അരീകോട് : മകൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ വരാതിരിക്കാൻ പിണറായി വിജയൻ കേരളത്തെ ബിജെപിക്ക് തീറെഴുതി മോഡിക്ക് മുന്നിൽ നല്ല പിള്ള ചമയുകയാണ് എന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചരണർത്ഥം ഊർങ്ങാട്ടിരി ചൂളാട്ടിപ്പാറയിൽ യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ ലോക്സഭ സീറ്റ് ബിജെപിക്ക് നൽകിയത് പോലെ ചില നിയമസഭ സീറ്റുകളും ബിജെപിക്ക് നൽകി സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യം പിണറായി വിജയൻ നശിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.
മുജീബ് റഹ്മാൻ ത്രാവോട് അധ്യക്ഷനായി. മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി. കെപിസിസി നിരീക്ഷകൻ സി.ആർ. മഹേഷ് എംഎൽഎ, ഡി.സി.സി ജനറൽ സെക്രട്ടറി പി.പി ഹംസ സംബന്ധിച്ചു.
Leave a Reply