Home » Articles » Page 102

Archives: Articles

Article
ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം

ഇസ്രായേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം

ടെൽ അവീവ്: ഇറാൻ ഇസ്രായേലിന് നേരെ മിസൈലുകൾ തൊടുത്തുവിട്ടതായി ഇസ്രായേൽ സൈന്യം. ചൊവ്വാഴ്ചയാണ് ആക്രമണം ഉണ്ടായത്. ബോംബ് ഷെൽട്ടറുകൾക്ക് സമീപം താമസിക്കാൻ താമസക്കാരോട് നിർദ്ദേശിച്ചതിനാൽ രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ഇറാൻ ആക്രമണം നടത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇസ്രായേലും അമേരിക്കയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലത്ത് അഭയം പ്രാപിക്കാനുള്ള ഉത്തരവ് ഇസ്രായേലികളുടെ മൊബൈൽ ഫോണുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കുകയും ദേശീയ ടെലിവിഷനിൽ പ്രഖ്യാപിക്കുകയും ചെയ്തു. ലെബനനിൽ നിന്നുള്ള റോക്കറ്റ്, മിസൈൽ ആക്രമണങ്ങളുടെ ഒരു ദിവസത്തിന് ശേഷമാണ് മുന്നറിയിപ്പ് നൽകിയത്,...

Article
എറണാകുളം ഇനി മാലിന്യ മുക്തം

എറണാകുളം ഇനി മാലിന്യ മുക്തം

കൊച്ചി:മാലിന്യ മുക്തം നവകേരളം ജനകീയ മാലിന്യ പരിപാലന മാതൃകകൾ ഒരുക്കി എറണാകുളം ജില്ല ഉദ്ഘാടനത്തിന് ഒരുങ്ങി. 2025 മാർച്ച് 30 ന് കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാലിന്യ മുക്തം ജനകീയ ക്യാമ്പയിന് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് തുടക്കം കുറിക്കും. ഏലൂർ മുൻസിപ്പാലിറ്റി ജനകീയ പങ്കാളിത്തത്തോടെ നിർമ്മിച്ച ഹരിത വീഥി നിയമ-വ്യവസായ കയർ വകുപ്പ് മന്ത്രി പി രാജീവ് നാടിന് സമർപ്പിച്ചു ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത്...

Article
അൻവർ നാക്ക് വാടകയ്ക്ക് കൊടുക്കരുത്

അൻവർ നാക്ക് വാടകയ്ക്ക് കൊടുക്കരുത്

കോഴിക്കോട്: സംസ്ഥാനത്തെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. താൻ പറയാത്ത ഭാ​ഗമാണ് അഭിമുഖത്തിൽ വന്നത്. അവർക്ക് വീഴ്ച പറ്റിയെന്ന് ഹിന്ദു പത്രം സമ്മതിച്ചതായി അറിഞ്ഞു. ദ ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പക്കൽ നിന്നും ഏതെങ്കിലും ഒരു ജില്ലയെയോ മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടില്ല, മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറത്തിൻ്റെ പരിധിയിലാണ് വരിക. സംസ്ഥാനത്ത ഏറ്റവും കൂടുതൽ സ്വർണം പിടികൂടിന്നത്...

Article
നടൻ സിദ്ദിഖ് കൊച്ചിയിൽ

നടൻ സിദ്ദിഖ് കൊച്ചിയിൽ

കൊച്ചി: ബലാത്സംഗക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ 8 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ചു നടൻ സിദ്ദിഖ്. അഡ്വക്കേറ്റ് ബി.രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. വക്കീൽ  ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്. അതേസമയം, ബലാത്സംഗക്കേസിൽ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതിൽ പൊലീസ് നിയമോപദേശം തേടി. സുപ്രീംകോടതി സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം ആശയക്കുഴപ്പത്തിലായത്. തുടർ നീക്കങ്ങൾ ആലോചിക്കാൻ എസ്ഐടി ഇന്ന്...

Article
കേരളത്തെ സൂപ്പർ ആക്കാൻ സൂപ്പർ കപ്പാസിറ്ററുകൾ

കേരളത്തെ സൂപ്പർ ആക്കാൻ സൂപ്പർ കപ്പാസിറ്ററുകൾ

കണ്ണൂർ: കേരളത്തിലെ ഇലക്ട്രോണിക് മേഖലയെ ലോകനിലവാരത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം കല്ല്യാശ്ശേരിയിലെ കെൽട്രോൺ കോംപണന്റ് കോപ്ലക്‌സ് ലിമിറ്റഡിൽ (കെസിസിഎൽ) ഉദ്ഘാടനം ചെയ്തു. ലോകനിലവാരത്തിലുള്ള സൂപ്പർ കപ്പാസിറ്ററുകൾ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങൾക്കും ബഹിരാകാശ ദൗത്യങ്ങൾക്കുമുൾപ്പെടെ വിതരണം ചെയ്യാൻ സാധിക്കും.ഏറ്റവും ഉയർന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പർ കപ്പാസിറ്റർ ബൈക്ക് മുതൽ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്.ബാറ്ററികളിലേതിനേക്കാൾ വളരെ പെട്ടെന്ന് ചാർജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പർ കപ്പാസിറ്ററുകൾ വഴി...

Article
കെൽട്രോൺ നവീകരണത്തിനായി 395 കോടിയുടെ മാസ്റ്റർ പ്ലാൻ: മുഖ്യമന്ത്രി

കെൽട്രോൺ നവീകരണത്തിനായി 395 കോടിയുടെ മാസ്റ്റർ പ്ലാൻ: മുഖ്യമന്ത്രി

കണ്ണൂർ: കെൽട്രോണിനെ കാലോചിതമായി നവീകരിക്കാനായി 395 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങളുടെ ഹബ് ആക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കാൻ കെൽട്രോണിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കല്ല്യാശ്ശേരിയിലെ കണ്ണൂർ കെൽട്രോൺ കോംപണന്റ് കോപ്ലക്‌സ് ലിമിറ്റഡിൽ (കെസിസിഎൽ) ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനിയായ കെൽട്രോൺ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം തുടങ്ങുന്നതെന്നത് എല്ലാവർക്കും...

Article
സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട്

സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Article
സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിൽ ചൊവ്വാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Article
കേരളത്തിൽ കനത്ത മഴ

കേരളത്തിൽ കനത്ത മഴ

മ തിരുവനന്തപുരം: ഒരിടവേളയക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ശനിയാഴ്ച മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച വരെ വിവധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ‌ പറഞ്ഞിരിക്കുന്നത്. അലർട്ടുകളുള്ള വിവിധ ജില്ലകൾ: ശനി (28/09/2024): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഞായർ (29/09/2024): പത്തനംതിട്ട,...

Article
അൻവറിന്റെ ആക്ഷേപങ്ങൾ അപലപനീയം: സിപിഐഎം

അൻവറിന്റെ ആക്ഷേപങ്ങൾ അപലപനീയം: സിപിഐഎം

മലപ്പുറംമുഖ്യമന്ത്രിക്കെതിരെ പി വി അൻവർ എംഎൽഎ നടത്തിയ വസ്‌തുതാവിരുദ്ധമായ ആക്ഷേപങ്ങൾ അപലപനീയവും പ്രതിഷേധാർഹവുമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ പറഞ്ഞു. ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്‌താവനയും പ്രവൃത്തിയുമാണ്‌ അദ്ദേഹം നടത്തുന്നത്‌. സ്വർണക്കടത്ത്‌ മാഫിയയുമായി അദ്ദേഹത്തിന്‌ ബന്ധമുണ്ടെന്ന ആരോപണം സാധൂകരിക്കുന്നതാണ്‌ വ്യാഴാഴ്‌ചത്തെ വാർത്താ സമ്മേളനം. അന്‍വര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത്‌ ക്യാരിയർമാരാണ്‌. ഇവരെ മഹത്വവൽക്കരിക്കുകയും സംരക്ഷിക്കുകയുമാണ്‌ അന്‍വര്‍.സ്വർണക്കടത്തിനും ഹവാല ഇടപാടിനുമെതിരെ ശക്തമായ നിലപാടാണ്‌ കേരളത്തിലെ ആഭ്യന്തര വകുപ്പ്‌ സ്വീകരിക്കുന്നത്‌. പൊലീസിനെ നിർവീര്യമാക്കി, കള്ളക്കടത്തും ഹവാല...