കൊച്ചി: സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ നടന് ഫഹദ് ഫാസിൽ ഭാര്യ നസ്രിയ നടന് ജയറാം, കാളിദാസ്, പാര്‍വതി, ശ്യാം പുഷ്കരന്, ഉണ്ണിമായ, ദീപക് ദേവ് എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന് തന്റെ പാര്‍ട്ണറെ പരിചയപ്പെടുത്തിയിരുന്നു.
സപ്തമശ്രീ തസ്കരയിലൂടെയാണ് സുഷിന് ശ്യാം സംഗീത സംവിധായകനായി അരങ്ങേറിയത്. അമല്‍ നീരദ് സംവിധാനം ചെയ്ത ബോഗെന്‍വില്ലയാണ് അവസാനം സംഗീതം ചെയ്ത ചിത്രം. ഈ ചിത്രത്തിന് ശേഷം ചെറിയ ഇടവേള എടുക്കുന്നതായി സുഷിന് അറിയിച്ചിരുന്നു. 2024ല്‍ സുഷിന് ശ്യാം സംഗീതം പകര്‍ന്ന മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Leave a Reply