തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ സർക്കാർ നടപടി എടുത്തേക്കും. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനാണ് സർക്കാർ തീരുമാനം. പകരം ചുമതല എഡിജിപി എച്ച് വെങ്കിടേശന് നൽകാനാണ് തീരുമാനം. നിലവിലെ അജിത് കുമാർ ലീവിൽ പ്രവേശിച്ചിരിക്കുകയാണ്. ലീവ് നീട്ടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുമെന്നാണ് ലഭ്യമായ വിവരം.
ഓണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം തന്നെ അജിത് കുമാർ അവധിക്ക് അപേക്ഷിച്ചിരുന്നു. ഈ അവധി നീട്ടാനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ തീരുമാനം.


Leave a Reply