കീര്‍ത്തി സുരേഷ് വിവാഹിതയായി

തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരന്‍. ഗോവയില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം.

ദീർഘകാല സുഹൃത്തായ ആന്റണിയുമായി 15 വർഷക്കാലം നീണ്ട പ്രണയത്തിന് ഒടുവിലാണ് കീർത്തി വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ദുബായ് കേന്ദ്രീകരിച്ച് ബിസിനസുമായി മുൻപോട്ട് പോകുന്ന വ്യക്തിയാണ് ആന്റണി. 

വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും മകളാണ്‌ കീർത്തി. മലയാള ചിത്രം ഗീതാഞ്ജലിയിലൂടെയാണ്‌ കീർത്തി നായികയായെത്തുന്നത്‌. ഇപ്പോൾ തമിഴ്‌, തെലുങ്ക്‌ സിനിമയിൽ തിരക്കുള്ള താരമാണ്‌. മഹാനടി എന്ന ചിത്രത്തിന്‌ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി.

Leave a Reply

Your email address will not be published.