താനൂർ :സിപിഐ എം ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ പോലീസ് പിടിയിൽ. പൂരപ്പുഴ സ്വദേശി തെക്കേപ്പുറത്ത് ജിഷ്ണുവാണ് താനൂർ പൊലീസ് പിടിയിലായത്.

ഡിസംബർ 15ന് രാത്രിയാണ് മുക്കോല മേഖലയിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സിപിഐ എം മുക്കോല ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ടായിരുന്നു.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി താനൂർ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ ഇയാൾ കൊടിതോരണങ്ങൾ നശിപ്പിക്കുന്നത് കണ്ടു. തുടർന്ന് പൊലീസ് സംഘം കയ്യോടെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published.