
തിരൂർ:കാരത്തൂർ അജ്മീർ ഉറൂസിനും മർക്കസ് 35-വാർഷിക സമ്മേളനത്തിനും തുടക്കമായി.കാലത്ത് 10 മണിക്ക് അജ്മീർ ദർഗ ശരീഫിൽ നിന്നും കൊണ്ടുവന്ന പതാക കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തിയതോടെയാണ് ആറു ദിവസം നീണ്ട് നിൽക്കുന്ന പരിപാടിക്ക് തുടക്കമായത്.
ഉൽഘാടന സമ്മേളനം സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ ഉദഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എം.എൽ. എ അധ്യക്ഷനായി.ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാത്ഥിയായി. അബ്ദുസമദ് പൂക്കോട്ടൂർ, ജി.എം സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ,സഊദ് ഫൈസി കൊല്ലം, പി.എം റഫീക് അഹമദ്,അൽ ഹാഫിള് സിദീഖ് ഫൈസി,കാടാമ്പുഴ മൂസ ഹാജി,ശിഹാബുദീ ദാരിമി മാതാപുഴ,സമസ്ത മുഫത്തിഷ് മൊയ്തീ കുട്ടി ഹസനി,മൂസ മുസ്ലിയാർ,അസ് ലം അൻവരി, ഇ.സാജിദ് മൗലവി,തറമ്മൽ സിദീഖ് ഹാജി,ജലീൽ കൈനിക്കര,എം.പി സൈനുദീൻ,കെ.അലി ഹാജി കുന്നത്തുപറമ്പ്,സി.മുഹമ്മദലി ഹാജി,പി.മുഹമ്മദ് മുസ്ലിയാർ, എ.പി കുഞ്ഞിമോൻ ഹാജി,സി.പി ബാവ കാരത്തൂർ,മൂജീബ് വള്ളിക്കുന്ന്,ടി.സി സുബൈർ മാസ്റ്റർ പി.പി ബാവ ഹാജി എന്നിവർ സംസാരിച്ചു.
പുതിയങ്ങാടി യാഹും തങ്ങൾ മഖാം സിയാറത്തിന് സയ്യിദ് ഫസൽ ഷാഹിദ് ഹസനി തങ്ങൾ നേതൃത്വം നൽകി.വൈകീട്ട് 7 മണിക്ക് നടന്ന മതപ്രഭാഷണം സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫൽ ഫൈസി ഉദ്ഘാടനം ചെയ്തു.സയ്യിദ് കെ. കെ.എസ് തങ്ങൾ വെട്ടിച്ചിറ അധ്യക്ഷനായി.തിരുവനന്തപുരം സെൻട്രൽ ജുമ മസ്ജിദ് ചിഫ് ഇമാം നവാസ് മന്നാനി പനവൂർ മുഖ്യപ്രഭാഷണം നടത്തി.ഇന്ന് ഉച്ചക്ക് 1.30 ന് നടക്കുന്ന മോട്ടിവേഷൻ ക്ലാസ് എം.പി അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും.
തിരൂർ ജോയൻ്റ് ആർ.ടി.ഒ ഷാജു ബക്കർ അധ്യക്ഷത വഹിക്കും.ഫിലിപ് മമ്പാട് ക്ലാസിന് നേതൃത്വം നൽകും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ദിക്ർ മജ്ലിസിന് അബൂബകർ ബാഖവി നേതൃത്വം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ തിലാവത്തുൽ ഖുർആൻ, ഖാജാ അനുസ്മരണം,അജ്മീർ ഖവാലി,പൊതു സമ്മേളനം, വിജ്ഞാന വേദി,മൗലിദ് സദസ്സ് സമാപന സമ്മേളനം,ദുആ സമ്മേളനം,അന്നദാനം എന്നിവ നടക്കും.മതപണ്ഡിതന്മാർ, സയ്യിദന്മാർ,രാഷ്ട്രീയ പൊതുമേഖലകളിലുളള പ്രമുഖർ സംബന്ധിക്കും.

Leave a Reply