ചേലക്കര: ഉപതെരെഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ചേലക്കര പഴയന്നൂർ പഞ്ചായത്തിലെ പൊറ്റ കോളനിയിൽ നിന്നും സിപിഎം – കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് 20 കുടുംബങ്ങൾ ബിജെപിയിൽ ചേർന്നു. പൊറ്റ സെൻ്ററിൽ നടന്ന പൊതുയോഗത്തിൽ വെച്ച് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ കെ കെ അനീഷ് കുമാർ പുതുതായി പാർട്ടിയിൽ എത്തിയവർക്ക് ബിജെപി അംഗത്വം നൽകി സ്വീകരിച്ചു.
ചേലക്കരയിലെ വികസന മുരടിപ്പിന് കാരണക്കാരായ ഇടത്-വലത് മുന്നണികളെ ജനങ്ങൾക്ക് മടുത്തെന്നും അതിൻ്റെ തെളിവാണ് കഴിഞ്ഞ 3 മാസത്തിനിടെ ചേലക്കരയിൽ 1200 ൽ അധികം പേർ സിപിഎം കോൺഗ്രസ്സ് പാർട്ടികൾ വിട്ട് ബിജെപിയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂരിൽ ഉണ്ടായതിനേക്കാൾ അനുകൂലമായ ബിജെപി തരംഗമാണ് ചേലക്കരയിൽ നിലനിൽക്കുന്നത്. തൃശ്ശൂരിലെ വിജയം ചേലക്കരയിൽ തുടരുമെന്നത് ഉറപ്പാണെന്നും അനീഷ്കുമാർ പറഞ്ഞു.
Leave a Reply