കേരളപ്പിറവിയോടനുബന്ധിച്ച് ഡോ. എ.പി.ജെ അബ്ദുൽകലാം സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ പത്ര പ്രവർത്തന മികവിനുള്ള കേരളീയം മാധ്യമ പുരസ്കാരം ചന്ദ്രിക സീനിയർ സബ് എഡിറ്റർ ബഷീർ കൊടിയത്തൂരിന്. പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നവമ്പർ ഒന്നിന് ആലുവയിൽ നടക്കുന്ന കേരളപ്പിറവി ആഘോഷ ചടങ്ങിൽ സമ്മാനിക്കും.
മാധ്യമപ്രവർത്തകരായ പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, കെ.സി. സ്മിജൻ, പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ഗിരി, എഴുത്തുകാരൻ കെ.പി. ഹരികുമാർ, സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
കലാ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രതിഭകളെയാണ് കേരളീയം പുരസ്കാരം നൽകി ആദരിക്കുന്നത്.
രണ്ടര പതിറ്റാണ്ടായി മാധ്യമരംഗത്ത് സജീവമായ ബഷീർ മാധ്യമം, മംഗളം, തേജസ്, സുപ്രഭാതം പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെല്ലോഷിപ്പ് ജേതാവാണ്.
സൗത്ത് കൊടിയത്തൂരിലെ പരേതരായ കണക്കഞ്ചേരി മുഹമ്മദിൻറെയും ആമിനയുടെയും മകനാണ്.
ഭാര്യ: സാജിത ഐ.എ (ഫാർമസിസ്റ്റ്, ആരോഗ്യ വകുപ്പ്). മക്കൾ: ഹെന്ന സാബി, ഹനാൻ സാബിക്.
FlashNews:
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും

Leave a Reply