അങ്ങാടിപ്പുറത്തു വീണ്ടും പുലിയുടെ സാന്നിധ്യം

അങ്ങാടിപ്പുറത്തു വീണ്ടും പുലിയുടെ സാന്നിധ്യം

പെരിന്തൽമണ്ണ: പുലിഭീതി നില നിൽക്കുന്ന പെരിന്തൽമണ്ണ അങ്ങാടിപ്പുറം പരിയാപുരം കിഴക്കേമുക്ക് മേഖലയിൽ വെള്ളിയാഴ്‌ചയും പുലിയെ കണ്ടതായി വിവരം. പുലർച്ച ടാപ്പിങ് കഴിഞ്ഞ് ഉച്ചക്ക് 12ന് പാലെടുക്കുന്ന സമയത്താണ് ടാപ്പിങ് തൊഴിലാളിയായ ഷംസുദ്ദീനാണ് പുലിയെ കണ്ടത്. പാലെടുത്ത് വരുന്ന റബർ മരങ്ങളുടെ നിരക്കു താഴെ മരങ്ങളുടെ നിരയിൽ പയർ വള്ളികൾക്ക് ഇടയിലൂടെ നടന്നു പോവുന്നതായാണ് കണ്ടത്. ഉടൻ തോട്ടത്തിൽ നിന്ന് മടങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബൈക്ക് യാത്രികനാണ് അടുത്തിടെ ആദ്യമായി പുലിയ കണ്ടത്. ഇതിന് അരകിലോമീറ്റർ സമീപമാണ് വെള്ളിയാഴ്ച‌ ഉച്ചക്ക് റബർ തോട്ടത്തിൽ പുലിയെ കണ്ടതെന്ന് വാർഡ് അംഗം അനിൽ പുലിപ്ര അറിയിച്ചു. റബർ തോട്ടങ്ങളിലും സമീപ പറമ്പുകളിലും കാടുവെട്ടി നീക്കാൻ വ്യാഴാഴ്‌ച ചേർന്ന ജനകീയ സമിതി തീരുമാനിച്ചിരുന്നു.

വനപാലകർ മേഖലയിൽ സന്ദർശനം നടത്തി. കാമറ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം, സ്കൂളും വിദ്യാർഥികളും കൂലിപ്പണിക്കാരും അടക്കമുള്ള ജനവാസ മേഖലയിൽ പുലിയെ കണ്ട ശേഷം പ്രദേശ വാസികളുടെ ആശങ്ക ഇല്ലാതാക്കാവുന്ന പ്രായോഗിക നടപടികളിലേക്ക് അധികൃതർ കടന്നിട്ടില്ല.

Leave a Reply

Your email address will not be published.