യുവജനങ്ങളില്‍ ശാസ്ത്ര – ചരിത്ര ബോധവും യുക്തി ചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളര്‍ത്തുക എന്നീ ലക്ഷ്യത്തോടെ യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാനത്താകമാനം സംഘടിപ്പിക്കുന്ന ശാസ്ത്ര ക്വിസിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ യുവജന കേന്ദ്രം കളക്ട്രേറ്റ് അനക്സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ എല്‍.എഫ്.സി.എച്ച്.എസ് ഇരിങ്ങാലക്കുടയിലെ എ.എ.ലക്ഷിദയ, പ്രഭാവതി ഉണ്ണി എന്നിവര്‍ വിജയികളായി. സി.ജെ.എം.എ എച്ച്.എസ്.എസ് വരന്തിരപ്പിള്ളി സ്കൂളിലെ ആന്‍ജലോ ഷാജു, അലന് ബാബു എന്നിവര്‍ രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് 10000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 5000 രൂപയും ട്രോഫിയും എ.ഡി.എം ടി. മുരളി സമ്മാനിച്ചു. ഹൈസ്കൂള്‍ തലത്തില്‍ വിജയികളായവരെ ഉള്‍പ്പെടുത്തി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളാണ് ജില്ലാതല മത്സരത്തില്‍ മാറ്റുരച്ചത്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.പി ശരത്ത് പ്രസാദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ സി.ടി സബിത, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ടീം കേരള അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
FlashNews:
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
പ്രതിസന്ധി മറികടന്ന് അമേരിക്കയിലെത്തി ഉറുഗ്വേ
സൗജന്യയാത്ര: ആനവണ്ടിയെ കിതപ്പിക്കുമോ?
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നികുതി ഭാരം അടിച്ചേൽപിക്കരുത്
പ്രകൃതി നാശം ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കും
ടീന നടന്നു കയറിയത് ചരിത്രത്തിലേക്ക്
നാസ്തികതയുടെ വളര്‍ച്ച മതത്തിന്റെ അന്ത്യമാകുമോ?
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ആരാണ് യഥാര്‍ത്ഥ വില്ലന്‍ ?
കുട്ടനാടന്‍ മീന്‍കറി ഇതിഹാസമായതെങ്ങനെ?
മോളിവുഡ് ടൈംസ്’: ആഗോള കളക്ഷന്‍ 15 കോടിയിലേക്ക്
ഗാന്ധി ചെയർ അവാർഡ് മുൻരാജ്യസഭാംഗമായ സി.ഹരിദാസന് .
എസ് എം എ കോട്ടക്കൽ സോൺ വാർഷിക കൗൺസിൽ സമാപിച്ചു
മലപ്പുറം പ്രസ്ക്ലബ്ബ് ടീമിന് വിജയം
ഓപ്പറേഷൻ തൂഫാൻ : തേഞ്ഞിപാലത്ത് രണ്ടു പേർ അറസ്റ്റിൽ
ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ഓപ്പറേഷൻ തൂഫാൻ: വ്യാപക അറസ്റ്റ്
District Science Quiz Iringalakuda Winner
Likes:
Author:
Date:
June 19, 2024June 22, 2024
Categories:

Leave a Reply