യാത്രക്കാരന് കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത് ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
മലപ്പുറത്ത് നിപ: 14കാരൻ ചികിത്സയിൽ
കോഴിക്കോട്: കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.
വിദ്യാര്‍ത്ഥി പ്രക്ഷോഭം: 104 മരണം
സംവരണ നയത്തിനെതിരെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായി തുടരുന്നു. ഒരാഴ്ചയായി നീണ്ടുനിൽക്കുന്ന അക്രമ പരമ്പരകളിൽ ഇതുവരെ 104 പേർ കൊല്ലപ്പെട്ടെന്ന് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികൾ പുറത്തു ചാടിയിട്ടുണ്ട്. സംവരണ പ്രഖ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തമായതോടെ രാജ്യത്തെ നെറ്റ്‌വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമ സംഭവങ്ങളിൽ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു രാജ്യത്തെ സ്ഥിതി ഗുരുതരമായതോടെ ബംഗ്ളാദേശിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ച്...
തീപിടിത്തത്തിൽ നാല് മരണം
കുവൈത്തിലെ അബ്ബാസിയയിൽ തീപിടിത്തത്തിൽ നാല് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കൾ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപാര്‍ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. നാട്ടിൽ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്ക് അകത്ത് ഉറങ്ങാൻ കിടന്നപ്പോൾ എസിയിൽ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഷോര്‍ട് സര്‍ക്യൂട്ടാകാം...
സ൪ക്കാ൪ ജീവനക്കാ൪ ഹാപ്പിയാണ്; ഹാപ്പിനെസ് സ൪വേ റിപ്പോ൪ട്ട്
ആദ്യം സന്തോഷിക്കൂ…എന്നിട്ട് ജോലി ചെയ്യൂ: ജില്ലാ കളക്ട൪ സ൪ക്കാ൪ ജീവനക്കാ൪ തങ്ങളുടെ തൊഴിലിടങ്ങളിൽ ഹാപ്പിയാണെന്ന് സ൪വേ റിപ്പോ൪ട്ട്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സ൪വേ സംഘടിപ്പിച്ചത്. കാക്കനാട് സിവിൽ സ്റ്റേഷനിലെ റാ൯ഡമായി തിരഞ്ഞെടുത്ത വിവിധ വകുപ്പുകൾക്ക് കീഴിലുള്ള 37 ഓഫീസുകളിലെ 246 ജീവനക്കാരിൽ നിന്നുമാണ് വിവരങ്ങൾ ശേഖരിച്ചത്.സ൪വേ റിപ്പോ൪ട്ട് ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു.ജോലിക്കൊപ്പം വ്യക്തിജീവിതത്തിനും പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിജീവിതത്തിൽ സന്തോഷമുണ്ടെങ്കിലേ തൊഴിലിടങ്ങളിലും സന്തോഷത്തോടെ പ്രവ൪ത്തിക്കാനാകൂ. തൊഴിലിടങ്ങളിൽ സന്തോഷവാന്മാരാണോ...
മലബാർ ട്രെയ്നുകൾ വൈകൽ: പ്രധാന വില്ലൻ ഒരു കിലോമീറ്റർ ഒറ്റപ്പാത
കോഴിക്കോട് : മലബാറിലെ ട്രെയ്ൻ വൈകലിന് കാരണം റെയ്ൽവേയുടെ തികഞ്ഞ അനാസ്ഥയെന്ന് വ്യാപക പരാതി. മറ്റു ട്രെയ്നുകൾക്ക് വേണ്ടി പിടിച്ചിട്ടുന്നതിന് പുറമെ ഷൊർണൂരിലെ കുപ്പി കഴുത്താണ് പ്രശ്നം സൃഷ്ടിക്കുന്നത്.മംഗലാപുരം മുതൽ എറണാകുളം വരെയുള്ള ഇരട്ടപ്പാതയിൽ ഇനി പാത ഇരട്ടിപ്പിക്കാൻ വെറും ഒരു കിലോമീറ്റർ മാത്രമാണുള്ളത്. ഷൊർണൂരിൽ നിന്നും തൃശൂർ റൂട്ടിലാണ് ആ ഒരു കിലോമീറ്റർ ഒറ്റപ്പാത. ഇതാണ് ട്രെയ്ൻ വൈകലിന് പ്രധാന കാരണം. പാലക്കാട്ടേക്കോ തൃശ്ശൂർഭാഗത്തേക്കോ ഷൊർണൂർ വഴി യാത്ര ചെയ്യുമ്പോൾ പിടിച്ചിടലിനു കാരണം ഈ ഒരു...
അപകടത്തിൽപെട്ട മലയാളിയെ കുറിച്ച് നാലാം ദിവസവും വിവരമില്ല
മുക്കം∙ കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട മലയാളി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്. തടി കയറ്റി വരികയായിരുന്നു ലോറി. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തു. നിലവിൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കോഴിക്കോട് സ്വദേശിയാണ് അർജുൻ.16–ാം തീയതിയാണ് സംഭവം. അന്ന് രാവിലെ 9 മണിക്കാണ് കർണാടക ഷിരൂരിൽ ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. ഈ...
തുരങ്ക നിര്‍മാണം: സുതാര്യതയില്ല,സത്യസന്ധതയില്ല
ഹരീഷ് വാസുദേവൻ താമരശേരി ചുരം, മലയാളിയ്ക്ക് ഏറെ പരിചിതമായ വാക്കാണ്. ജീവിതത്തിലിന്നേവരെ താമരശേരി ചുരത്തിലൂടെ യാത്ര ചെയ്യാത്തവര്‍ക്ക് പോലും താമരശേരി ചുരത്തെ പരിചിതമാക്കി മാറ്റിയത് നമുക്കേവര്‍ക്കും പ്രിയങ്കരനായ കുതിരവട്ടം പപ്പു ഒരു സിനിമയില്‍ അഭിനയിച്ച ഹാസ്യ മുഹൂര്‍ത്തമാണ്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പശ്ചിമഘട്ടത്തിലെ ഒരു പ്രധാന ചുരമാണ് താമരശേരി ചുരം. ബ്രിട്ടീഷുകാരുടെ കാലത്തു തന്നെ നിര്‍മിച്ച ചുരങ്ങള്‍, കേരളത്തില്‍ വളരെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അവയിലേറ്റവും പ്രധാനപ്പെട്ടതാണ് താമരശേരി ചുരം.വയനാട് വഴി മൈസൂര്‍, ബാംഗ്ലൂര്‍ റൂട്ടിലേക്കൊക്കെ പോകുന്ന...
പക൪ച്ചവ്യാധി പ്രതിരോധം; ഇന്നു മുതൽ ഉറവിട നശീകരണം
ഉറവിട നശീകരണം ശക്തമാക്കാ൯ മന്ത്രിതലയോഗ തീരുമാനം കനത്ത മഴയുടെ സാഹചര്യത്തിൽ പക൪ച്ചവ്യാധി പ്രതിരോധ പ്രവ൪ത്തനങ്ങൾ ശക്തമാക്കാ൯ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേ൪ന്ന ഓൺലൈ൯ യോഗത്തിൽ തീരുമാനം. ജൂലൈ 19, 20, 21 എന്നീ അടുത്ത മൂന്ന് ദിവസങ്ങളിൽ ഉറവിട നശീകരണ പ്രവ൪ത്തനങ്ങൾ ക൪ശനമായി നടപ്പാക്കണം. വെള്ളിയാഴ്ച സ൪ക്കാ൪ ഓഫീസുകൾ, ശനിയാഴ്ച സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് കൊതുകിന്റെ ഉറവിട നശീകരണം നടത്തേണ്ടത്. വീടുകളിൽ കിണറുകളുടെയും കുടിവെള്ള ശേഖരണ ടാങ്കുകളുടെയും ക്ലോറിനേഷനും ഇതോടൊപ്പം നടത്തണം.എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും...
ഇന്നും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകി. സാഹചര്യം മാറുകയാണെങ്കിൽ മുന്നറിയിപ്പിൽ മാറ്റം വന്നേക്കാം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.









