അമ്പലപ്പുഴ: സ്കൂളില്‍ പോകാനിറങ്ങിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച
ബീഹാർ സ്വദേശി പോക്സോ കേസില്‍ അറസ്റ്റില്‍. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി (23) അജ്മല്‍ ആരീഫിനെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
അമ്പലപ്പുഴ ഏഴര പിടികയില്‍ ഇയാൾ വാടകക്കു താമസിച്ചു വരുകയായിരുന്നു. സ്കൂളില്‍ പോകാനിറങ്ങിയ പെണ്‍കുട്ടിയെ കഴിഞ്ഞ ജനുവരി 30നാണ് ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.
കുട്ടിയെ റെയില്‍വെ സ്റ്റേഷനു സമീപമുള്ള മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. അമ്പലപ്പുഴ ഡിവൈഎസ്പി കെ. എൻ രാജേഷിന്റെ നിർദ്ദേശത്തെ തുടർന്ന് ഗ്രേഡ് സബ് ഇൻസ്പെകടർമാരായ നവാസ്, പ്രിൻസ് എസ്, സിവില്‍ പോലിസ് ഓഫിസർമാരായ നൗഫല്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ അജ്മല്‍ ആരീഫിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.

Leave a Reply