നിപ: 50 വീടുകളെ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ
കോഴിക്കോട് : നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാമനാട്ടുകര അഞ്ചാം ഡിവിഷനിലെ 50 വീടുകളെ ഉള്‍പ്പെടുത്തി ഓരോ ക്ലസ്റ്ററുകള്‍ രൂപീകരിക്കാനാൻ തീരുമാനം
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാമനാട്ടുകര നഗരസഭാ പരിധിയില്‍ ഫറൂഖ് കോളേജിന് സമീപം താമസിക്കുന്ന ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ആര്‍ആര്‍ടി സംഘം യോഗം ചേര്‍ന്നു. . ആര്‍ആര്‍ടി സംഘം ഓരോ വീടുകളിലും എത്തി പരിശോധന നടത്തുകയും രോഗലക്ഷണം ഉള്ളവരുടെ റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യും.
രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിരുന്ന 13 പേരെ ഒരു വീട്ടില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. 14 കുടുംബാംഗങ്ങളും 58 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. രോഗലക്ഷണം കണ്ടെത്തിയാല്‍ മാത്രമെ പ്രദേശത്തെ കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുകയുള്ളൂ.

Leave a Reply